ഇത് ആസൂത്രിത
കൊള്ളയാണ്
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്രവില
വളരെയേറെ താഴ്ന്നിട്ടും പെട്രോളും ഡീസലും ഉൾപ്പെടെ
പെട്രോളിയം ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുതിച്ചുയരുകയാണ്
.. ഉത്പന്നത്തിന്റെ വില കുറയുന്പോൾ
അതിന്റെ പ്രയോജനം തീർച്ചയായും ഉപയോക്താവിനു
ലഭിക്കേണ്ടതാണ്. അന്തർദേശീയ വിപണിയിലെ ക്രൂഡോയിൽ
വിലയുടെ ഏറ്റക്കുറച്ചിലനുസരിച്ചു വിലയിൽ മാറ്റമുണ്ടാകുമെന്നും വിലയിടിവിന്റെ
പ്രയോജനം ഉപയോക്താക്കൾക്കു ലഭിക്കുമെന്നുമായിരുന്നു ദിവസേന നിരക്കു നിശ്ചയിക്കുന്ന
സന്പ്രദായം വന്നപ്പോൾ പരന്ന ധാരണ.
ഇന്ന് ആരും ഒന്നിനും പ്രതികരിക്കാനില്ല
.പ്രതിപക്ഷത്തിരുന്നപ്പോൾ പെട്രോൾ- പാചകവാതക വിലവർധനയ്ക്കെതിരേ
പാചകവാതക സിലിണ്ടറുകളുമായി ന്യൂഡൽഹിയിൽ സമരം നടത്തിയ പലരും
ഇപ്പോൾ കേന്ദ്ര കാബിനറ്റിലെ നിർണായക
സ്ഥാനങ്ങളിലാണല്ലോ . അയൽ രാജ്യങ്ങളിലൊക്കെ
പെട്രോളിന് വില കുറവാണ്
. പാക്കിസ്ഥാനിൽ ഒരു ലിറ്റർ
പെട്രോളിന് 0.66 ഡോളറാണു വില. ഇന്ത്യയിലത്
1.14 ഡോളർ. ചൈനയിൽ 0.99 ഡോളറും. ശ്രീലങ്കയിൽ ഇതിനേക്കാൾ
താഴെയാണു പെട്രോൾ വില.
സ്വകാര്യ എണ്ണക്കന്പനികൾ അധികമായി
നേടുന്ന ശതകോടികളിൽ ഒരു പങ്ക്
രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും കൈയിലെത്തുന്നുണ്ടാവും. നിയമപരമായിത്തന്നെ രാഷ്ട്രീയപാർട്ടികൾക്കു സംഭാവന നൽകാനും അതിനു
നികുതിയിളവു ലഭിക്കാനും സൗകര്യമുള്ള രാജ്യത്ത്
ഇത്തരം കൂട്ടുകച്ചവടങ്ങൾ ഇനിയും വർധിക്കുകയേയുള്ളൂ.അന്താരാഷ്ട്രവില
കുറയുന്പോൾ ഇന്ത്യൻ വില വർധിക്കുക
എന്ന മാജിക് തടർന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ
വില ഏതാണ്ട് ഇരട്ടിയായി.കൊള്ളലാഭമുണ്ടാക്കാൻ കോർപറേറ്റുകളെ അനുവദിക്കുന്നതിനു യാതൊരു ന്യായീകരണവുമില്ല. പാചകവാതക
സബ്സിഡിപോലും എടുത്തുകളയുന്ന ഭരണകൂടം ഇടത്തരം ജനങ്ങളെ തെല്ലും പരിഗണിക്കുന്നില്ലെന്നതാണ്
സത്യം .ഈ കൊള്ള
എന്നെങ്കിലും അവസാനിക്കുമോ ?
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment