കേരളത്തിൽ സ്ത്രീസുരക്ഷ
വളരെയകലെ
കേരളത്തിൽ സ്ത്രീസുരക്ഷ
വളരെയകലെയാണ് .ഇവിടെ ഗുണ്ടകളും
ക്വട്ടേഷൻ സംഘങ്ങളും വിലസുകയാണ് .പൊതുസ്ഥലങ്ങളിൽപോലും സ്ത്രീകൾക്കു രക്ഷയില്ലാത്തസ്ഥിതിയായി
. പ്രമുഖയായൊരു സിനിമാനടിയെ ഗുണ്ടാസംഘം
മണിക്കൂറുകളോളം
കാറിൽ
കൊണ്ടുനടന്ന്
അശ്ലീലചിത്രങ്ങൾ
പകർത്തുകയും
അപമാനിക്കുകയും
ചെയ്ത സംഭവം സാക്ഷരകേരളത്തിനു അപമാനമാണ്
.നടിയെ
കാറിൽ
അപമാനിക്കുകയും
ഭീഷണിപ്പെടുത്തുകയും
ചെയ്ത സംഭവം
സമാനമായ
മറ്റു പല സംഭവങ്ങളും
മറനീക്കി പുറത്തുവരുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്. സിനിമാ മേഖലയിൽ
അരങ്ങേറുന്ന
ഗുണ്ടാവിളയാട്ടത്തിന്റെയും ക്വട്ടേഷൻ
സംസ്കാരത്തിന്റെയും അവിശ്വസനീയമായ കഥകളാണ്
ഇപ്പോൾ
പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ ക്രമസമാധാന നില തകരാൻ
ഇടയാകരുത് .
സാധാരണക്കാരും സമാധാനകാംക്ഷികളുമായ
ജനങ്ങൾക്കു
സുരക്ഷിതത്വവും സംരക്ഷണവും
നൽകാൻ ഭരണകൂടവും പോലീസും
കോടതിയും ബാധ്യതപ്പെട്ടിരിക്കുന്നു. ഭരണകൂടവും പോലീസും
ആ ചുമതല
യഥാവിധി നിർവഹിക്കും എന്ന് വിശ്വസിക്കുകയാണ്
.ഗുണ്ടകളെയും
ക്വട്ടേഷൻകാരെയും
അഴിക്കുള്ളിലാക്കാനുള്ള
ആർജവം ഭരണകൂടത്തിനുണ്ടാവണം.
കുറ്റക്കാർക്ക്
ന്യായമായ ശിക്ഷ കോടതി
ഉറപ്പുവരുത്തുകയും
വേണം. കൊടുംകുറ്റവാളികൾ നിയമനടപടികളിൽനിന്നു രക്ഷപ്പെടാൻ ഇടയാകരുത്
.ഇന്റലിജൻസ്
വിഭാഗം
2010 ഗുണ്ടകളുടെ
പട്ടിക
തയാറാക്കിയിട്ടുണ്ടെന്നാണു
റിപ്പോർട്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, മയക്കുമരുന്ന് ഇടപാടുകൾ
തുടങ്ങിയവയിൽ
പ്രതികളായവരെയാണ്
ഈ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ സമാധാന ജീവിതത്തിനു വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായാണു
കണക്ക്.
പ്രതിവർഷം
ശരാശരി ആയിരത്തോളം സ്ത്രീകൾ
ബലാത്സംഗത്തിന് ഇരയാകുന്നു.
ലൈംഗിക
പീഡനങ്ങൾ
അതിന്റെ മൂന്നിരട്ടിയിലേറെ വരും. കഴിഞ്ഞ പത്തു വർഷത്തിനിടെ
സ്ത്രീകൾക്കു നേരേ
ഏറ്റവും
കൂടുതൽ ലൈംഗിക
അതിക്രമങ്ങൾ റിപ്പോർട്ട്
ചെയ്യപ്പെട്ടത്
കഴിഞ്ഞ
വർഷമാണ്.
ഇത്തരം
കണക്കുകൾ
ജനങ്ങളെ ഭീതിപ്പെടുത്തുന്നു. നമ്മുടെ സിനിമാരംഗവും അധോലോകത്തിന്റെ
കൈകളിലേക്കു
പോവുകയാണോ? ഗുണ്ടാസംഘം
അനിവാര്യമായി മാറുകയാണോ ?
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment