ആധാറിൻറെ അപകടസാധ്യതകൾ
അവഗണിക്കരുത്.
അവഗണിക്കരുത്.
ഭാരതത്തിലെ പൗരന്മാരുടെ ഏക തിരിച്ചറിയൽ രേഖയായി ആധാർ
മാറുകയാണ് . പെർമനന്റ്
അക്കൗണ്ട്
നന്പർ(പാൻ)
ആധാർ
നന്പറുമായി
ബന്ധിപ്പിക്കാൻ നിർദേശം വന്നുകഴിഞ്ഞു. ആധാറും ബാങ്ക് അക്കൗണ്ടും പാനും
ബന്ധിപ്പിക്കുന്നതോടെ ഓരോരുത്തരുടെയും
ധനകാര്യ ഇടപാടുകളെല്ലാം
ആദായനികുതി വകുപ്പിനു പരിശോധിക്കാനാനും കഴിയും . ആദായനികുതി ഫയൽ
ചെയ്യുന്നതിനും
ബാങ്കിടപാടുകൾക്കും ആധാർ നിർബന്ധിതമാക്കാമെന്നും
സുപ്രീംകോടതി
പറഞ്ഞു.
പൗരന്മാരുടെ
വ്യക്തിപരവും
ബാങ്കിടപാടുകൾ
സംബന്ധിച്ചതുമായ
വിവരങ്ങൾ
വലിയ
തോതിൽ
മറ്റുള്ളവരുടെ കൈവശം
എത്താൻ സാധ്യതയുണ്ട്
.സബ്സിഡികളും
സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും
വിതരണം ചെയ്യുന്നതിനുള്ള
ഏകജാലക
സംവിധാനമായാണ്
ആധാർ
കൊണ്ടുവരുന്നതെന്നാണു ധനമന്ത്രി അന്നു
പറഞ്ഞത്. ആധാറിലെ വിവരങ്ങൾ
ദുരുപയോഗം
ചെയ്യുന്നതു തടയുമെന്നും
അദ്ദേഹം
സഭയിൽ ഉറപ്പു
നൽകിയിരുന്നു.
രാജ്യരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലോ കോടതിയുടെ
ഉത്തരവിന്റെ അടിസ്ഥാനത്തിലോ മാത്രമേ
ആധാറിനായി
ശേഖരിച്ച വിവരങ്ങൾ
ഉപയോഗിക്കാൻ സാധിക്കൂ
എന്നാണു
സർക്കാർ പറയുന്നത്.
എന്നാൽ,
ഈ വിവരങ്ങളെല്ലാം
സ്വകാര്യ
ഏജൻസികളുടെ
കൈയിലെത്താൻ സാധ്യതയുണ്ട്.
ഇതൊഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന
ആവശ്യം
ശക്തമാണ്. ആധാറിലെ വിവരങ്ങൾ
അനധികൃതമായി
കൈവശപ്പെടുത്തുന്നവർക്കും
ദുരുപയോഗിക്കുന്നവർക്കും
ഒരു വർഷംവരെ
തടവും
10 ലക്ഷം രൂപവരെ പിഴയും
ശിക്ഷ നൽകാനുള്ള
വ്യവസ്ഥയൊക്കെ
ബില്ലിൽ
ഉണ്ടെങ്കിലും അതിനെയൊക്കെ
മറികടന്നു
ഡേറ്റാ ദുരുപയോഗത്തിനുള്ള
സാധ്യത
പലരും
ചൂണ്ടിക്കാട്ടുന്നു.പാചകവാതക സബ്സിഡി, തൊഴിലുറപ്പു
പദ്ധതി,
ഇപിഎഫ് ഫണ്ട് അംഗത്വവും
പെൻഷനും, വിള
ഇൻഷ്വറൻസ് സ്കീം,
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ, ആദായനികുതി റിട്ടേൺ, സ്കൂൾ ഉച്ചഭക്ഷണ
പദ്ധതി
തുടങ്ങിയ പല കാര്യങ്ങൾക്കും
ഇപ്പോൾത്തന്നെ
ആധാർ
നിർബന്ധിതമാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസിനും
മൊബൈൽ
കണക്ഷനും
ആധാർ
നിർബന്ധിതമാക്കാൻ കഴിഞ്ഞദിവസം സർക്കാർ നിർദേശം നല്കി. രാജ്യത്തെ എല്ലാ
ആർടി
ഓഫീസുകളിൽനിന്നും വിതരണം
ചെയ്യുന്ന
ഡ്രൈവിംഗ്
ലൈസൻസിലെ
വിവരങ്ങൾ
“സാരഥി’’
എന്ന ഡേറ്റാബേസിലാണു
ചേർക്കുന്നത്.
ഒരാളുടെ പേരിൽ
ലൈസൻസ് നൽകുന്നതിനുമുന്പ് രാജ്യത്തെ ഏത്
ആർടി
ഓഫീസർക്കും
ഈ ഡേറ്റാബേസിൽ പരിശോധന
നടത്താനാവും.
രാജ്യത്തെ
പൗരന്മാരുടെ
എല്ലാ വിവരങ്ങളും
ഇപ്രകാരം വിവിധ
ഏജൻസികളുടെ
പക്കൽ
എത്തുന്നതോടെ
വ്യക്തികളുടെ
സ്വകാര്യത പരിമിതമാകും.ആധാർ
പദ്ധതിക്കു ഗുണങ്ങൾ
പലതുണ്ടെങ്കിലും
അതിന്റെ അപകടസാധ്യതകൾ
അവഗണിക്കരുത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment