TWO INDIAN MUSLIM CLERICS GO
MISSING IN PAKISTAN
മുസ്ലിം പുരോഹിതരെ കാണാതായ സംഭവം:പാകിസ്താനോട് വിശദീകരണം തേടിയതായി സുഷമ സ്വരാജ്
Two senior Muslim clerics Asif Ali Nizami and Nazim Ali Nizami
of Delhi's Nizamuddin dargah went missing after their arrival in Karachi on March 8.
The
two had reached the Pakistani port city to meet their relatives
after visiting the Data Darbar Sufi shrine in Lahore. The Ministry
of External Affairs has raised the issue with its Pakistani
counterpart.
പാകിസ്താനില്‍ കാണാതായ ഇന്ത്യയില്‍ നിന്നുള്ള രണ്ട് മുസ്ലിം പുരോഹിതരെ സംബന്ധിച്ച് പാകിസ്താനോട് വിശദീകരണം തേടിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. രണ്ടുപേരും ഇന്ത്യന്‍ പൗരന്‍മാരാണെന്നും ഇവരെ സംബന്ധിച്ച വിവരം നല്‍കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടതായി സുഷമ ട്വീറ്റ് ചെയ്തു.ബുധനാഴ്ചയാണ് ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയുടെ മേധാവിയായ സെയ്ദ് ആസിഫ് അലി നിസാമിയെയും (80) അദ്ദേഹത്തിന്റെ ബന്ധുവായ നസീം സിസാമിയെയും (60) പാകിസ്താനില്‍ കാണാതായത്.
സൂഫി ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതിനും ബന്ധുക്കളെ കാണുന്നതിനുമായാണ് ഇരുവരും പാകിസ്താനില്‍ എത്തിയത്. ബുധനാഴ്ച വിമാനത്താവളത്തില്‍ തടഞ്ഞ ഇവരെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, മാര്‍ച്ച് എട്ടിനാണ് ഇവര്‍ പാകിസ്താനില്‍ എത്തിയതെന്നും കറാച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരെയും കാണാതായതെന്നും വിദേശകാര്യമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ മാര്‍ച്ച് ആറിനാണ് പാകിസ്താനില്‍ എത്തിയതെന്നും നസീമിനെ ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നും ആസിഫ് അലിയെ കറാച്ചി വിമാനത്താവളത്തില്‍ നിന്നുമാണ് കാണാതായത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
Prof. John Kurakar
No comments:
Post a Comment