Pages

Sunday, July 16, 2017

INDIA MUST WITHDRAW TROOPS FROM DOKLAM- CHINESE MEDIA

INDIA MUST WITHDRAW TROOPS FROM 
DOKLAM- CHINESE MEDIA
ഇന്ത്യയുമായി ഒരു ചര്‍ച്ചയും ആഗ്രഹിക്കുന്നില്ല:
ഉടന്‍ സൈന്യത്തെ പിൻവലിക്കണമെന്ന് ചൈന.
Dismissing as "untenable" India's assertion that Beijing's construction of road in the disputed Doklam area poses "serious security implications", China's official news agency today asked New Delhi not to deviate consensus on developing bilateral relations. 
Asking India to withdraw its troops from the area to end the current standoff, Xinhua news agency in a commentary said, "It is well known that the Sikkim section of the China-India boundary has been demarcated by the 1890 Sino-British treaty". "After India's independence, the Indian government has repeatedly confirmed it in writing, acknowledging that the two sides have no objection to the border between the two sides of the Sikkim section," it said. The Indian border troops' attempt to stop the Chinese military from constructing the road in the Doklam area has "cast a shadow over China-India relations", the commentary titled 'Don't deviate from the consensus on developing China- India relations' said, reiterating China's official stand on the issue. 
സിക്കിം അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കു പിന്നാലെ യാതൊരുവിധ ഒത്തുതീർപ്പു ചർച്ചകൾക്കും തയാറല്ലെന്നു വ്യക്തമാക്കി ചൈന. ഇന്ത്യൻ സൈന്യം അടിയന്തരമായി ദോക് ലാ മേഖലയിൽനിന്നു പിൻമാറണമെന്നും ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ആവശ്യപ്പെട്ടു.
അതിർത്തി പ്രദേശം ചൈനയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അതിർത്തി കടന്ന് എത്തിയ സൈനികരെ പിൻവലിക്കണമെന്ന ചൈനയുടെ നിർദേശം ഇന്ത്യ കേട്ടതായി ഭാവിക്കുന്നില്ല. ഇതു സ്ഥിതിഗതികൾ കൂടുതൽ രൂക്ഷതയിലേക്കും കുഴപ്പത്തിലേക്കും എത്തിക്കുമെന്നും ചൈനീസ് മാധ്യമം മുന്നറിയിപ്പു നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ഒരുതരത്തിലുള്ള ചർച്ചകൾക്കുമില്ലെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ – പാക്കിസ്ഥാൻ അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചും ഗ്ലോബൽ ടൈംസ് ലേഖനത്തിൽ പറയുന്നു. ലഡാക് മേഖലയിൽ 2013ലും 2014ലും ഉണ്ടായ പ്രശ്നങ്ങളും ചൈനീസ് മാധ്യമം ഒാർമപ്പെടുത്തുന്നു. അതിർത്തി ലംഘിച്ച ഇന്ത്യ അന്നത്തേതിനു സമാനമായ സാഹചര്യമാണു നിലനിൽക്കുന്നതെന്നു കരുതരുത്. നയന്ത്രശ്രമങ്ങളുടെ ഭാഗമായാണ് അന്നു പ്രശ്നങ്ങൾ അവസാനിച്ചത്. എന്നാൽ ഇപ്പോൾ അതുണ്ടാകില്ലെന്നും ചൈന വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിൽ കഴിഞ്ഞ മൂന്നാഴ്ചയായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്‌ഷനിലാണ് ഇപ്പോൾ വിവാദമുണ്ടായിരിക്കുന്നത്. ചൈന ഇവിടെ സോംപെൽറി ഭാഗത്ത് റോഡ് നിർമാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം കുറിച്ചത്. ഭൂട്ടാൻ ഇതിനെ ആദ്യം എതിർത്തു. തൊട്ടു പിന്നാലെ ഇന്ത്യയും. ദോക് ലാ ഭാഗത്ത് ഉടൻ തന്നെ ഇന്ത്യ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു.
അതിർത്തിയിലെ തൽസ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാൽ ചൈനയുടെ ആരോപണം ഇന്ത്യൻ സൈന്യമാണ് അതിർത്തി ലംഘിച്ചിരിക്കുന്നത് എന്നും. മുമ്പ് 2013–ൽ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ൽ ചുമാറിലും അതിർത്തിത്തർക്കം ഉണ്ടായപ്പോൾ മൂന്നാഴ്ച കൊണ്ടു പ്രശ്ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തൽസ്ഥിതി തുടരാൻ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിൻവലിക്കുകയുമാണു ചെയ്തത്. ഇത്തവണ പ്രശ്നം മൂന്നാഴ്ച കഴിഞ്ഞും നീളുകയാണ്.
Prof. John Kurakar


No comments: