Pages

Tuesday, July 25, 2017

അഴിമതി ,അഴിമതി ബിജെപിയിലും അഴിമതി

അഴിമതി ,അഴിമതി
ബിജെപിയിലും അഴിമതി
കേരളത്തിൽ അഴിമതിനടത്തുന്നതിൽ ആരും മോശമല്ല .കേന്ദ്രത്തിൽ അധികാരത്തിൽ വരുമ്പോൾ, കേരളത്തിലെ ബി.ജെ.പി. നേതാക്കൾ അഴിമതി ആഘോഷമാക്കുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. വാജ്‌പേയി സർക്കാർ .അധികാരത്തിലിരുന്നപ്പോൾ, പെട്രോൾ പമ്പ് അഴിമതിയിലാണ് നേതാക്കൾ ഉൾപ്പെട്ടിരുന്നതെങ്കിൽ, ഇപ്പോൾ മെഡിക്കൽ കോളേജ് വിവാദമാണ് പാർട്ടിയെ വേട്ടയാടുന്നത്.വാജ്‌പേയി സർക്കാരിന്റെ കാലത്ത് പെട്രോൾ പമ്പുകൾ അനുവദിക്കാൻ കോടികൾ കൈപ്പറ്റിയെന്നാണ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്നത്. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതിയായിരുന്നു അത്.
പമ്പുകൾ അനുവദിക്കാൻ നേതാക്കൾ പാർട്ടി ഭാരവാഹികളോടുപോലും പണം ചോദിച്ചെന്ന് ആരോപണമുണ്ടായി.  പ്രാഥമിക അന്വേഷണത്തിൽ 18 കോടിയുടെ അഴിമതിയാണ് അന്ന് വെളിവായത്. പാർട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങൾ ചരടുവലിച്ചാണ് മെഡിക്കൽ കോളേജ് കോഴ  പരാതികൾ കേന്ദ്രനേതൃത്വത്തിനു മുന്നിൽ എത്തിച്ചത്. ഇതേത്തുടർന്ന് ദേശീയ പ്രസിഡന്റ്‌ അമിത് ഷാ തന്നെ സംഭവങ്ങൾ അന്വേഷിക്കാൻ നിരർദേശിക്കുകയായിരുന്നു. സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നാലുപേർക്കെതിരെ കുറ്റം കണ്ടെത്തിക്കൊണ്ടുള്ള റിപ്പോർട്ടാണ് പാർട്ടിക്കു മുന്നിലുള്ളത്. അവർക്ക് കൂട്ടുനിന്ന പ്രധാന നേതാക്കളിലേക്കും അന്വേഷണം ചെന്നെത്തുന്നുണ്ട്.
മെഡിക്കല് കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്നു വാഗ്ദാനം നല്കി ബി. ജെ. പി. നേതാക്കള് അഞ്ചു കോടി അറുപതുലക്ഷം രൂപ കൈപ്പറ്റിയതായിട്ടാണ്  പാര്ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്ട്ട്. കോളേജിന് അംഗീകാരം വാങ്ങിനല്കാമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന് വര്ക്കല എസ്. ആര്. എജുക്കേഷണല് ആന്ഡ് ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ആര്. ഷാജി പാര്ട്ടിനേതൃത്വത്തിന് മെയ് 19-ന് പരാതി നല്കിയിരുന്നു. . മെഡിക്കല്‍ കോളേജ് കോഴവിവാദത്തിന് പിന്നാലെ കൂടുതല്‍ അഴിമതിയാരോപണങ്ങള്‍ പുറത്താകുമെന്നാണ് റിപ്പോർട്ട് .
 തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബി.ജെ.പി.യില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മീഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചത്.വരും ദിവസങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള നിരവധി അഴിമതി കഥകള്‍ പുറത്തുവരുമെന്നാണ് സൂചന. പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നുണ്ട്.
പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന്റെ നിര്‍ദേശം സംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തില്ല. വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളില്‍നിന്ന് ഓരോ രൂപവീതം സ്വീകരിച്ച് പാര്‍ട്ടിഫണ്ട് സ്വരൂപിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയപ്പോള്‍ പല ജില്ലകളിലെയും സമ്പന്നരില്‍ നിന്ന് വന്‍തുക സംഭാവന വാങ്ങി പിരിവ് അവസാനിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരിന് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇതോടെ കേന്ദ്ര സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ് കേരള നേതൃത്വം.. അഴിമതിക്കഥകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ് .അഴിമതികളിൽ നിന്ന് കേരളം എന്നെങ്കിലും മുക്തമാകുമോ ?

പ്രൊഫ്. ജോൺ കുരാക്കാർ .


No comments: