മാലിന്യങ്ങൾ ഒഴുക്കിവിടാനുള്ളതല്ല
കേരളത്തിലെ നദികൾ
കേരളത്തിലെ നദികൾ
മാലിന്യങ്ങൾ ഒഴുക്കിവിടാനോ നിറയ്ക്കാനോ
ഉള്ളതാണു നദികൾ എന്നൊരു ധാരണ
മലയാളികൾക്കുണ്ട് . വ്യവസായശാലകൾ
നദീതീരത്തു
സ്ഥാപിച്ചിരിക്കുന്നത് മാലിന്യം ഒഴുക്കിക്കളയാൻ
വേണ്ടിയാണ് .ചാലിയാർ ചാവാറായി കഴിഞ്ഞു .കല്ലടയാർ മാലിന്യപുഴയായി . പെരിയാറിനു താങ്ങാവുന്നതിനപ്പുറത്തായിരിക്കുന്നു മാലിന്യത്തിന്റെ
തോത്. തീരവാസികളാണ്
ഇതിന്റെ ഏറ്റവും
കൂടുതൽ ദോഷങ്ങൾ
സഹിക്കുന്നത് നദികളും
തോടുകളും എത്ര പവിത്രമായിട്ടാണ് പാശ്ചാത്യരാജ്യങ്ങൾ
കണക്കാക്കുന്നത് .അയൽരാജ്യമായ ശ്രീലങ്ക അവരുടെ
പുഴകളും നദികളും കടൽത്തീരങ്ങളും
സംരക്ഷിക്കുന്നത് കണ്ട് പഠിക്കേണ്ടതാണ് .
മധ്യകേരളത്തിലെ അരക്കോടിയിലേറെ
ജനങ്ങളുടെ
കുടിവെള്ള സ്രോതസാണു പെരിയാർ. എന്നാൽ, രാസമാലിന്യങ്ങളുടെയും
അപകടകരമായ ലവണങ്ങളുടെയും
സാന്നിധ്യം
പെരിയാറിലെ
വെള്ളം ആശ്രയിക്കുന്നവരിൽ
ഉളവാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ
ഏറെയാണ്. കേരള
സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണീ നദി. കേരളത്തിലെ ഏറ്റവും
നീളം കൂടിയ
നദി-244 കിലോമീറ്ററോളം നീളം.ആദിശങ്കരാചാര്യരുടെ
ജന്മഗൃഹം ഉൾപ്പെടുന്ന
കാലടിയിലെ
ശൃംഗേരി
മഠം ഈ
നദിയുടെ കരയിലാണ്.
ക്രിസ്തു ശിഷ്യനായ തോമാ ശ്ലീഹയ്ക്കു
പെരിയാർതീരം പ്രവർത്തനരംഗമായിരുന്നെന്നു വിശ്വസിക്കപ്പെടുന്നു.
പ്രസിദ്ധമായ
ആലുവാ
ശിവരാത്രി പെരിയാറിന്റെ
മണൽപരപ്പിലാണ്
അരങ്ങേറുന്നത്. ടിപ്പു സുൽത്താന്റെ
പടയോട്ടവുമായി
ബന്ധപ്പെട്ടും പെരിയാറിനൊരു
കഥയുണ്ട്. തിരുവിതാംകൂർ
ആക്രമിക്കാനെത്തിയ ടിപ്പുവിന്റെ സൈന്യം പെരിയാറിലെ വെള്ളപ്പാച്ചിൽ കണ്ടാണത്രേ
പിന്തിരിഞ്ഞത്.സംസ്ഥാനത്തെ
അഞ്ചു ജില്ലകൾക്കു
പെരിയാർ വെള്ളം നൽകുന്നുണ്ട്. കുടിവെള്ളമായും
ജലവൈദ്യുത പദ്ധതികൾക്കും പെരിയാറിലെ ജലം ഉപയോഗിക്കുന്നു. ഇടുക്കി, ചെങ്കുളം, പന്നിയാർ,
പള്ളിവാസൽ,
നേര്യമംഗലം,
ലോവർ
പെരിയാർ തുടങ്ങി
ഒന്പതു
ജലവൈദ്യുത പദ്ധതികൾക്കു പെരിയാർ
വെള്ളം ഉപയോഗപ്പെടുന്നുണ്ട്. പല
വിനോദസഞ്ചാര കേന്ദ്രങ്ങളും
തീർഥാടന
കേന്ദ്രങ്ങളും പെരിയാറിന്റെ ഓരംപറ്റി നിലകൊള്ളുന്നു.
ഇന്ന് പെരിയാർ മലിനനദിയാണ്
. വ്യവസായ ശാലകളിൽനിന്നുള്ള മാലിന്യം
ഇത്രയേറെ തള്ളപ്പെടുന്ന
മറ്റൊരു
പുഴ കേരളത്തിലില്ല.
വളരെ
അപകടകരമാണു വ്യവസായ മാലിന്യങ്ങൾ.
ഈ പ്രശ്നം
വലിയൊരു സംഘർഷത്തിലേക്കു
വളരുകയാണ്. പെരിയാറിന്റെ മലിനീകരണത്തെക്കുറിച്ചു
ജനങ്ങളുടെ
ഇടയിൽ വളർന്നുവരുന്ന ആശങ്ക
തെരുവിൽ പ്രതിഷേധത്തിന്റെ
രൂപം കൈക്കൊള്ളുകയാണ.പെരിയാറിലെ ജലത്തിൽ ഖരലോഹമാലിന്യങ്ങളുടെ അപകടകരമായ സാന്നിധ്യം കണ്ടു. കാൻസർ,
കരൾ-ശ്വാസകോശ രോഗങ്ങൾ,ത്വക്ക് രോഗങ്ങൾ
എന്നിവയ്ക്കു കാരണമാകുന്നതാണ്
ഈ മാലിന്യങ്ങൾ. മത്സ്യങ്ങൾ
കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവവുമുണ്ടായിട്ടുണ്ട്. നദീജലത്തിൽ ക്ലോറോഫോം,
കാർബൺ ടെട്രാക്ലോറൈഡ്, ടുളുവിൻ തുടങ്ങി
അതിമാരകങ്ങളായ പല വിഷങ്ങളും വളരെക്കൂടിയ
തോതിൽ
ആരോഗ്യവകുപ്പു കണ്ടെത്തി. ഈ പ്രദേശത്തുനിന്നു
ശേഖരിച്ച പശുവിൻപാൽ, കോഴിമുട്ട എന്നിവ പരിശോധിച്ചപ്പോൾ കാഡ്മിയം, ഡയോക്സിൻ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കാണുകയുണ്ടായി.പ്രകൃതി
സ്നേഹികളും പരിസ്ഥിതി
ശാസ്ത്രകാരൻമാരും ഈ
വിഷയത്തിൽ പഠനം നടത്തി പ്രതികരിക്കേണ്ടിയിരിക്കുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment