ഇന്ത്യ-ഇസ്രായേൽ ബന്ധം ചൈന എങ്ങനെനോക്കികാണും
പതിനാല് രാജ്യങ്ങളുമായിഅതിരു പങ്കിടുന്ന
രാജ്യമാണ് ചൈന
. ഏഷ്യയിലെ അധികാര വടംവലിയില് ചൈനയ്ക്ക്
പ്രധാന വെല്ലുവിളി ഇന്ത്യയാണ്. സിക്കിമിലും
അരുണാചല് പ്രദേശിലും ലഡാക്ക് പ്രദേശത്തുമുള്ള
ചൈനീസ് സൈന്യത്തിന്റെ അതിരുകടന്ന സാന്നിധ്യം അതേ
അളവിലോ അതില് കൂടുതലോ ചൈനയുടെ
അയല്രാജ്യങ്ങളെല്ലാം അനുഭവിക്കുന്നുണ്ട്. കടലിനക്കരെയുള്ള രാജ്യങ്ങളുമായിപ്പോലും തര്ക്കത്തിലേര്പ്പെടുന്ന ചൈനയ്ക്ക് ഇസ്രായേലുമായുള്ള ഇന്ത്യയുടെ
പുതിയ തുടക്കം ഏറെ വെല്ലുവിളി
ഉയര്ത്തുന്നു.
അമേരിക്കയിലെ ഡൊണാള്ഡ് ട്രംപ് ഭരണകൂടവും
ഇസ്രായേലും ഇന്ത്യന് പക്ഷത്തേക്ക് കൂടുതലായി
ചായുന്നത് ഏഷ്യയിലെ ഇന്ത്യ-ചൈനാ
ബലാബലത്തില് ഇന്ത്യയ്ക്ക് കൂടുതല് കരുത്തു നല്കുന്നതാണെന്ന്
ബീജിങ് കണക്കുകൂട്ടുന്നു. ഇന്ത്യന് പ്രധാനമന്ത്രിയുടെ അമേരിക്കന്-ഇസ്രായേല് സന്ദര്ശന സമയം
തന്നെ സിക്കിം അതിര്ത്തിയില് പ്രശ്നങ്ങള്
സൃഷ്ടിക്കാനുള്ള പ്രധാന കാരണം ഇതാവാം.
ഇന്ത്യയുടേയും ഭൂട്ടാന്റെയും ചൈനയുടേയും അതിര്ത്തികള് യോജിക്കുന്ന
ദോക് ലാ മേഖലയില്
ഭൂട്ടാന്റെ ഭൂപ്രദേശം കയ്യേറാനുള്ള ചൈനീസ്
സൈന്യത്തിന്റെ ശ്രമം ഇന്ത്യയ്ക്കുള്ള സന്ദേശമാണ്.
ഇന്ത്യ-ഇസ്രായേല്-അമേരിക്ക സഖ്യത്തിലുള്ള
അതൃപ്തി ചൈന പ്രകടിപ്പിച്ചതാണ്
ദോക് ലായിലെ സംഘര്ഷമെന്നാണ്
വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്.
താരതമ്യേന ദുര്ബലമായ ഭൂട്ടാന്
സൈന്യത്തെ ഭയപ്പെടുത്തി അവരുടെ ഭൂപ്രദേശം കയ്യടക്കാനുള്ള
പീപ്പിള്സ് ലിബറേഷന് ആര്മിയുടെ നീക്കം
ഇന്ത്യന് സൈന്യം പരാജയപ്പെടുത്തിയതാണ് സംഘര്ഷമായത്.
ഭൂട്ടാന്റെ ഭൂപ്രദേശം ചൈന കയ്യടക്കിയാല്
മേഖലയില് ഇന്ത്യന് സൈന്യത്തിന് വലിയ
ബുദ്ധിമുട്ടുകള് നേരിടേണ്ടിവരുമെന്നതിനാലായിരുന്നു ചൈനീസ് സൈന്യത്തെ ദോക്
ലായില് തടഞ്ഞത്. എന്നാല് ചൈനയും
ഭൂട്ടാനും തമ്മിലുള്ള പ്രശ്നത്തില് ഇന്ത്യ
ഇടപെട്ടതിനെ ബീജിങ് ചോദ്യം ചെയ്യുന്നു.
ചൈനീസ് സര്ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെയും
മുഖപ്രസംഗങ്ങളിലൂടെയും ഇന്ത്യയെ നിരന്തരം ഭീഷണിപ്പെടുത്താനും
ചൈന ശ്രമിച്ചു. എന്നാല്
അതേനാണയത്തില് തന്നെയായിരുന്നു ഇന്ത്യയുടെ മറുപടിയും. 1962ലെ
ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന്
ചൈനയെ ഓര്മ്മിപ്പിച്ച കേന്ദ്രസര്ക്കാര് ചൈനയുടെ ഓരോ നീക്കത്തിനും
തക്ക മറുപടികള് നല്കി.
ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന ഇന്ത്യന് നിലപാട് ചൈനയുടെ
സമ്മര്ദ്ദം വര്ദ്ധിപ്പിക്കുന്നുണ്ട്.
മോദിയുടെ അമേരിക്കന് സന്ദര്ശനത്തില്
ഇന്തോ-പസഫിക് മേഖലയിലെ യുഎസുമായുള്ള
സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനവും തര്ക്കങ്ങള്
അന്താരാഷ്ട്ര നിയമങ്ങള്ക്കനുസൃതമായി പരിഹരിക്കണമെന്ന നിലപാടും ചൈനയ്ക്ക് അലോസരമുണ്ടാക്കുന്നതാണ്.
ഇന്ത്യ വാങ്ങുന്ന അമേരിക്കയുടെ ആളില്ലാ
നിരീക്ഷണ വിമാനങ്ങള് ചൈനീസ് അതിര്ത്തിയാണ്
ലക്ഷ്യമിടുന്നതെന്നും ബിജിങ് കണക്കുകൂട്ടുന്നുണ്ട്. ഇസ്രായേലില്നിന്ന്
കൂടുതല് പ്രഹരശേഷി കൂടിയ ആയുധങ്ങള്
വാങ്ങിക്കൂട്ടുന്ന ഇന്ത്യ ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്.
ഇസ്രായേലുമായി ഹൃദയബന്ധം സ്ഥാപിക്കാനാണ് പ്രധാനമന്ത്രി
നരേന്ദ്ര മോദിയുടെ ശ്രമങ്ങള്. ഏഴു
പതിറ്റാണ്ടുകള്ക്കപ്പുറം ഇന്ത്യന് പ്രധാനമന്ത്രി ഇസ്രായേലിലെത്തി
മടങ്ങുമ്പോള് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാവസായിക-കാര്ഷിക- പ്രതിരോധ മേഖലകളിലെ
ബന്ധം പതിന്മടങ്ങ് വര്ദ്ധിക്കുകയാണ്. ഇന്ത്യന് ഉല്പ്പാദക മേഖലയ്ക്ക്
ഇസ്രയേല് സഹകരണം വലിയ മുതല്ക്കൂട്ടാകും.
മേയ്ക്ക് ഇന് ഇന്ത്യ
പോലുള്ള പദ്ധതികളുമായി ആഗോള വിപണി ലക്ഷ്യമിട്ടിറങ്ങുന്ന
ഇന്ത്യയ്ക്ക് ഇസ്രയേല് സഹായം വലിയ
കുതിപ്പേകുമെന്ന് ചൈനയ്ക്ക് ആശങ്കയുണ്ട്.
സിക്കിമിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണയ്ക്കും, സൈനിക നടപടികള്ക്ക് തയ്യാറാകുന്നു,
അതിര്ത്തിയില് യുദ്ധ ഒരുക്കങ്ങള് നടത്തുന്നു
തുടങ്ങിയ ചൈനീസ് സമ്മര്ദ്ദ തന്ത്രങ്ങള്
അവഗണിച്ച ഇന്ത്യ നിലപാട് ശക്തമാക്കിയതോടെ
ബീജിങ് അല്പ്പം അയഞ്ഞിട്ടുണ്ട്. ജി20
ഉച്ചകോടിയില് ഇന്ത്യയുമായി ചര്ച്ചയില്ലെന്ന് ചൈന പറഞ്ഞപ്പോള്
ചര്ച്ച ഇന്ത്യ നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇതിനിടെയാണ്
അപ്രതീക്ഷിതമായി മോദിയും സീ ജിന്പിങ്ങും
ഇന്നലെ ജര്മ്മനിയിലെ ഹാംബര്ഗ്ഗില് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയത്. ഭീകരതയ്ക്കെതിരെ അതിശക്തമായ
നിലപാട് സ്വീകരിക്കുന്നതിന് മോദിയെ പുകഴ്ത്തിയ സീ
ജിന്പിങ്, ബ്രിക്സ് ഉച്ചകോടിയെ മുന്നോട്ടു
കൊണ്ടുപോകുന്നതില് ഇന്ത്യയുടെ പങ്കിനെയും പ്രശംസിച്ചു.
ബ്രിക്സ് മുന്നേറ്റത്തില് ചൈന വഹിച്ച
പങ്കിനെ മോദിയും പുകഴ്ത്തി.
ബ്രിക്സ് രാജ്യങ്ങളുടെ അനൗദ്യോഗിക
യോഗത്തിനിടെയായിരുന്നു ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. സംഘര്ഷമല്ല മേഖലയ്ക്കാവശ്യം എന്ന
പൊതു ധാരണയില് പ്രശ്ന
പരിഹാരത്തിനുള്ള ശ്രമങ്ങള്ക്ക്, പതിവിനു വിപരീതമായി ചൈന
പ്രധാന്യം കൊടുക്കുന്നത് ഇന്ത്യ-ഇസ്രായേല്-അമേരിക്ക
കൂട്ടുകെട്ടിനെ ഭയക്കുന്നതിനാലാണെന്ന് വ്യക്തം. സാമ്പത്തിക വളര്ച്ചയില്
പിന്നോട്ടടിച്ചു നില്ക്കുന്ന ചൈനയ്ക്ക് ഇന്ത്യയുമായുള്ള സംഘര്ഷം
പ്രതികൂല ഫലം മാത്രമേ
ചെയ്യൂ.
No comments:
Post a Comment