Pages

Thursday, September 21, 2017

ഫാദർ ടോം ഉഴുന്നാലിൻറെ തിരിച്ചുവരവ് ആശ്വാസകരം

ഫാദർ ടോം ഉഴുന്നാലിൻറെ 
തിരിച്ചുവരവ്ആശ്വാസകരം
കേരളത്തിനും ഇന്ത്യയ്ക്കും ആശ്വാസവും സന്തോഷവുമേകി യെമെനിലെ ഭീകരരുടെ തടവിൽനിന്ന് ഫാദർ ടോം ഉഴുന്നാലിൽ മോചിതനായിരിക്കുന്നു. ബന്ദികളെ ഭീകരർ നിർദയം കൊലചെയ്യുന്ന വാർത്തകൾക്കിടയിലേക്കാണ് 557 ദിവസത്തെ നരകതുല്യമായ ജീവിതത്തിനുശേഷം  ഫാ. ടോം  മടങ്ങി വരുന്നത് .. ഫാ. ടോമിനെ സംബന്ധിച്ചിടത്തോളം രണ്ടാം ജന്മമാണിത്. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കു മാത്രമല്ല, സമാധാനം കാംക്ഷിക്കുന്ന എല്ലാവർക്കും ഭീകരതയുടെമേൽ നേടിയ വിജയം കൂടിയാണ് .വത്തിക്കാന്റെ അഭ്യർഥനപ്രകാരമുള്ള ഒമാന്റെ നയതന്ത്ര ഇടപെടലാണ് മോചനം സാധ്യമാക്കുന്നതിൽ നിർണായകമായത്.
മൃഗീയമായി കൊ ലപ്പെടുത്തുന്നതും തട്ടി കൊണ്ടുപോയി തടങ്കലില് വെച്ച് ശാരീരികമായും മാനസികമായും പീഢിപ്പിക്കുന്നതുമെല്ലാം അത്യന്തം ഗുരുതരമായ ഒരു അവസ്ഥയാണ് . ലോകത്ത് പല സ്ഥലങ്ങളിലും പലപ്പോഴുംകാലാകാലങ്ങളായി ഈ ഭീകരാവസ്ഥ ആവര്ത്തിക്കപ്പെടുന്നു. ഭീകരാക്രമണങ്ങള് നടത്തി നിരപരാധികളെ കൊന്നു തള്ളുന്നതും ജനവാസ കേന്ദ്രങ്ങള്ക്കു മുകളില് ബോംബ് വര്ഷം നടത്തി സംഹാര താണ്ഡവമാടുന്നതും നിരപരാധികളുടെ പേരില് ഗുരുതരമായ കുറ്റങ്ങള് ആരോപിച്ച് ഒറ്റപ്പെട്ട ദ്വീപുകളിലും മറ്റും തടങ്കല് പാളയങ്ങളുണ്ടാക്കി അവരെ അവിടങ്ങളില് ബന്ധനസ്തരാക്കി നരകിപ്പിക്കുന്നതുമെല്ലാം ലോകത്ത് നടക്കുന്നുണ്ട് .
പാലായിലെ രാമപുരം സ്വദേശിയും സലേഷ്യന് സഭാ വൈദികനുമായ ഫാദര് ടോം ഉഴുന്നാല് യമനിലെ ഭീകരരുടെ വക ഒന്നരവര്ഷക്കാലത്തെ തടങ്കല് ജീവിതത്തിനുശേഷം ഇക്കഴിഞ്ഞ ദിവസം മോചിതനായിരിക്കുന്നു. 2016 മാര്ച്ച് 4 നായിരുന്നു തെക്കന് യമനിലെ ഒരു വൃദ്ധസദനത്തിലെ ചുമതലക്കാരനായിരുന്ന ഫാദര് ടോമിനെ അവിടത്തെ ഭീകരര് തട്ടിക്കൊണ്ടുപോയത്. വൃദ്ധസദനം ആക്രമിച്ച് അവിടത്തെ യമന്കാരും എത്യോപ്യക്കാരുമൊക്കെയായ അന്തേവാസികളേയും ഫാദറിനൊപ്പം അവിടെ സേവനത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളെയുമെല്ലാം വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാദറിനെ യമന് ഭീകരര് തട്ടിക്കൊണ്ടുപോയത്. മലയാളിയായ സിസ്റ്റര് സാലിയടക്കം ചിലര് തലനാരിഴക്ക് രക്ഷപ്പെട്ടു. അത്രയും പേരെ കൊലപ്പെടുത്തിയ ഭീകരര്ക്ക് ഫാദറിനെയും കൊല്ലാമായിരുന്നു എന്നാല് അവരങ്ങനെ ചെയ്യാതിരുന്നത് അവരുടെ സാമ്പത്തികലക്ഷ്യം മൂലമായിരുന്നു എന്നു വ്യക്തം. ഉത്തരവാദിത്വപ്പെട്ട ഒരു പുരോഹിതനെ തടങ്കലില് വെച്ചു വിലപേശിയാല് കാര്യമായ പണം കിട്ടും  എന്ന് അവര് കണക്കുകൂട്ടിയിരിക്കണം.  യെമനിലെ രാഷ്ട്രീയവും ആഭ്യന്തരപ്രശ്നങ്ങളും കത്തിനില്ക്കുമ്പോഴാണ് 2015 ല് അദ്ദേഹം നാട്ടിൽ വന്നതിനുശേഷം തിരിച്ചുപോയത് .ഒമാന് ഭരണകൂടമാണ് ഫാദര് ടോമിന്റെ മോചനത്തില് നിര്ണായക പങ്കു വഹിച്ചത്. ഒമാന് മാത്രമേ എന്തെങ്കിലും ചെയ്യാന് സാധിക്കുകയുള്ളൂവെന്ന് വത്തിക്കാന് വ്യക്തമാക്കിയതിന് പിറകേ സുല്ത്താന് ഖാബൂസ് ബിന് അല് സഈദ് നടത്തിയ ഇടപെടല് വിജയം കാണുകയായിരുന്നു. സുസ്ഥിരമായ ഒരു സര്ക്കാറിന്റെ സാന്നിധ്യം ഏത് പ്രശ്നത്തെയും മറികടക്കാനുള്ള വഴി കണ്ടെത്തുമെന്ന് ഇത് തെളിയിക്കുന്നു. മേഖലയില് ഒമാന്റെ രാഷ്ട്രീയ പ്രാധാന്യവും നിഷ്പക്ഷമതിത്വവും വ്യക്തമാക്കുന്നത് കൂടിയാണ് ഈ നയതന്ത്ര വിജയം.
 സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യശക്തികളും ഖത്വറും തമ്മില് ഉടലെടുത്ത സംഘര്ഷത്തിലും യമന് പ്രതിസന്ധിയിലും ഒമാന് വലിയ ഇടപെടല് നടത്താനാകുമെന്ന വസ്തുതയിലേക്കും ഈ നേട്ടം വിരല് ചൂണ്ടുന്നുണ്ട്.2016 മാര്ച്ച് നാലിനാണ് ഫാ. ടോമിനെ തീവ്രവാദികള് തട്ടിക്കൊണ്ടു പോയതായി വാര്ത്ത വന്നത്. ഇക്കാര്യം പിറ്റേന്ന് തന്നെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള് ഊര്ജിതമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു .ഫാദർ ടോം ഉഴുന്നാലിൻറെ  തിരിച്ചുവരവിനു വേണ്ടി പ്രവർത്തിച്ച ഇന്ത്യാഗവൺമെന്റും വത്തിക്കാനും ഒമാൻ ഭരണകൂടവും അഭിനന്ദനം അർഹിക്കുന്നു ..ഫാദർ ടോം ഉഴുന്നാലിൻറെ  തിരിച്ചുവരവ് ആശ്വാസകരം തന്നെയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ


.

No comments: