Pages

Wednesday, July 5, 2017

MADAM CURI (മാഡംക്യൂറി)

MADAM CURI (മാഡംക്യൂറി)
JULY-4-മാഡംക്യൂറി അന്തരിച്ചിട്ട്ഇന്ന്‌ 83 വർഷം പിന്നിടുന്നു
ജോസ്‌ ചന്ദനപ്പള്ളി
കണ്ടുപിടുത്തങ്ങളുടെ രാജകുമാരിയുടെ ജന്മദിനമാണ് November 7 മാഡം ക്യൂറി എന്ന ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ പെൺ ആധിപത്യത്തിന്റെ ചരിത്രസൃഷ്ടികളിൽ ഇന്നും ഒളിമങ്ങാത്ത, ചുരുക്കം ചിലരിൽ ഒരേ ഒരാൾ മാഡംക്യൂറിയുടെ ജന്മദിനം ഇന്ന് എത്തി നിൽക്കുമ്പോൾ പെൺ ആധിപത്യത്തിന്റെ തീവ്വ്രതയെത്രയെന്നും എന്തു കൊണ്ട് ഓർമ്മകൾ എല്ലാം വെറും പാഴ്വാക്കുകളാവുന്നത്എന്ന് ചോദ്യം ചെയ്യപ്പെടുന്നത്‌.
                      
സ്ത്രീ ആധിപത്യത്തെ ഉയർത്തികാണിക്കാൻ ചരിത്രം പലപ്പോഴും ഭയപ്പെടുന്നതു കൊണ്ടാണൊ...? അല്ല ഉയർച്ചകളെ കാണ്ടാൽ പുരുഷ്യാധിപത്യം ചോദ്യം ചെയ്യും എന്നുള്ളതു കൊണ്ടോ....    നോബൽസമ്മാനം രണ്ട്വിഷയത്തിൽ ലഭിച്ച ഏകവനിത അല്ല ഏകപ്രതിഭയാണ്. മാഡംക്യൂറി.....! ചരിത്രങ്ങൾ ഉറാങ്ങാത്ത കാഴ്ച്ചകളിൽ നിങ്ങൾ ഇനിയും ഉയർന്നു തന്നെ ഇരിക്കും കാലം നിങ്ങളുടെ കണ്ടുപിടുത്തങ്ങൾ മുന്നിൽ ശിരസ്സു നമിക്കുന്നു
..
ഒരിക്കൽ ഒരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു. “പഠിക്കണം. പഠിക്കണം എന്നു മാത്രമായിരുന്നു അവളുടെ ചിന്ത”. പെൺകുട്ടിയുടെ വിജയകഥ പോളണ്ടിലെ വാഴ്സായിൽ തുടങ്ങുന്നു. അവിടെ 1867 നവംബർ 7-ന്ഭൗതിക ശാസ്ത്രം അദ്ധ്യാപകനായ വ്ലാഡിസ്ലാവ്സ്ക്ലോഡോസ്ക്കയുടെയും ബ്രോണിസ്ലാവയുടെയും അഞ്ചു മക്കളിൽ ഇളയവളായി മേരി ജനിച്ചു. അവൾക്ക്മൂന്ന്സഹോദരിമാരും ഒരു സഹോദരനുമുണ്ടായിരുന്നു. അന്ന്പോളണ്ട്റഷ്യയിലെ സാർ ചക്രവർത്തിമാരുടെ അധീനതയിലായിരുന്നു.
മന്യഎന്ന ഓമനപ്പേരുളള മരിയ സലോമിയ സ്ക്ലോഡോസ്ക്കയെ കൂട്ടുകാർ തീർച്ചയായും അറിയും. അവളാണ്പിൽക്കാലത്ത്വിശ്വവിഖ്യാതയായ ശാസ്ത്രജ്ഞ മേരിക്യൂറി (മാഡം ക്യൂറി) ആയി മാറിയത്‌.
പഠിച്ച്ഉയരങ്ങളിലെത്തണമെന്നായിരുന്നു മേരിയുടെയും ചേച്ചി ബ്രോണിയയുടെയും ആഗ്രഹം. എന്നാൽ കുടുംബത്തിന്റേ സാമ്പത്തിക സ്ഥിതി ഇതിന്എതിരായിരുന്നു. മേരി ജനിയ്ക്കുന്നതിന്മുമ്പ്തന്നെ ഊർജ്ജതന്ത്രം അദ്ധ്യാപികയായ അമ്മ ക്ഷയരോഗിയായി കഴിഞ്ഞിരുന്നു. പിതാവും സ്കൂൾ അധികൃതരും തമ്മിലുളള ബന്ധം വഷളായതു കാരണം അദ്ദേഹത്തെ തരം താഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. എങ്കിലും കൊച്ചു മേരി അച്ഛനോടു പറഞ്ഞു, ‘അച്ഛാ, എനിക്കു പഠിക്കണം. ചേച്ചിക്കും പഠിക്കണം.’ രണ്ടുപേരേയും കൂടി പാരീസിൽ വിട്ട്പഠിപ്പിക്കാൻ പണമില്ലല്ലോ കുട്ടി’. അച്ഛൻ തന്റെ ദു:ഖം അറിയിച്ചു. വൈദ്യശാസ്ത്രം പഠിക്കാനുളള അടങ്ങാത്ത ആഗ്രഹമായിരുന്നു സ്വർണ്ണമെഡൽ നേടിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചേച്ചി ബ്രോണിക്ക്‌. അന്നത്തെ റഷ്യൻ നിയമം പോളണ്ടിലെ ഏതു പെൺകുട്ടിക്കും ഉപരി പഠനം വിലക്കിയിരുന്നു. പണമില്ലാത്തതിനാൽ മെഡിസിൻ പഠനം വേണ്ടെന്ന്ബ്രോണിയ തീരുമാനിക്കുന്നു. എന്തും സഹിച്ച്ചേച്ചിയുടെ ആഗ്രഹം നിറവേറ്റുമെന്ന്മേരിയും.
അവൾ പറഞ്ഞുവീട്ടിലുളള പണവുമായി ചേച്ചി പാരീസിലേക്ക്പോകൂ. നാലു വർഷം പഠിക്കാനുളള പണം ഞാനും അച്ഛനും കൂടി അയച്ചു തരാം.’ കാന്താരിക്കുട്ടി പ്രഖ്യാപിച്ചു. സഹോദരനും സ്വർണ്ണമെഡൽ നേടിത്തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തൊട്ടടുത്ത വർഷം മേരിയും രണ്ടുപേരെയുംകാൾ മെച്ചമായ രീതിയിൽ വിജയിച്ചു. സ്വർണ്ണമെഡൽ നേടിയ മേരിയെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുമോദിച്ചു.
ദുരിതങ്ങൾ നിറഞ്ഞ
ബാല്യവും കൗമാരവും
ദുരിതങ്ങൾ നിറഞ്ഞ വിദ്യാഭ്യാസകാലമായിരുന്നു മേരിയുടേത്‌. മേരിയ്ക്ക്‌ 11 വയസുള്ളപ്പോൾ മാതാവും രണ്ട്വർഷം കഴിഞ്ഞ്മൂത്ത സഹോദരി സോഫിയായും ക്ഷയരോഗം മൂലം മരിച്ചു പോളണ്ടിലെ റഷ്യൻ അധിനിവേശത്തിനെതിരെ പോരാടിയതിന്റെ പേരിൽ മേരിയുടെ പിതാവിന്ജോലി നഷ്ടമായി. അമ്മയുടെയും സഹോദരിയുടെയും മരണവുമെല്ലാം കൊച്ചുമേരിയെ സങ്കടക്കടലിൽ ആഴ്ത്തി. കുടുംബം, ജീവിക്കാൻ ഏറെ പണിപ്പെട്ടു. അപ്പോഴും അച്ചന്റെ കണ്ണാടി അലമാരിയിലെ പരീക്ഷണ ഉപകരണങ്ങൾ അവളെ ഒത്തിരി സ്വാധീനിച്ചു. അച്ചനൊപ്പം പല രാസപരീക്ഷണങ്ങളിലും അവൾ പങ്കാളിയായി. ചേച്ചി പാരീസിൽ മെഡിസിൻ പഠിക്കാൻ പോയി. അനുജത്തി മേരി ആയയായും വീട്ടു ജോലിക്കാരിയായും ട്യൂഷൻ ടീച്ചറായുമൊക്കെ ജോലി ചെയ്തു പണം സമ്പാദിച്ചു. അങ്ങനെ കഷ്ടപ്പെട്ട്പണിയെടുത്ത്ചേച്ചിയ്ക്ക്പണം അയച്ചു. അതിനിടെ രാഷ്ട്രീയ പ്രവർത്തനം നടത്തി. അന്നാട്ടിൽ അന്ന്നിരോധിക്കപ്പെട്ടിരുന്ന പോളീഷ്ഭാഷ പ്രചരിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അതിനിടെ രഹസ്യമായി നടത്തിയിരുന്നഫ്ലയിങ്സർവ്വകലാശാലയിൽമേരി പഠനം നടത്തി.
സോർബോണിലെ പഠനം
ചേച്ചിയുടെ പഠനശേഷം വിവാഹിതരായി അവർ പാരീസിൽ തന്നെ തങ്ങി. 1891 – നവംബർ 8- തീയതി മേരി സോർബോൺ സർവ്വകലാശാലയിൽ ചേർന്നു. ഡോക്ടറായ ജേഷ്ഠത്തിയുടെ കൂടെയായിരുന്നു ആദ്യം മേരി താമസിച്ചത്‌. എന്നാൽ യാത്രയും പഠനവും ക്ലേശകരമായതിനാൽ മേരി സർവ്വകലാശാലയ്ക്കടുത്ത്വാടക വളരെ കുറഞ്ഞ ഒരു മുറിയിൽ താമസിച്ച്ചിട്ടയായ പഠനം ആരംഭിച്ചു. പഠനകാലത്ത്വല്ലപ്പോഴും പിതാവ്അയച്ചിരുന്ന പണം ലഭിച്ചിരുന്നെങ്കിലും അത്ആഹാരത്തിനുപോലും തികഞ്ഞിരുന്നില്ല. നല്ല ഉടുപ്പുകളും തണുപ്പിനെ തടയുന്ന കട്ടിയുളള ഉടുപ്പുകളും അവൾക്ക്ഉണ്ടായിരുന്നില്ല. ഭക്ഷണകാര്യത്തിലൊന്നും മേരി വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടിയും വന്നു. 1898- മാസ്റ്റർ ഓഫ്സയൻസ്പരീക്ഷയ്ക്ക്ചേരുകയും യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുകാരിയായി വിജയിക്കുകയും ചെയ്തു. തുടർന്ന്ഗണിത ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി.
പിയറിയെ കണ്ടുമുട്ടുന്നു
ഉരുക്കിന്മേൽ കാന്തത്തിന്റെ പ്രവർത്തനത്തെപ്പറ്റിഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന മേരിയുടെ പരിചയക്കാരനായ പ്രൊഫസർ കൊവോസ്ക്കിയാണ്‌ ‘സ്കൂൾ ഓഫ്ഫിസ്കിസ്ആന്റ്കെമിസ്ട്രിഎന്ന സ്ഥാപനത്തിന്റെ ചുമതലക്കാരനായ പിയർക്യൂറി എന്ന ശാസ്ത്രജ്ഞനെ മേരിക്ക്പരിചയപ്പെടുത്തി കൊടുത്തത്‌. മുറപ്രകാരം വിദ്യാലയങ്ങളിൽ പഠിക്കാതെ പതിനാറാം വയസ്സിൽ അടിസ്ഥാന ബിരുദവും പതിനെട്ടാം വയസിൽ ബിരുദാന്തര ബിരുദവും നേടിയ ഒരു അസാമാന്യ പ്രതിഭാശാലിയായിരുന്നു പിയറി ക്യൂറി. ‘പിസോ വിദ്യുച്ഛക്തി’, ‘ക്യൂറി സ്കെയിൽഎന്നിവ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളായിരുന്നു. 1895- പിയറിക്യൂറി മേരിയെ വിവാഹം കഴിച്ചു. ക്യുറി ദമ്പതിമാർ പരീക്ഷണം തുടർന്നു. വിവാഹത്തിന്റെ രണ്ടാം വർഷത്തിൽ ക്യൂറി ദമ്പതികൾക്ക്ഒരു പെൺകുഞ്ഞ്പിറന്നു. പേര്ഐറിൻ (പിൽക്കാലത്ത്പ്രശസ്ത ശാസ്ത്രജ്ഞയായിത്തീർന്ന ഐറിൻ ജൂലിയറ്റ്‌). ആയിടക്ക്ഹെന്റി ബെക്വറലിന്റെ ഒരു ഗവേഷണ പ്രബന്ധം ക്യൂറിമാരുടെ ശ്രദ്ധയിൽപ്പെട്ടു. നിരന്തരമായ ഗവേഷണപ്രവർത്തനത്തിന്റെ ഫലമായിതോറിയം’, ‘യുറേനിയം’, എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തത്തിന്വഴി തെളിച്ചു. 1898- മേരി കണ്ടുപിടിച്ച പുതിയ മൂലകത്തിന്സ്വന്തം നാടിനെ അനുസ്മരിക്കാനെന്നവണ്ണംപൊളോണിയംഎന്ന പേര്നൽകി.
ഒരു വീട്ടിൽ മൂന്ന്
നൊബേൽ സമ്മാനം
രണ്ടു വ്യത്യസ്ത ശാസ്ത്രവിഷയങ്ങളിൽ നൊബേൽ സമ്മാനം നേടുക! അപൂർവ്വ ബഹുമതി നേടിയ വ്യക്തി മാഡം ക്യൂറിയാണ്‌. നൊബേൽ സമ്മാനം ലഭിയ്ക്കുന്ന ആദ്യ വനിത എന്ന നേട്ടവും മാഡം ക്യൂറിക്കു മാത്രം സ്വന്തം. “റേഡിയോ ആക്റ്റിവിറ്റിസംബന്ധിച്ച ഗവേഷണങ്ങൾക്ക്‌ 1903ലെ ഊർജ്ജതന്ത്ര നൊബേൽ മേരിക്യൂറിയുടെ ഗൈഡ്ഹെന്റി ബെക്വറലിനൊപ്പം മേരിക്യൂറിയും പിയറിക്യൂറിയും പങ്കിട്ടെടുത്തു. 1906 ഏപ്രിൽ 19ന്റോഡ്മുറിച്ചു കടക്കുന്നതിനിടെ അതിവേഗത്തിൽ പാഞ്ഞു വന്ന ചരക്കുവണ്ടി പിയറി ക്യൂറിയുടെ ജീവൻ കവർന്നു. അദ്ദേഹത്തിന്റെ മരണശേഷം യൂണിവേഴ്സിറ്റിയിലെ ഊർജ്ജതന്ത്രം പ്രോഫസറായി മേരിക്യൂറിയെ നിയമിച്ചു. ദുഃഖം അടക്കി അവർ ഗവേഷണം തുടർന്നു. റേഡിയത്തിന്റെ കണ്ടുപിടുത്തത്തിന്‌ 1911 രസതന്ത്രം നോബേൽ സമ്മാനവും മാഡം ക്യൂറിയെ തേടിയെത്തി. മേരിക്യൂറിയുടെ മകൾ ഐറിൻജൂലിയറ്റ്ക്യൂറിയും ഭർത്താവ്ഫ്രെഡറിക്കിനും 1935 രസതന്ത്രനോബേൽ സമ്മാനം ലഭിയ്ക്കുകയുണ്ടായി. കൃത്രിമ റേഡിയോ ആക്റ്റിവിറ്റി കണ്ടുപിടിച്ചതിനായിരുന്നു പരുസ്കാരം.
ശാസ്ത്രത്തിനായി
സമർപ്പിച്ച ജീവിതങ്ങൾ
റേഡിയോ ആക്റ്റീവ്‌” മുലകങ്ങൾ ഉപയോഗിച്ച്അർബുദരോഗ ചികിത്സ നടത്തുന്നത്സംബന്ധിച്ച്ആദ്യപരീക്ഷണങ്ങൾ നടത്തിയത്മാഡംക്യൂറിയാണ്‌. ഒന്നാം ലോക മഹായുദ്ധകാലത്ത്സൈനീക ആവശ്യങ്ങൾക്കുവേണ്ടിറേഡിയോളജിസംവിധാനം യുദ്ധമുഖത്ത്ഉപയോഗിക്കാനുള്ള സംവിധാനവും ക്യൂറി സജ്ജമാക്കി. പരുക്കേറ്റ ഭടന്മാരെ ശുശ്രൂഷിക്കാനും അവർ രംഗത്തിറങ്ങി. സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ്മാഡംക്യൂറി നിരന്തരം റേഡിയോ ആക്റ്റീവ്പദാർത്ഥങ്ങൾ കൈകാര്യം ചെയ്തിരുന്നത്‌. റേഡിയോ ആക്റ്റീവ്വികിരണങ്ങളുമായുള്ള നിരന്തര സമ്പർക്കം സമ്മാനിച്ച രക്താർബുദം 1934 ജൂലൈ 4ന്മാഡംക്യൂറിയുടെ ജീവൻ കവർന്നു. മകളായ ഐറിൻ ജൂലിയറ്റിന്റെയും വിധി മറ്റൊന്നായിരുന്നില്ല. അമ്മയുടെയും അച്ചന്റെയും പരീക്ഷണശാലയിലായിരുന്നു അവളുടെ ബാല്യം. പിൽക്കാലത്ത്ഐറിൻ ഗവേഷണം നടത്തിയതും ഇതേ രംഗം തന്നെ. 1959 അമ്മയെപ്പോലെ ഐറിന്റെ ജീവനും രക്താർബുദം കവർന്നെടുത്തു.
ഏത്പ്രതികൂല സാഹചര്യത്തിൽ കഴിഞ്ഞാലും സ്വപ്നങ്ങളെ കൈയിൽ എത്തിപ്പിടിക്കാൻ ആർക്കും സാധിക്കുമെന്നതിന്ജീവിച്ചിരുന്ന തെളിവാണ്മാഡം ക്യുറി. അവരുടെ നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും ഏവർക്കും മാതൃകയാകട്ടെ.
Prof. John Kurakar


1 comment:

Unknown said...

മാഡം ക്യൂറിയെക്കുറിച്ച് ഉള്ള ഈ ഉപന്യാസം,ഒരു high school teacher എന്ന നിലയിൽ എനിക്ക് വളരെ പ്രയോജനകരമായി.പ്രധാന കാര്യങ്ങൾ ഒന്നും വിട്ടുപോകാതെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഭാഷയും ലളിതവും ഹൃദ്യവുമാണ്.