Vigilance
chief Jacob Thomas
asked to
go on leave.
വിജിലന്സ് ഡയറക്ടര്ജേക്കബ് തോമസ് അവധിയില്
Kerala vigilance chief Jacob Thomas, a director-general of police
(DGP) rank officer, has been asked to go on one-month leave by chief minister
Pinarayi Vijayan. DGP Loknath Behera has been given additional charge. It is
believed that Jacob Thomas' stern stand on the nepotism case involving former
industries minister E.P. Jayarajan, the sports lottery scam featuring Kerala
State sportsCouncil president T.P.
Dasan, and the bar bribery case involving K.M. Mani worked against him
വിജിലന്സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയില്‍. വിജിലന്സിന്റെ ചുമതല ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. ജേക്കബ് തോമസിനോട് അവധിയില് പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന. അടുത്തിടെ കോടതികളില്നിന്ന് വിജിലന്സിന് പലതവണ വിമര്ശം നേരിട്ടിരുന്നു. വിജിലന്സ് ഡയറക്ടറെ മാറ്റാത്തത് എന്താണെന്നുവരെ കോടതി സര്ക്കാരിനോട് ആരാഞ്ഞിരുന്നു. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ വിജിലന്സ് ശ്രമിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു വിമര്ശം. എന്നാല്‍ വിജിലന്സ് ഡയറക്ടറെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ സ്വീകരിച്ചുവന്നത്.
ഏറ്റവും ഒടുവില്‍ ജിഷ കേസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന റിപ്പോര്ട്ട് വിജിലന്സ് സര്ക്കാരിന് സമര്പ്പിച്ചിരുന്നു. ഇതേത്തുടര്ന്ന് ജിഷ കേസിന്റെ വിചാരണ നിര്ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന് ബി.എ ആളൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്പ്പിച്ചിരുന്നു. ... വിജിലന്സ് റിപ്പോര്ട്ട് കോടതി വിളിച്ചുവരുത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് ബി.ആര് ആളൂര്‍ കോടതിയില്‍ ഉന്നയിച്ചത്.
ജേക്കബ് തോമസിനെ വിജിലന്സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം സംബന്ധിച്ച് മാതൃഭൂമി നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു.
Prof. John Kurakar
No comments:
Post a Comment