Pages

Friday, July 7, 2017

മലങ്കരസഭ ഒന്നാണ്: പ. സുന്നഹദോസ്

മലങ്കരസഭ ഒന്നാണ്:
. സുന്നഹദോസ്
മലങ്കര സഭ ഒന്നേ ഉള്ളുവെന്നും എല്ലാ വിശ്വാസികളും ആ വി. സഭയുടെ മക്കൾ ആണെന്നും ഇന്ത്യ മഹാരാജ്യം അംഗീകരിച്ച 1934 ലെ സഭാ ഭരണഘടനപ്രകാര മലങ്കരയിൽ സമാധാനത്തിന്റെ സുവർണ്ണ അവസരം സംജാതമായിരിക്കുകയാണ് ഇപ്പോളെന്നും . എപ്പിസ്കോപ്പൽ സുന്നഹദോസ്.സുപ്രിം കോടതിയുടെ വിധിക്കു ശേഷം നടന്ന പ്രഥമ സുന്നഹദോസ് തീരുമാനങ്ങൾ ഡോ തോമസ് മാർ അത്താനാസിയോസ്, ഡോ മാത്യൂസ് മാർ സേവേറിയോസ്, ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് എന്നിവർ വിശദീകരിച്ചു.
1995 ലെ വിധിയിൽ ഉണ്ടായിരുന്ന അവ്യക്തത പൂർണ്ണമായും മാറ്റിയ ഒരു സമ്പൂർണ്ണ വിധി യാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഈ വിധി മലങ്കരയിലെ എല്ലാ പള്ളികൾക്കും ബാധകം ആണ് എന്നും,
മലങ്കര സഭയുടെ സമാധാനം ലക്ഷ്യമാക്കി പ.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മലങ്കരയിലെ എല്ലാ പള്ളികൾക്കും കല്പന അയക്കും എന്നും സമാധാന സമിതി രൂപീകരിച്ച് ഭാവി കാര്യങ്ങൾ തിരുമാനിക്കുന്നതിന് പരിശുദ്ധ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയിൽയിൽ കൂടിയ പ. സുന്നഹദോസ് തീരുമാനിച്ചു എന്നും പിതാക്കന്മാർ പറഞ്ഞു..
ഗവണ്‍മെന്‍റുമായി പ്രാരംഭ ചർച്ചകൾ നടന്നു എങ്കിലും തുടർ ചർച്ചകൾ ഇനിയും ആവശ്യമാണ്. സമാധാന ശ്രമങ്ങൾക്കായി ഏതറ്റം വരെയും പോകും. വേണ്ടിവന്നാൽ പ.പാത്രിയർക്കിസ് ബാവായോട് വിഷയം ചർച്ച ചെയ്യുന്നതിനും മലങ്കര സഭ തയ്യാറാണ്.
എന്നാൽ ഇതെല്ലാം രൂപീകരിക്കപ്പെടുന്ന സമിതിയുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ ആണെന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പിതാക്കന്മാർ മറുപടി നൽകി...വി. സഭയ്ക്ക് മുന്നിൽ ഒന്നായ വി. മലങ്കര സഭ എന്ന ലക്ഷ്യമാണ് ഉള്ളത് എന്നും അതു തകിടം മറിക്കുവാൻ ആരെങ്കിലും പരിശ്രമിക്കും എന്നും കരുതുന്നില്ല എന്നും പിതാക്കന്മാർ പറഞ്ഞു
Prof. John Kurakar


No comments: