Pages

Monday, January 30, 2017

ഭീകരവാദത്തിന് മതമില്ല . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ്ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയാണ്

ഭീകരവാദത്തിന് മതമില്ല . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്ട്രംപ്ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്സൃഷ്ടിക്കുകയാണ്

ഡൊണാൾഡ്‌ ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ  അദ്ദേഹത്തിൻറെ തനി സ്വാഭാവം കാട്ടി തുടങ്ങി .ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് അദ്ദേഹം കൊണ്ടുവന്ന ഉത്തരവ് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സുരക്ഷാ രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയാണ് .ഉത്തരവ് നിലവില്‍ വന്നതിനു പിന്നാലെ ഇറാഖ്, ഇറാന്‍, സിറിയ, ലിബിയ, സുഡാന്‍, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരായ അമേരിക്കന്‍ യാത്രികരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളില്‍ തടയാനും തിരിച്ചയക്കാനും തുടങ്ങിയിരിക്കുന്നു.
തീവ്രവാദ, ഭീകരവാദ ആക്രമണങ്ങളില്‍നിന്ന് അമേരിക്കയെ സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും വിലക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഭാഷ്യം. ഭീകരവാദത്തിന് മതമില്ലെന്ന് ലോകം മുഴുക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു സത്യമാണ് .യുദ്ധവും ആഭ്യന്തര സംഘര്‍ഷവും തകര്‍ത്തെറിഞ്ഞ നാടുകളില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന നിസ്സഹായരായ മനുഷ്യര്‍ക്കു മുന്നില്‍ അഭയത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുന്നതിലൂടെ  ട്രംപ്  തൻറെ ക്രൂരതയാണ്  വ്യക്തമാക്കുന്നത് .
.അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണെന്ന ചരിത്ര വസ്തുത അദ്ദേഹം മറന്നുപോയിരിക്കുന്നു . സര്‍വവും നഷ്ടപ്പെട്ടവന്റെ വേദനയില്‍ പങ്കുചേരാനും കണ്ണീരൊപ്പാനുമുള്ള ലോകജനതയുടെ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനസ്സു കാണിക്കാത്ത  ട്രംപ് മനുഷ്യതുമില്ലാത്ത വ്യക്തിയാണ് .ജര്‍മ്മനിയും ഫ്രാന്‍സും കാനഡയും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ട്രംപിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. നല്ലൊരു ശതമാനം യു.എസ് പൗരന്മാരും സാമ്പത്തിക മേഖലയുടെയും ഐ.ടി വ്യവസായത്തിന്റെയും നട്ടെല്ലായ സിലിക്കണ്‍ വാലിയും ട്രംപിന്റെ നീക്കങ്ങളോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്.
 ഭയരഹിതമായി യു.എസില്‍ ജീവിക്കാനും തൊഴിലെടുക്കാനും മുസ്ലിം സഹോദരങ്ങൾക്കു കഴിയണം. യുദ്ധമുഖത്തുനിന്ന് സര്‍വ്വവും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന ജനതയെപ്പോലും മതത്തിന്റെ ലേബല്‍ ഒട്ടിച്ച് തിരിച്ചയക്കുന്നത് ക്രൂരത തന്നെയാണ് .ലോകത്തു നിന്ന് മതിലുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന  കാലഘട്ടത്തിലാണ്  ട്രംപ്  മെക്സിക്കോ അതിർത്തിയിൽ മതിൽകെട്ടാൻ ശ്രമിക്കുന്നത് .രാജ്യങ്ങളുടെ ഐക്യമാണ്  ഇന്നിൻറെ ആവശ്യം .ട്രംപ് അധികാരമേറിഒരാഴ്ചയ്ക്കകം കൈക്കൊണ്ട തീരുമാനങ്ങളത്രയും ആശങ്ക ഉളവാക്കുന്നവയാണ് .അമേരിക്ക വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്ന നയത്തിന് തീര്‍ത്തും വിരുദ്ധമാണ് ട്രംപിന്റെ തീരുമാനം. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക- സൈനിക ശക്തിയായി വളര്‍ന്നത് ലോകംകണ്ട ഏറ്റവും വലിയ കുടിയേറ്റത്തിലൂടെയായിരുന്നുവെന്ന ചരിത്രം വിസ്മരിച്ചുകൊണ്ടുള്ള തീരുമാനമാണിത്.
.ട്രംപിന്റെ തീരുമാനം എല്ലാ വിമാനത്താവളങ്ങളെയും പ്രതിഷേധത്തിന്റെ കേന്ദ്രമാക്കി മാറ്റി. പല വിമാനത്താവളത്തില്‍നിന്നും അമേരിക്ക വിലക്കിയ ഏഴു രാഷ്ട്രങ്ങളിലെ പൌരന്മാരെ അമേരിക്കയിലേക്കുള്ള വിമാനത്തില്‍ കയറ്റുന്നില്ല. അമേരിക്കയില്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന ഗ്രീന്‍കാര്‍ഡുള്ളവര്‍ക്കുപോലും പ്രവേശനം നിഷേധിക്കുകയാണ്. ഏഴ് രാഷ്ട്രങ്ങളില്‍നിന്നായി അഞ്ചു ലക്ഷം ഗ്രീന്‍കാര്‍ഡുള്ളവര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. അവധിക്ക് നാട്ടില്‍പോയവര്‍ക്ക് ഇനി തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയാണ്.ട്രംപിന്റെ  ഭ്രാന്തന്‍നയങ്ങള്‍ക്കെതിരെലോകരാഷ്ട്രങ്ങള്‍ ശക്തമായി രംഗത്തുവരണം

പ്രൊഫ്. ജോൺ കുരാക്കാർ


No comments: