ഭാരതത്തിന്റെ പുതിയ രാഷ്ട്രപതിക്ക്
" വിൻഡോ ഓഫ് നോളേജിൻറെ" ആദരവ്
രാഷ്ട്രപതി പദവിയിലേക്കു കടന്നുവരാൻ
തികച്ചും യോഗ്യതയുള്ള നേതാവാണ് റാം നാഥ്
കോവിന്ദ്. ഉത്തർപ്രദേശിലെ കാൻപൂരിൽ ഒരു ഗ്രാമത്തിലെ
ദലിത് കുടുംബത്തിൽ പിറന്ന്, സ്വപ്രയത്നം കൊണ്ട്
വിദ്യാഭ്യാസം നേടി ഉയരങ്ങളിലെത്തിയ വ്യക്തിയാണ്
.എപ്പോഴും ദലിത്, പിന്നാക്ക, അധഃസ്ഥിത
വിഭാഗങ്ങളോടൊപ്പം പ്രവർത്തിച്ച കോവിന്ദ്, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദുർബല വിഭാഗങ്ങളുടെയും ശബ്ദമായി.പ്രവർത്തിക്കുന്നു .
അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച അദ്ദേഹം രണ്ടുതവണ
രാജ്യസഭയിൽ അംഗമായി. പിന്നീട്, ബിഹാർ
ഗവർണറുമായി. രാഷ്ട്രീയത്തിലെ മധുരവും സൗമ്യവും ദീപ്തവുമായ
മുഖമാണ് റാം നാഥ്
കോവിന്ദിന്റേത്. ഇന്ത്യയിൽ രാഷ്ട്രപതിമാർ പൊതുവേ
വിവാദം സൃഷ്ടിച്ചവരല്ല. എന്നാൽ, അപൂർവം ചില
സന്ദർഭങ്ങളിൽ രാഷ്ട്രപതിമാർ വിമർശനത്തിനു
വിധേയരായിട്ടുമുണ്ട്. ഭരിക്കുന്നവരുടെ റബർ സ്റ്റാംപായ
രാഷ്ട്രപതിമാരെയല്ല ഇന്ത്യ ആഗ്രഹിക്കുന്നത്; ഈ
പരമോന്നത സ്ഥാനത്തിന്റെ പവിത്രത നിലനിർത്തുകയും അന്തസ്സ്
പാലിക്കുകയും ഭരണഘടനയുടെ അന്തഃസത്ത കാത്തു
സൂക്ഷിക്കുകയും രാഷ്ട്രീയസദാചാരം ഉറപ്പുവരുത്തുകയും രാഷ്ട്രത്തിന്റെ മതേതരസ്വഭാവം സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രപതിയാണ്
നമുക്ക് വേണ്ടത് .
.സാധാരണക്കാർക്കൊപ്പം നിൽക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും
താത്പര്യസംരക്ഷണത്തിനായി യത്നിക്കുമെന്നും തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം രാംനാഥ് പറഞ്ഞു. രാജ്യത്തിന്റെ
പ്രഥമ പൗരൻ, ഭരണഘടനയുടെ സംരക്ഷകൻ,
സർവസൈന്യാധിപൻ എന്നീ നിലകളിൽ തന്റെ
പദവിയുടെ ഔന്നത്യവും മഹത്ത്വവും കാത്തുസൂക്ഷിക്കാൻ
അദ്ദേഹത്തിനു കഴിയട്ടെ.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment