Pages

Friday, July 21, 2017

രാമനുണ്ണിക്ക് ഭീഷണിക്കത്ത്

മതം മാറിയില്ലെങ്കില്കൈവെട്ടും;
രാമനുണ്ണിക്ക് ഭീഷണിക്കത്ത്
ആറു മാസത്തിനകം മതം മാറണമെന്നാവശ്യപ്പെട്ട് സാഹിത്യകാരന് കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്.ആറുമാസത്തിനുള്ളില് മതം മാറണമെന്നും അല്ലാത്തപക്ഷം തൊടുപുഴ ന്യൂമാന് കോളജ് അധ്യാപകനായിരുന്ന പ്രൊഥ. ടി.ജെ. ജോസഫിന്റെ അനുഭവം ആവര്ത്തിക്കപ്പെടുമെന്നുമാണ് കത്തില് ഉള്ളത്. കത്ത് പോലീസിന് കൈമാറിയെന്ന് രാമനുണ്ണി അറിയിച്ചു.‘ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും ഒരു വിശ്വാസി’ എന്ന പേരില് രാമനുണ്ണി എഴുതിയ ലേഖനത്തിന്റെ പേരിലാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.

സാംസ്ക്കാരിക പ്രവര്ത്തഥകര്‍, എഴുത്തുകാര്എന്നിവര്ക്കു നേരെയുള്ള ഭീഷണി സര്ക്കാെര്കണ്ടില്ലെന്ന് നടിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്ത്തിനക്കുന്നവര്ക്കെകതിരെയുള്ള അതിക്രമങ്ങള്‍ സര്ക്കാ ര്‍ കണ്ടില്ലെന്ന് നടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്ക്കാരിക പ്രവര്ത്തനകര്‍, എഴുത്തുകാര്‍, എന്നിവരുടെ നിലപാടുകളില്‍ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോള്പ്പോനലും എക്കാലത്തും അവരോട് ആദരവും സഹിഷ്ണതയും പുലര്ത്തിൂയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്.

പൊതുസമൂഹത്തില്‍ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്ത്തിുപ്പെടുത്തുകയും അവര്ക്ക്  നേരെ വധഭീഷണി ഉയര്ത്തുതന്നതും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. സര്ക്കാആര്‍ അത്തരം പരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Prof. John Kurakar

No comments: