Pages

Saturday, August 5, 2017

VENKAIAH NAIDU ELECTED AS VICE PRESIDENT OF INDIA

VENKAIAH NAIDU ELECTED AS
 VICE PRESIDENT OF INDIA
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

SENIOR BJP leader and former Union minister M Venkaiah Naidu was on Saturday elected the 15th Vice-President of India. His election comes a day after the BJP became the single-largest party in the Rajya Sabha, over which he will now preside as its ex-officio chairperson. “I am very humbled. I am also thankful to the Prime Minister and all party leaders for their support. I will seek to utilise the vice-presidential institution to strengthen the hands of the president and secondly uphold the dignity of the Upper House,” Naidu said after his emphatic victory.
Naidu, 68, will be administered the oath of office by President Ram Nath Kovind at a function at Rashtrapati Bhavan on August 11. Naidu replaces Hamid Ansari, who retires on August 10. Within seconds of the election results, Prime Minister Narendra Moditweeted, wishing Naidu a “fruitful and motivating tenure” and saying he was confident Naidu would “serve the nation as a diligent and dedicated vice-president, committed to the goal of nation building”. Later, both Modi and BJP president Amit Shah visited Naidu at his residence to congratulate him.
Naidu won 516 of the total 771 votes polled, in the 786-member electoral college. Gopalkrishna Gandhi, the Opposition’s candidate, got 244 votes, while 11 votes were declared invalid. Two BJP members, Vijay Goel and Sanwarlal Jat, could not cast their votes due to illness while party MP Chedi Paswan had been barred by the Supreme Court from voting.Naidu got 67 per cent of the total votes in an election that witnessed over 98 per cent polling. A source pointed out that the highest votes ever cast in a vice-presidential election before this was 759, when BJP veteran Shekhawat was elected as the 11th vice-president in 2002. Naidu is the second BJP leader to be vice-president after Bhairon Singh Shekhawat.
Ever since the BJP-led NDA government came to power with a clear majority in 2014, the Rajya Sabha has been dominated by the Opposition. On Friday, the BJP became the single largest party in the Upper House, overtaking the Congress’s 57 by one seat. Though the NDA is not likely to get a majority on its own in the Upper House in the current term of the Modi government, it is expected that the government will have a smoother run.A BJP leader said that since Naidu is from Andhra Pradesh, his term as Rajya Sabha chairman is expected to help the BJP get the backing of southern parties such as the AIADMK, TRS and YSR Congress during debates and passage of legislation in the Upper House.
It remains to be seen how Naidu, who is known for his puns and one-liners, settles into his new role as Rajya Sabha chairman. On the eve of the vice-presidential election, while launching ‘Tireless Voice Relentless Journey: Key Speeches of M Venkaiah Naidu’, Finance Minister Arun Jaitley said in a lighter vein that in his new role as Rajya Sabha chairman, it would be a “challenge for him to speak less and let others speak”.
BJP leader and Rajya Sabha MP Prabhat said he was confident that Naidu would be a “fair chairperson”. “When he sits on the chair, he will be a just and fair person,” Jha told The Sunday Express. The Opposition is watching, said a senior Congress leader. “We will see how Naidu conducts the House. If he takes everyone along, we will cooperate, otherwise the government will face a tough Opposition,” he said.On Saturday, before the results came out, Naidu assured that he would be bipartisan. “There is no my party or your party. Now I am a non-party man. A majority of political parties in India have supported my candidature,” he said
വെങ്കയ്യ നായിഡു രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 771 വോട്ടുകളിൽ വെങ്കയ്യ നായിഡുവിന് 516 വോട്ടുകൾ ലഭിച്ചു. 11 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ സ്ഥാനാർഥിയും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഉപരാഷ്ട്രപതിയെന്ന നിലയിൽ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്നും മുൻഗാമികൾ പ്രകടമാക്കിയ ഉന്നത നിലവാരം പുലർത്തുമെന്നും വിജയിച്ച ശേഷം വെങ്കയ്യ നായിഡു പറഞ്ഞു.പ്രതീക്ഷിച്ചതിനേക്കാൾ 19 വോട്ടുകൾ കൂടുതലായി വെങ്കയ്യയ്ക്കു കിട്ടി. ലോക്സഭയിൽ വൻ ഭൂരിപക്ഷമുള്ള എൻഡിഎയ്ക്ക് രാജ്യസഭയിലെയും പകുതിയോളം വോട്ട് സമാഹരിക്കാനായി. 11 വോട്ടുകൾ അസാധുവായതിൽ ഏഴ് എണ്ണവും പ്രതിപക്ഷത്തുനിന്നാണ്. മുസ്ലീം ലീഗിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ14 പേർ വോട്ട് ചെയ്തില്ല. ബിഹാറിൽ ബിജെപി പക്ഷത്തേക്ക് മാറിയ ജെഡിയു നേരത്തെ പ്രഖ്യാപിച്ചതു പോലെ ഗോപാൽ ഗാന്ധിക്കാണ് വോട്ടു ചെയ്തതെന്നു പാർട്ടി അവകാശപ്പെട്ടു.

ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും അബ്ദുല് വഹാബിനുമാണ് വോട്ടുചെയ്യാൻ പറ്റാഞ്ഞത്. ഇവര് സഞ്ചരിച്ചിരുന്ന വിമാനം മുംബൈയില് പിടിച്ചിട്ടതിനാല് ഇരുവര്ക്കും സമയത്തിന് ഡല്ഹിയില് എത്താനായില്ല. ലോക്സഭ, രാജ്യസഭ അംഗങ്ങള് അടങ്ങുന്ന ഇലക്ടറല് കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭാ അധ്യക്ഷൻ കൂടിയാണ് ഉപരാഷ്ട്രപതി.  രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതി പദത്തിലെത്തിയ വെങ്കയ്യ 1949 ജൂലായ് 1ന് ആന്ധ്രാപ്രദേശിലെ ചാവട്ടപാളത്താണ് ജനിച്ചത്. നെല്ലൂരിലെ വി.ആര് ഹൈസ്കൂളില് നിന്ന് സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കി. പൊളിറ്റിക്സ് ആന്റ് ഡിപ്ലോമാറ്റിക് സ്റ്റഡിസീല് വി.ആര് കോളേജില് നിന്ന് ബിരുദവും കരസ്ഥമാക്കി. ആന്ധ്രാ യൂണിവേഴ്സിറ്റി ലോ കോളേജില് നിന്ന് നിയമത്തില് ബിരുദവും അന്താരാഷ്ട്ര നിയമത്തില് ബിരുദാനന്തര ബിരുദവും പൂര്ത്തിയാക്കി. കോളേജില് പഠിക്കുമ്പോഴാണ് എ.ബി.വി.പിയില് അംഗമാകുന്നത്. കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1972ലെ ആന്ധ്രാ മൂവ്മെന്റില് വെങ്കയ്യ നായിഡുവിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. വിജയവാഡയില് നിന്ന് പ്രക്ഷോഭത്തെ നയിച്ചിരുന്നത് കാകനി വെന്കിട രത്നം ആയിരുന്നു. നെല്ലൂരില് നിന്നുള്ള പ്രക്ഷോഭത്തെ ഉജ്വലമാക്കാന് വെങ്കയ്യ നായിഡു പരിശ്രമിച്ചു.  1974 ല് ആന്ധ്രാപ്രദേശില് ജയപ്രകാശ് നാരായണന് അഴിമതിക്കെതിരെ നടത്തിയ ഛത്ര സംഘര്ഷ് സമിതിയുടെ കണ്വീനറായി. 1977 മുതല് 80 വരെ ഇതിന്റെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു. അടിയന്തിരാവസ്ഥയ്ക്കെതിരെ തെരുവിലിറങ്ങിയതിന് അദ്ദേഹത്തിന് ജയില്വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിദ്യാര്ത്ഥി നേതാവും രാഷ്ട്രീയത്തിലെ നിത്യ സാന്നിധ്യവുമായിരുന്നു വെങ്കയ്യ. നല്ലൊരു പ്രാസംഗികന് കൂടിയാണ്. സമൂഹത്തില് പിന്നാക്കം നില്ക്കുന്നവര്ക്കുവേണ്ടിയും കര്ഷകര്ക്കു വേണ്ടിയും എന്നും ശബ്ദമുയര്ത്താന് വെങ്കയ്യ നായിഡു സദാ സന്നദ്ധനായിരുന്നു.  രാഷ്ട്രീയവും പ്രസംഗപാടവവും അദ്ദേഹത്തെ രാഷ്ട്രീയത്തില് ഉറപ്പിച്ചു. ആന്ധ്രാപ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പില് ഉദയഗിരി മണ്ഡലത്തില് നിന്ന് രണ്ടുതവണ എം.എല്. ആയി. 1978ലും 1983ലുമാണ് അദ്ദേഹം എം.എല്.എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അധികം വൈകാതെ ആന്ധ്രാപ്രദേശില് നിന്ന് ഭാരതീയ ജനതാപാര്ട്ടിയുടെ അനിഷേധ്യ നേതാവായി വെങ്കയ്യ നായിഡു വളര്ന്നു.

Prof. John Kurakar

No comments: