Pages

Sunday, July 2, 2017

LIONS CLUB ( ലയൺസ് ക്ലബ്ബ്)

LIONS CLUB ( ലയൺസ് ക്ലബ്ബ്)
Lions Clubs International is an international secular, non-political service organization founded by Melvin Jones in 1917.  It  had over 46,000 local clubs and more than 1.4 million members in  200 countries around the world. The organization aims to meet the needs of communities on a local and global scale.The aim of the association is to empower volunteers to serve their communities, meet humanitarian needs, encourage peace and promote international understanding through Lions clubs.TO CREATE and foster a spirit of understanding among the peoples of the world.TO PROMOTE the principles of good government and good citizenship.TO TAKE an active interest in the civic, cultural, social, and moral welfare of the community.TO UNITE the clubs in the bonds of friendship, good fellowship, and mutual understanding.TO ENCOURAGE service minded people to serve their community without personal financial reward, and to encourage efficiency and promote high ethical standards in commerce, industry, professions, public works, and private 
endeavors.‘മറ്റൊരാൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാതെ അധികം ദൂരം മുന്നോട്ടുപോകാനാവില്ല’ - ലയൺസ്  ക്ലബ്ബ് ഇന്റർനാഷണൽ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ വാക്കുകളാണിത്. വാക്കുകൾ തന്നെയാണ് ലോകമെമ്പാടുമുള്ള ഓരോ ലയൺസ് ക്ലബ്ബ് അംഗങ്ങളുടെയും പ്രചോദനം. 22 അംഗങ്ങളുമായി 1917 ജൂൺ ഏഴിനാണ് അമേരിക്കയിലെ ഷിക്കാഗോയിൽ ലയൺസ് ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ തുടക്കം. ഇപ്പോൾ മഹത്തായ സംഘടന അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു. 210 രാജ്യങ്ങളിൽ, 47,600 ക്ലബ്ബുകളും 14,22,000 അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയായി അതു മാറിക്കഴിഞ്ഞു. ലയൺസ് ക്ലബ്ബുകളുടെയും അംഗങ്ങളുടെയും എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്6551 ക്ലബ്ബുകളിലായി 2,40,000 ലയൺസ് ക്ലബ്ബ് അംഗങ്ങളാണ് ഇന്ത്യയിലുള്ളത്. അമേരിക്കയാണ് ഒന്നാമത്. . മറ്റ് ഒട്ടേറെ പേരുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടതാണ് ലയൺ എന്ന പേര്. സാഹോദര്യം, കൂട്ടായ്മ, ഉന്നതമായ ലക്ഷ്യവും വ്യക്തിത്വവും എന്നിവയുടെ ചുരുക്കെഴുത്താണ്... പേര്. സ്വാതന്ത്ര്യം, അറിവ്, രാജ്യത്തിന്റെ സുരക്ഷ എന്നിവയാണ് ലയൺസ് എന്ന പേരുകൊണ്ട് സൂചിപ്പിക്കുന്നത് (LIONS -Libetry, Intelligence, Our Nations Saftey).  സിംഹത്തിന്റെ വേറിട്ട ഗുണങ്ങൾകൂടി മുന്നിൽക്കണ്ടാണ് പ്രസ്ഥാനത്തിനായി പേരുതന്നെ ഉറപ്പിക്കുന്നത്. ഞങ്ങൾ സേവിക്കുന്നു (വീ സെർവ്) എന്നതാണ് ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആപ്തവാക്യം. ആഗോളതലത്തിൽ മാനുഷികസേവനങ്ങളുടെ നേതാവാകുക എന്നതാണ് സംഘടനയുടെ കാഴ്ചപ്പാട്അവരവരുടെ സമൂഹത്തെ സേവിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുക, മനുഷ്യത്വപരമായ സഹായങ്ങൾ നൽകുക, സമാധാനവും ആഗോള ഐക്യതയും ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ.

1956-ലാണ് ലയൺസ് ക്ലബ്ബ് ഇന്ത്യയിലെത്തുന്നത്. മുംബൈയിലും ഡൽഹിയിലുമാണ് ലയൺസ് ക്ലബ്ബുകൾ ആദ്യം സ്ഥാപിക്കപ്പെട്ടത്. 1959- കേരളത്തിലെ ആദ്യ ലയൺസ് ക്ലബ്ബ് കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചുനിലവിൽ 318 (തിരുവനന്തപുരം, കൊല്ലം), 318 ബി (കോട്ടയം, ഇടുക്കി), 318 സി (എറണാകുളം, ആലപ്പുഴ), 318 ഡി (മലപ്പുറം, പാലക്കാട്, തൃശ്ശൂർ), 318 (കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മാഹി) എന്നിങ്ങനെ അഞ്ച് ഡിസ്ട്രിക്ടുകളിലായി 587 ക്ലബ്ബുകളും ഇരുപതിനായിരത്തിലധികം അംഗങ്ങളും ലയൺസ് ക്ലബ്ബിന് കേരളത്തിലുണ്ട്.  നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിശപ്പിൽനിന്ന് മോചനം നേടുക, പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകൾ എല്ലാവരിലുമെത്തിക്കുക, യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക,... പരിസ്ഥിതി സംരക്ഷിക്കുക എന്നീ നാലു മേഖലകളിലൂന്നി പ്രവർത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

Prof. John Kurakar


No comments: