Pages

Friday, March 31, 2017

ചന്ദ്രനിലെ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയേക്കും!

ചന്ദ്രനിലെ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയേക്കും!
ചന്ദ്രനില്‍ അന്യഗ്രഹജീവികളുണ്ടെന്നും അധികം വൈകാതെ അവര്‍ ഭൂമിയിലേക്കെത്താനുള്ള സാധ്യതയുമുണ്ടെന്നും അലന്‍ ബീന്‍.ചന്ദ്രനില്‍ കാല്‍ കുത്തിയ നാലാമത്തെ മനുഷ്യനാണ് അലന്‍ ബീന്‍. എണ്‍പത്തിയഞ്ചുകാരനായ അദ്ദേഹം അന്യഗ്രഹജീവികളുടെ നിലനില്‍പു സംബന്ധിച്ചു നടത്തിയ നിരീക്ഷണങ്ങളാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
പ്രപഞ്ചത്തില്‍ ഭൂമിക്ക് സമാനമായ ഒട്ടേറെ ഗ്രഹങ്ങളുമുണ്ട്. അവയില്‍ പലതിലും ജീവന്റെ സാന്നിധ്യവുമുണ്ട്. അവിടങ്ങളില്‍ ഒരുപക്ഷേ മനുഷ്യരുടേതു പോലെ നാഗരികതകളും രൂപപ്പെട്ടിട്ടുണ്ടാകാമെന്ന് അലന്‍ ബീന്‍ പറയുന്നു. താരാപഥങ്ങള്‍ താണ്ടി അവര്‍ക്ക് ഭൂമിയിലേക്കെത്താനായാല്‍ അതിനര്‍ഥം സാങ്കേതികമായും അവര്‍ ഏറെ വളര്‍ച്ച നേടിയിട്ടുണ്ടാകും എന്നാണ്.
അതവരുടെ ചിന്തകളിലും പ്രതിഫലിക്കും. അതായത്, അവര്‍ മറ്റു വിഭാഗങ്ങളെ ശത്രുക്കളായിട്ടായിരിക്കില്ല കാണുക. ഭൂമിയിലെത്തുന്ന അന്യഗ്രഹ അതിഥികള്‍ പരോപകാരികളും സൗഹൃദമനോഭാവവും ഉള്ളവരായിരിക്കുമെന്നും അലന്‍ പറയുന്നു. ചന്ദ്രനില്‍ കാലുകുത്തിയതുള്‍പ്പെടെ ബഹിരാകാശത്ത് 1671 മണിക്കൂറുകള്‍ ചെലവിട്ട വ്യക്തിയാണ് അലന്‍ ബീന്‍. അദ്ദേഹം 1969 നവംബര്‍ 14നു വിക്ഷേപിച്ച അപ്പോളോ 12ല്‍ ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് ആയിരുന്നു.1969 നവംബര്‍ 24ന് അപ്പോളോ 12 സംഘം വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്തു.

Prof. John Kurakar

No comments: