Pages

Monday, July 3, 2017

മലയാള ചലച്ചിത്ര രംഗത്തെ അനഭിലഷണീയ പ്രവണതകൾ

മലയാള ചലച്ചിത്ര രംഗത്തെ
അനഭിലഷണീയ പ്രവണതകൾ

സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ചലച്ചിത്രപ്രവർത്തകരുടെ സ്വന്തം സംഘടന  കുറേനാളായി  ചീഞ്ഞുനാറുകയാണ് .സംഘടന ആര് ശുദ്ധികരിക്കും ? യുവ നടിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്  പ്രതികരിക്കാന് താല്പര്യം കാണിക്കാത്ത ചലച്ചിത്ര രംഗത്തെ കലാകാരന്മാരെ കുറിച്ച് സമൂഹത്തിനു അമർഷമുണ്ട് .അവർ കാട്ടുന്നത്  ഏറ്റവും വലിയ ദ്രോഹം തന്നെയാണ് .ജനങ്ങൾ വലിയ വിശ്വാസവും പ്രതീക്ഷയും ബഹുമാനവുമാണ്‌ നടിനടന്മാരോട് വച്ചുപുലർത്തി വന്നിരുന്നത് .അമ്മ എന്ന സംഘടന  ഒരു വിഭാഗത്തിൻറെ മാത്രമായി അധഃപതിച്ചിരിക്കുന്നു.
 ചലച്ചിത്ര നടിക്കുനേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ പ്രകോപിതരായത് ഒട്ടും ശരിയായില്ല .ചലച്ചിത്ര നടിക്കെതിരെ നടന്ന ആക്രമണവും അതിനു പിന്നിൽ നടന്ന ഗൂഢാലോചനയും കണ്ടത്തുകതന്നെ വേണം . പണക്കൊഴുപ്പും താരാധനയും മറ്റും ചില ചലച്ചിത്ര കലാകാരന്മാരെ അഹങ്കാരികളാക്കി മാറ്റി.പലരും അധാർമികവും നിയമവിരുദ്ധവുമായ ഇടപാടുകൾ നടത്തുന്നവരുമായി മാറി.താരമൂല്യത്തിന്റെയും വേഷഭൂഷാദികളുടെയും ചമയങ്ങളുടെയും പിന്നിലുള്ളത് ചീഞ്ഞുനാറുന്ന ഈജിയൻ തൊഴുത്താണന്ന സത്യം ജനം തിരിച്ചറിഞ്ഞു തുടങ്ങി .
സഹപവർത്തകയുടെനേരെയുണ്ടായ ആക്രമണത്തിൽ സഹായഹസ്തവുമായി എത്തേണ്ട "'അമ്മ "എന്ന സംഘടന  പുറം തിരിഞ്ഞു നിൽക്കുന്നത് എന്താണ് ? പെണ്ണിന്റെ മാനം അപഹരിക്കാന് ക്വട്ടേഷന് സംഘങ്ങളെ ഏല്പ്പിക്കുന്നതിലേക്ക് കാര്യങ്ങൾ പൊയിരിക്കുകയാണൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ..യുവനടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് മാസങ്ങള് കഴിഞ്ഞിട്ടും ‘കേസന്വേഷണം എങ്ങും എത്തിയിട്ടില്ല . സ്വന്തം സംഘടനയില് അംഗമായ ഒരു താരത്തിനുനേരെയുണ്ടായ ആക്രമണം ചര്ച്ച ചെയ്യാന് പോലും  സംഘടന തയാറാകാത്തത് എന്തുകൊണ്ട് ?താരസംഘടനയായ അമ്മക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും സിനിമാ മേഖലയില്നിന്ന് വിമര്ശനങ്ങള് ഉയർന്നുകൊണ്ടിരിക്കുകയാണ് .ഇങ്ങനെ തമ്മിൽതല്ലുന്ന ,ആർക്കും പ്രയോജനമില്ലാത്ത ഒരു സംഘടന എന്തിനാണ് .ജനങ്ങളെ ആശ്രയിച്ചാണ് ഏതു വ്യവസായത്തിൻറെയും നിലനിൽപ്പ് എന്ന ബോധം ഉണ്ടാകണം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: