വരണ്ട ഭൂമിയിലൂടെ ജീവന്റെ കുടിനീരുതേടി കേരളം അലയാൻ പോകുന്നു
കേരളം ഇങ്ങനെഉണങ്ങിവരളുമെന്ന് പലരും കരുത്തിയിരിക്കില്ല
. വരണ്ട ഭൂമിയിലൂടെ ജീവന്റെ കുടിനീരു
തേടി നടക്കുന്ന വടക്കേയിന്ത്യന്‍
സംസ്ഥാനങ്ങളെ കുറിച്ചൊക്കെ കേട്ടിട്ടുള്ള മലയാളി അത് അനുഭവിച്ച്
അറിയുകയാണ് കേരളം
മരുഭൂമിക്ക് തുല്യമായ പരുക്കന്‍ ജീവിതത്തെയാണ്
കാട്ടിത്തതരുന്നത്. സംസ്ഥാനത്തൊട്ടാകെ കുടിക്കാന്‍ ഒരിറ്റുവെള്ളമില്ലാതെ ജനം വലയുന്നു.
പരിഹാരത്തിന്റെ പദ്ധതികളെയെല്ലാം അപ്രസക്തമാക്കി പ്രകൃതി ജീവജാലങ്ങളുടെ നിലനില്പിനെ തന്നെ ചോദ്യം
ചെയ്യുകയാണ്.
സംസ്ഥാനത്തെ താപനില 41 ഡിഗ്രിക്കു മുകളിലേക്ക്
ഉയരാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പറയുന്നു. . താപനിലയുടെ സ്കെയിലില്‍
41 രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന
താപനില. അതിനപ്പുറമായാല്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്നതാണ് ഈ ദിവസങ്ങളില്‍
കേരളം ചര്‍ച്ച
ചെയ്യുന്നത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ
ആശങ്ക പങ്കുവെച്ചു. എന്താണ് പരിഹാരം എന്ന്
നാം പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നു.
ഇത്രത്തോളം ഭയാനകമായ ഒരു സാഹചര്യത്തെ
തരണം ചെയ്യേണ്ടത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കൊണ്ടാണ്. എന്നാല്‍
അതിപ്പോള്‍ ചര്‍ച്ച
ചെയ്യേണ്ട സാഹചര്യമല്ല.
40 ഡിഗ്രിയുമായി പാലക്കാടും 39.8 ഡിഗ്രിയുമായി തൃശൂരുമാണ് ഇപ്പോള്‍ വരള്‍ച്ചയുടെ രൂക്ഷത കൂടുതല്‍
അനുഭവിക്കുന്നത്. ഇവിടങ്ങളില്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
താപനില വര്‍ധിച്ച്
41 ഡിഗ്രി മറികടന്നാല്‍ സംസ്ഥാനത്ത് അപ്രതീക്ഷിതമായ നാശനഷ്ടങ്ങള്‍ക്ക് ഇടയുണ്ടെന്നാണ് കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
എന്നാല്‍ പ്രതീക്ഷയുടെ നേരീയ
സാധ്യത ഏപ്രില്‍, മെയ് മാസങ്ങളില്‍
പ്രതീക്ഷിക്കുന്ന വേനല്‍മഴയാണ്. ഈ
മാസങ്ങളില്‍ ഉയര്‍ന്നതോതിലുള്ള മഴ
ലഭിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ
കേന്ദ്രം പറയുന്നു.
സംസ്ഥാനത്ത് ഒന്നോ
രണ്ടോ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും
കേന്ദ്രം അറിയിക്കുന്നുണ്ടെങ്കിലും ഉറപ്പില്ല. വരുംദിവസങ്ങളില്‍ കേരളത്തിലും
ലക്ഷദ്വീപിലും വരള്‍ച്ച വ്യാപകമാകും.
സംസ്ഥാനത്തൊട്ടാകെ ഒരേതരത്തിലുള്ള ഉഷ്ണമുണ്ടാകുന്നത് ഇതാദ്യമാണ്. തീരദേശമേഖലകള്‍ ഉള്‍പെടുന്ന
ഒന്‍പത് ജില്ലകളില്‍
പോലും വരള്‍ച്ച അതിന്റെ
ഏറ്റവും മൂര്‍ധന്യാവസ്ഥയിലെത്തിയിട്ടുണ്ട്.
രൂക്ഷമായ കുടിവെള്ളക്ഷാമവും വരള്‍ച്ച മൂലമുള്ള
കൃഷിനാശത്തിന്റെയും കണക്കുകള്‍ ഇതിനകം വിവിധ
സര്‍ക്കാര്‍ വകുപ്പുകള്‍
തിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാലക്കാട്, ഇടുക്കി,
കോട്ടയം, പത്തനംതിട്ട അടക്കമുള്ള മലയോര ജില്ലകളില്‍
കഴിഞ്ഞ പത്തുദിവസത്തിനിടെ നൂറുകണക്കിന്
വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി.
നെല്‍കൃഷിയും പൂര്‍ണമായും കുരുമുളക് ഉള്‍പെടെയുള്ള നാണ്യവിളകള്‍ ഭാഗികമായും
നശിച്ചു. മാര്‍ച്ചില്‍ വേനലിന്റെ
കാഠിന്യം ഇനിയും വര്‍ധിക്കും.
പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍,
കാസര്‍കോട് ജില്ലകളില്‍ കാട്ടുതീ
പടരാനുള്ള സാധ്യതയേറുന്നു. കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കാട്ടുതീ പതിവാണ്.
വിവിധ ജില്ലകളിലെ താപനിലകള്‍ തമ്മില്‍
നേരിയ വ്യത്യാസം മാത്രമാണുള്ളത്. മലപ്പുറത്ത്
34, കണ്ണൂരില്‍ 35.2, കാസര്‍കോട് 32 ആണ്
ഇന്നലത്തെ ചൂട്. കൊല്ലം ജില്ലയിലെ
പുനലൂരില്‍ 38.2 ഡിഗ്രി രേഖപ്പെടുത്തി. തിരുവനന്തപുരം-
33, കൊച്ചി- 31.8, ഇടുക്കി- 34, വയനാട്- 33, കോട്ടയം- 32.
തീരദേശ ജില്ലയായ ആലപ്പുഴയുടെ
ചരിത്രത്തില്‍ ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന
താപനില രേഖപ്പെടുത്തിയത് കഴിഞ്ഞ 16നായിരുന്നു,– 37.5 ഡിഗ്രി.
ഇതിനിടെ സൂര്യാഘാതമേല്‍ക്കാതെ
ശ്രദ്ധിക്കാന്‍ തൊഴില്‍വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. വെയിലുള്ള
സ്ഥലത്താണ് ജോലിചെയ്യുന്നതെങ്കില്‍ ഇടയ്ക്ക് തണലുള്ള സ്ഥലത്തേക്ക്
മാറിനിന്ന് വിശ്രമിക്കണം. ദാഹമില്ലെങ്കിലും ഒരു മണിക്കൂര്‍
ഇടവിട്ട് ഒന്നോ രണ്ടോ ഗ്ലാസ്
വെള്ളം കുടിക്കുക, ജോലി സമയം
ക്രമീകരിക്കുക, ഉച്ചക്ക് 12 മണി മുതല്‍
മന്നുമണി വരെയുള്ള സമയം വിശ്രമിച്ച്
രാവിലെയും വൈകിട്ടും കൂടുതല്‍ സമയം
ജോലി ചെയ്യുക, കോട്ടണ്‍
വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത്
കളിക്കാന്‍ അനുവദിക്കാതിരിക്കുക, വീടിനകത്ത് ധാരാളം കാറ്റുകടക്കുന്ന
രീതിയിലും ഉള്ളിലുള്ള ചൂട് പുറത്തു
പോകത്തക്ക രീതിയിലും ജനലുകളും വാതിലുകളും
തുറന്നിടുക, വെയിലത്ത് പാര്‍ക്ക്
ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക തുടങ്ങിയവയാണ് സൂര്യാഘാതമേല്‍ക്കാതിക്കാനുള്ള മുന്‍കരുതലുകള്‍. സൂര്യതാപത്താല്‍
പൊള്ളലേറ്റാല്‍ ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക
ചികിത്സയില്‍ പ്രധാനം. വീശുക, ഫാന്‍,
എ സി എന്നിവയുടെ
സഹായത്തോടെ ശരീരം തണുപ്പിക്കുക. കട്ടികൂടിയ
വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരുക്കുക. സൂര്യാഘാതമേറ്റയാളെ എത്രയും വേഗം ആസ്പത്രിയില്‍
എത്തിക്കുകയും വേണമെന്നും മുന്നറിയിപ്പുണ്ട്.
ജലവിനിയോഗത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത
പാലിക്കണമെന്നും ലഭ്യമാകുന്ന കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും
ദുരന്തനിവാരണ അതോറിറ്റിയുടെ കര്‍ശന
നിര്‍ദേശമുണ്ട്. നാലാഴ്ചയ്ക്കു
ശേഷം കേരളത്തിന്റെ സ്ഥിതി
അതീവ ഗുരുതരമാകുമെന്നാണ് മറ്റൊരു
റിപ്പോര്‍ട്ട്. ശുദ്ധജലക്ഷാമത്തെ തുടര്‍ന്നു മരണങ്ങള് സംഭവിക്കാനും
സാധ്യതയെന്നും വിലയിരുത്തുമ്പോള്‍ വരള്‍ച്ചയുടെ ഭീകരമായ
ഒരവസ്ഥയെയാണ് നാം അഭിമുഖീകരിക്കേണ്ടിവരുന്നത്.
കുടിവെള്ളത്തെ കുറിച്ച് മറുപടി നല്‍കേണ്ട ജല അതോറിറ്റി
കൈമലര്‍ത്തുന്നു. റിസര്‍വോയറുകളില്‍
20 ദിവസത്തോളം മാത്രം ഉപയോഗിക്കാനാവുന്ന ജലശേഖരം
മാത്രമാണെന്നാണ് അതോറിറ്റിയുടെ കണക്ക്. അന്തരീക്ഷത്തിലെ ജലാംശം
പൂര്‍ണമായി നഷ്ടപ്പെടുന്നതിന്റെ
സൂചനകളെ ആശങ്കയോടെയാണ് കാണേണ്ടത്. ബാഷ്പീകരണത്തോത് വര്‍ധിച്ചതോടെ അന്തരീക്ഷത്തിലെ ജലാംശം
പൂര്‍ണമായും നഷ്ടമായി.
കുടിവെള്ളമില്ലാതെയും കൃഷി നശിച്ചും കഷ്ടത്തിലാകുന്നതിനൊപ്പം
വൈദ്യുതി കൂടി നിലയ്ക്കാന്‍ പോകുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത
ഉല്‍പ്പാദന കേന്ദ്രമായ
മൂലമറ്റം പവര്‍ സ്റ്റേഷന് ആശ്രയിക്കുന്ന
ഇടുക്കി ഡാമില്‍ വെള്ളമില്ല. കഴിഞ്ഞ
ദിവസത്തെ കണക്ക് പ്രകാരം 300 ദശലക്ഷം
യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള
വെള്ളമാണ് പമ്പ, കക്കി ഡാമുകളിലുള്ളത്.
പുറത്തുനിന്ന് കൊണ്ടുവരാവുന്ന പരമാവധി വൈദ്യുതി 60 മുതല്‍
62 ദശലക്ഷം യൂണിറ്റാണ്. അതുകൊണ്ടുതന്നെ പ്രതിദിന വൈദ്യുതി ഉല്പാദനം കുറച്ച്് പരമാവധി
വെള്ളം നിലനിര്‍ത്തി മുന്നോട്ടുപോകാനാണ്
വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം.
നേരത്തെ പശ്ചിമ ഗ്രിഡിലെ തകരാര്‍മൂലം അടുത്തിടെ 650 മെഗാവാട്ടിന്റെ
കുറവുണ്ടായപ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജലവൈദ്യുതി
ഉല്പാദനം വര്‍ധിപ്പിക്കേണ്ടിവന്നിരുന്നു. കാലവര്‍ഷം ചതിച്ചതുമൂലം
ജലപദ്ധതികളില്‍ 3000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ വരള്‍ച്ചയുടെ കെടുതികളിലൂടെയാണ്
മലയാളിയുടെ ഓരോ ദിവസവും
കടന്നുപോകുന്നത്. മഴ പെയ്യുന്നതും
കാത്തിരിക്കുകയല്ലാതെ രക്ഷയില്ല .
വേനൽ
കനത്തതോടെ സംസ്ഥാനത്തു
പലയിടത്തും
വലുതും
ചെറുതുമായ തീപിടിത്തങ്ങൾ
പതിവായിരിക്കുന്നു. വൈദ്യുതി ഷോർട്ട്
സർക്യൂട്ടാണു ചില തീപിടിത്തങ്ങൾക്കു കാരണമായതായി പറയുന്നത്. എന്നാൽ, അശ്രദ്ധകൊണ്ടുണ്ടാകുന്ന അഗ്നിബാധകളും
കുറവല്ല. ആരുടെയെങ്കിലും ചെറിയൊരു അശ്രദ്ധ മതിയല്ലോ വേനൽക്കാലത്തു
വലിയ
അഗ്നിബാധ ഉണ്ടാക്കാൻ.
ശ്രദ്ധ വളരെയേറെ
ആവശ്യമുള്ള
നാളുകളാണു
വേനലിന്റേത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment