മലങ്കര ഓർത്തോഡോക്സ് സുറിയാനി അസോസിയേഷൻ -2017
ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യ സഭയായ മലങ്കര ഓർത്തോഡോക്സ്
സുറിയാനി സഭയുടെ ഇന്നലെ,2017 മാർച്ച്
1 നു നടന്ന
അസോസ്സിയേഷൻ തികച്ചും, അനുഗ്രഹപ്രദവും, അസൂയവഹമായിരുന്നു...
തികഞ്ഞു അച്ചടക്കവും, കൃത്യതയുള്ള ആസൂത്രണവും, കുറ്റമറ്റ സംഘാടനവും, പിഴവ്
ഇല്ലാതെയുള്ള സുതാര്യ തിരഞ്ഞെടുപ്പ് പ്രക്രീയയും
അസോസ്സിയേഷനെ മികച്ചതാക്കി...പ്രൗഢ ഗംഭീരമായ ചടങ്ങു
മലങ്കര സഭയുടെ യശസ്സ് ഉയർത്തുക്കുയും,
ഓരോ മലങ്കര നസ്രാണിക്ക്
അഭിമാനം പകരന്നതുമായി എന്നത് നമ്മുടെ ദോഷധൃക്കകൾ
പോലും സമ്മതിക്കും...മലങ്കര സഭയുടെ ജനാധ്യാപത്യ
- ഭരണഘടന - പ്രഗല്ഭ നേതൃനിരയുടെ കരുത്തും
,സൗന്ദര്യവും വിളിച്ച ഓതിയ ഒരു
അസോസ്സിയേഷൻ തന്നെയായി 2017 കോട്ടയം അസോസ്സിയേഷൻ...ഇതു
പോലെ ലോകത്തിൽ തന്നെ
ഏതെങ്കിലും ഒരു ക്രിസ്തീയ
സഭയ്ക്കു ഉണ്ടോ എന്ന് സംശയമാണ്...അഭി.പിതാക്കാരും,
വൈദീക ശ്രേഷ്‌ടരും അൽമായ പ്രീതിനിധികളും എല്ലാം
തുടക്കം മുതൽ അവസാനം വരെ പരി.പിതാവിനോടൊപ്പം ബഹുമാനത്തോടും, വി.സഭയുടെ
പാരമ്പര്യത്തിന് ഉതകുംവിതവും സംബന്ധിച്ചു.പരി.ബാവ
തിരുമേനിയും ,അഭി.പിതാക്കന്മാരും
പരി.ബാവ തിരുമേനിക്ക്
സഹായമായി അവസാന നിമിഷം വരെ
കൂടെ ഇരുന്നു..മനോഹര
ഗാനങ്ങളാൽ പന്തൽ നിറഞ്ഞു... എല്ലാം
ദൈവ കൃപയുടെ പരിച്ചേതമായി...എത്ര മഹോനരമായി ഈ
കിഴാക്കിന്റെ ഈ മഹാ
സുന്നഹദോസ് വിളിച്ചു ചേർക്കുവാൻ അക്ഷിണം
പരിശ്രമിച്ച കിഴക്കിന്റെ പരമോന്നത കാതോലിക്ക യും,
മലങ്കര മെത്രപൊലീത്തയുമായ പരി.ബസേലിയോസ്
മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ
ബാവാ അഭിനത്താനം അർഹിക്കുന്നു..അതോടെ ഒപ്പം അഭി.യൂഹാനോൻ മാർ ദിയസ്കോറോസ്
മെത്രപൊലീത്ത, ഏലിയാ കത്തീഡ്രൽ വികാരി.ബഹു.മോഹൻ
ജോസഫ് അച്ചൻ,യുവജന പ്രേസ്ഥാനം
പ്രേവർത്തകർ, സെമിനാരി വിദ്യാർഥികൾ,സഭ
അൽമായ നേതാക്കൾ എല്ലാവരും ഈ
അഭിമാന നിമിഷത്തിന് പങ്കുകർ തന്നെയാണ്...ബഹു.ജോൺസ് കോനാട്ട് അച്ചൻ
മാലയിട്ട് നിയുക്ത വൈദീയ ട്രസ്റ്റിയെ
സികരിച്ചത് വി.സഭയുടെ
പാരമ്പര്യത്തിന്റ ഉദാത്ത മായ മാതൃകയായി..വി.സഭയിൽ
ഭിന്നത വരുത്താൻ ശ്രമിക്കുന്നവർക്ക് ഒരു
താക്കിതും ആയി ആ
നല്ല നിമിഷം...2 നിയുക്ത
ട്രസ്റ്റിമാരും പരി.ബാവായിക്കു
ചുംബനം നൽകി കൈമുത്തി അനുഗ്രഹം
വാങ്ങിയത് ഓർത്തോഡോക്സ് പാരമ്പര്യത്തിന്റെ ദൃശ്യചാരുതക്ക് മാറ്റ് കൂട്ടി...എല്ലാം
കൊണ്ടും ദൈവിക തിരഞ്ഞെടുപ്പും, പരിശുദ്ധ
റൂഹാ പാറി താണ്
വാസിച്ച മഹാ സമ്മേളനവും
ആയിരുന്നു എന്നതിൽ തർക്കമില്ല...വി.സഭയുടെ മുന്പോട്ടുള്ള വളർച്ചക്ക്
ഈ കെട്ടുറപ്പും, പരിശ്രമവും
കൂടുതൽ കരുത്ത്പകരും ...
Prof. . John Kurakar
No comments:
Post a Comment