US NO MORE A SAFE PLACE FOR
INDIAN STUDENTS
യുഎസില്‍ ഉപരിപഠനം:
ഇന്ത്യന്‍
വിദ്യാര്‍ത്ഥികള്‍
ആശങ്കയില്
Indian youth have been
landing in troubles and losing their lives in USA due to alleged racism. As a result,
families residing in India are feeling insecure about their children’s safety
abroad.Even as a young student was shot dead by an American in
California a week ago, two men were shot in
a crowded bar in Kansas, USA on
Wednesday night.
K Varun, a student of Kansas State University, recalled
the sleepless nights he had endured after the election of new president to
America
അമേരിക്കയിലെ സുരക്ഷിതത്വത്തേക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷമുണ്ടായ സ്ഥിതിഗതികളാണ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ (ഐ.ഐ.ഇ. ) സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലെ സുരക്ഷത്വത്തെ കുറിച്ച് ഏറ്റവും അധികം ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.ട്രംപ് മുസ്ലിം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നത് താല്‍കാലികമായി തടഞ്ഞുവെച്ചിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം വരുന്നതു വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. ട്രംപിന്റെ ഇത്തരം നടപടികളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്.പത്ത് ലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നത്.
Prof. John Kurakar
No comments:
Post a Comment