വരിഞ്ഞു മുറുക്കുന്നു
കടുത്ത വരൾച്ച കേരളത്തെ വരിഞ്ഞു മുറുക്കുകയാണ് ..കാലവർഷവും തുലാവർഷവും വേനൽ
മഴയും ഈ
വർഷം നമ്മുടെ
നാട്ടിൽ കാര്യമായി പെയ്തില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി
മഴയുടെ അളവു
കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഒരു നൂറ്റാണ്ടിനുള്ളിൽ കേരളത്തിൽ ഏറ്റവും കുറവു
മഴ ലഭിച്ചതു കഴിഞ്ഞ വർഷമായിരുന്നു എന്നാണു കേന്ദ്ര ജലവിഭവ
വികസന കേന്ദ്രം (സിഡബ്ല്യുആർഡിഎം) പറയുന്നത്. കഴിഞ്ഞ വേനലിൽ സംസ്ഥാനത്തിന്റെ
വിവിധ
ഭാഗങ്ങളിൽ ഭൂഗർഭജലം മൂന്നു മീറ്റർ വരെ താഴ്ന്നുപോയിരുന്നു. ഇത്തവണ
അതു നാലു മീറ്ററാകാൻ സാധ്യതയുണ്ട്
..കുടിവെള്ളക്ഷാമം പലേടത്തും
രൂക്ഷമാണ്. കുടിവെള്ളത്തിനുവേണ്ടി ഗ്രാമങ്ങളിൽ
പലരും നെട്ടോട്ടമോടുകയാണ് , കിണറുകൾ മിക്കതും വറ്റി
.
നെൽക്കൃഷിയുൾപ്പെടെ ഒട്ടുമിക്ക
വിളകളും വേനലിന്റെ
കാഠിന്യം
ഏറ്റുവാങ്ങുന്നു. കൃഷിവകുപ്പിന്റെ
കണക്കനുസരിച്ച് 276 കോടി
രൂപയുടെ നഷ്ടമാണ്
ഇതുവരെ ഉണ്ടായിരിക്കുന്നത്.
28,569.74 ഹെക്ടർ സ്ഥലത്തെ
കൃഷി വേനലിൽ കരിഞ്ഞുണങ്ങി. നെൽകൃഷിക്കാണ്
ഏറെ നഷ്ടമുണ്ടായിരിക്കുന്നത്. വിളനഷ്ടം ഏറ്റവുമധികം
പാലക്കാട് ജില്ലയിലാണ്. ജലസേചനത്തെ ആശ്രയിക്കുന്ന
മിക്കയിടങ്ങളിലും കൃഷി നശിച്ചുതുടങ്ങി.
കുട്ടനാട്ടിൽ ഓരുവെള്ളവും നെൽകൃഷിക്കു ഭീഷണിയായി.
കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്,
കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി
കൃഷിനാശമുണ്ടായി. പച്ചക്കറിക്കൃഷി കേരളത്തിൽ വർധിച്ചുവരുകയായിരുന്നു. ജലദൗർലഭ്യം വിളവിനെ കാര്യമായി
ബാധിച്ചു.
പച്ചക്കറിവില കുത്തനേ ഉയരാൻ ഇതിടയാക്കി. കൊല്ലം ജില്ലയിലും
വരൾച്ച പിടിമുറുക്കി .നാട്ടിൻപുറങ്ങളിൽ വെള്ളം കിട്ടാതെ പച്ചക്കറിക്കൃഷി നശിക്കുന്പോൾ തമിഴ്നാട്ടിലും മറ്റുമുള്ള
വൻകിട ഫാമുകളിൽനിന്നു വരുന്ന വിഷലിപ്ത പച്ചക്കറികൾ
വിപണി
കൈയടക്കുന്നു. വരൾച്ചയെ നേരിടാൻ സർക്കാർ ഉടനെ
തയാറാകേണ്ടിയിരിക്കുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment