പരി.കാതോലിക്കാ ബാവയും സംഘവും എത്യോപ്യൻ ഓർത്തഡോക്സ് സഭയിലെ സ്ലീബാ പെരുന്നാളിന് വിശിഷ്ടാതിഥിയായി പങ്കെടുക്കും
പരി.കാതോലിക്കാ
ബാവയും സംഘവും എത്യോപ്യക്ക് യാത്ര
തിരിച്ചു.. അഭി. ഗീവർഗീസ് മാർ
കൂറിലോസ് മെത്രപൊലീത്ത, അഭി.മാത്യൂസ്
മാർ തിമോത്തിയോസ് മെത്രപൊലീത്ത,
അഭി. ജോഷ്വ മാർ
നിക്കോദിമോസ് മെത്രപൊലീത്ത എന്നി പിതാക്കന്മാർ പരി.പിതാവിനെ അനുഗമിക്കുന്നു..
മലങ്കര ഓര്ത്തഡോക്സ് സഭയുമായി
ഉറ്റബന്ധം പുലര്ത്തുന്ന എത്യോപ്യയിലെ പൗരാണിക ഓര്ത്തഡോക്സ് സഭയുടെ
ഒരു പ്രധാന പെരുന്നാളായ
സ്ലീബാ പെരുന്നാളിന് വിശിഷ്ടാതിഥിയായി പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ
പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ
സംബന്ധിക്കും. എത്യോപ്യന് പാത്രിയര്ക്കീസ് പരിശുദ്ധ
ആബൂനാ മത്ഥിയാസിന്റെ ക്ഷണം അനുസരിച്ച് സെപ്റ്റംബര്
25 മുതല് 29 വരെ പരിശുദ്ധ
കാതോലിക്കാ ബാവാ എത്യോപ്യ സന്ദര്ശിക്കും.
സ്ലീബാ പെരുന്നാളില് സംബന്ധിക്കുന്നതിനോടൊപ്പം അവിടെ എത്തുന്ന പൗരസ്ത്യ
ഓര്ത്തഡോക്സ് സഭാ തലവന്മാരുമായി
കൂടി കാണുകയും ചര്ച്ചകള്
നടത്തുകയും ചെയ്യും. 3.4 കോടി അംഗങ്ങളും 60 മെത്രാപ്പോലീത്താമാരും
44 ഭദ്രാസനങ്ങളും 32537 വൈദീകരുമുളള എത്യോപ്യന് ഓര്ത്തഡോക്സ് സഭയുമായി
മലങ്കര സഭ പൗരാണിക
കാലം മുതല് സൗഹൃദബന്ധവും
കൗദാശിക സംസര്ഗവും പുലര്ത്തിയിരുന്നു. പഴയ
സെമിനാരി പ്രിന്സിപ്പലായിരുന്ന ഫാ. പോള്
വര്ഗീസ് (പിന്നീട് ഡോ. പൗലോസ്
മാര് ഗ്രീഗോറിയോസ്) എത്യോപ്യന്
ചക്രവര്ത്തി ഹെയ്ലി സെലാസിയുടെ വിദ്യാഭ്യാസമന്ത്രിയും
ഉപദേശകനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 നവംബറില് എത്യോപ്യന് പാത്രിയര്ക്കീസ്
മലങ്കര ഓര്ത്തഡോക്സ് സഭയുടെ ക്ഷണമനുസരിച്ച് സംസ്ഥാന
അതിഥിയായി കേരളം സന്ദര്ശിച്ചിട്ടുണ്ട്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment