കടുത്തുരുത്തി: 20 മുട്ടകളുമായി അടയിരുന്ന പെരുന്പാന്പിനെ കാണാൻ ജനപ്രവഹം. ഇന്നലെ രാവിലെ മാഞ്ഞൂർ സൗത്തിലാണ് സംഭവം. രണ്ടര മീറ്ററിലേറേ നീളവും 25 കിലോഗ്രാമോളം തൂക്കവുമുള്ള പാന്പിനെയാണ് അടയിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കോടികുളം ശശീന്ദ്രന്റെ വീട്ടിലെ കച്ചിത്തുറുവിന്റെ അടിയിൽനിന്നാണ് പാന്പിനെയും മുട്ടകളെയും കണ്ടെത്തിയത്.
രാവിലെ കച്ചി അടുക്കാനായി സ്ഥലം ഒരുക്കുന്പോളാണു വീട്ടുകാർ പാന്പിനെ കണ്ടത്. തുടർന്ന് വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മഞ്ജു അജിത്തിനെ വിവരം അറിയിച്ചു. പത്തരയോടെ കോട്ടയം എസ്ടിപിയിൽനിന്നു ഫോറസ്റ്റുകാർ എത്തിയാണു പാന്പിനെ പിടിച്ചത്. ഇതിനിടെ, വാർത്ത കാട്ടുതീ പോലെ പരന്നതോടെ സ്ഥലത്തേക്കു ജനപ്രവാഹമായി. ജനം കൂടിയതോടെ കടുത്തുരുത്തി പോലീസും സ്ഥലത്തെത്തി.
മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണ് നീലംപറന്പിൽ, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവേൽ, വൈസ് പ്രസിഡന്റ് മഞ്ജു അജിത്ത് എന്നിവരും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുമായി രംഗത്തുണ്ടായിരുന്നു.
Prof. John Kurakar
|
|
No comments:
Post a Comment