Pages

Saturday, April 1, 2017

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂർ ഇനി ഓർമ്മയിൽ മാത്രം

സ്റ്റേറ്റ്ബാങ്ക്ഓഫ്ട്രാവൻകൂർ ഇനി 
ഓർമ്മയിൽ മാത്രം
മലയാളികളുടെ  ജീവിതത്തിൻറെ ഭാഗമായി മാറിയിരുന്ന സ്‌.ബി.ടി. ഇനി  ചരിത്രത്തിലേക്ക് മായുകയാണ്സ്റ്റേറ്റ്ബാങ്ക്ഓഫ്ഇന്ത്യയിൽ ലയിച്ച്‌  ഓർമ്മയാകുമെങ്കിലും ഇടപാടുകാർക്കോ ജീവനക്കാർക്കോ പ്രശ്നങ്ങളൊന്നുമുണ്ടാകയില്ലെന്നും ബാങ്ക് ശാഖകളൊന്നും പൂട്ടുകയില്ലെന്നും എസ്‌.ബി.. വ്യക്തമാക്കിയിട്ടുണ്ട്‌. തിരുവനന്തപുരത്ത്പൂജപ്പുരയിലുള്ള..എസ്‌.ബി.ടി. ആസ്ഥാനമന്ദിരം ഇനി കേരളത്തിലെ എസ്‌.ബി..യുടെ മേഖലാ ആസ്ഥാനമായി മാറും. കേരളത്തിലെ ഏക പൊതുമേഖലാ വാണിജ്യബാങ്കായ എസ്‌.ബി.ടികേരളത്തിൽ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമായിരുന്നില്ല . എസ്‌.ബി.ടി സാമ്പത്തിക സേവനരംഗത്ത് അതുല്യ ശക്തിതന്നെയായിരുന്നു . സാമൂഹിക, സാഹിത്യ, കായിക രംഗങ്ങളിലും എസ്‌.ബി.ടി.യുടെ സംഭാവന ചെറുതല്ല . മലയാളസാഹിത്യത്തിനു നൽകുന്ന പുരസ്കാരങ്ങളും ഫുട്ബോൾ, ക്രിക്കറ്റ്ടീമുകൾക്ക്  നൽകുന്ന സഹായങ്ങളും ആർക്കും മറക്കാനാവില്ല . കേരളത്തിനുള്ളിലും (860) പുറത്തു (326) മായി 1186 ശാഖകളും പതിന്നാലായിരത്തിലധികം ജീവനക്കാരും 1,68,123 കോടിരൂപയുടെ വ്യാപാരവുമുള്ള എസ്‌.ബി.ടി.ക്ക്  ഏഴുപതിറ്റാണ്ടു നീണ്ട പാരമ്പര്യമാണുള്ളത് .
തിരുവിതാംകൂർ രാജ്യത്തിന്റെ ബാങ്കായാണ്എസ്‌.ബി.ടി. ആരംഭിച്ചത്‌.തിരുവനന്തപുരത്തെ തമ്പാനൂരിലുള്ള ശ്രീനിവാസ ബിൽഡിങ്എന്ന കെട്ടിടം താത്കാലികാസ്ഥാനമാക്കി പ്രവർത്തനം തുടങ്ങിയ ബാങ്ക്‌ 1946 ഫെബ്രുവരി ആറിന്ദിവാൻ സി.പി. രാമസ്വാമി അയ്യർ ഉദ്ഘാടനം നിർവഹിച്ചു .മറ്റു ചില ബാങ്കുകൾ ഏറ്റെടുത്തു ലയിപ്പിച്ചും കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ ശാഖകൾ സ്ഥാപിച്ചും വളർന്ന ട്രാവൻകൂർ ബാങ്ക്‌ 1960- ആണ്സ്റ്റേറ്റ്ബാങ്ക്ഓഫ്ട്രാവൻകൂറായി മാറിയത്‌. ലയനത്തിലൂടെ  ഇനി എസ്‌.ബി. ഇരുപത്തിനാലായിരത്തോളം ശാഖകളും രണ്ടേമുക്കാൽ ലക്ഷത്തോളം ജീവനക്കാരും 58000 .ടി.എമ്മുകളും 75 കോടി അക്കൗണ്ടുകളുമുള്ള  ലോകത്തിലെ  പടുകൂറ്റൻ ബാങ്കുകളിൽ ഒന്നായി  മാറുകയാണ്‌ . എസ്‌.ബി.ടിയാകട്ടെ  ഇനി കേരള ചരിത്രത്തിൻറെ ഭാഗമായി മാറുകയും ചെയ്യും .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: