വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭരണം
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭരണം നടത്തുകയാണ് ഡൊണാൾഡ് ട്രംപ് .അമേരിക്കൻ സംസ്ക്കാരത്തെയും
പാരമ്പര്യത്തെയും നൂറ്റാണ്ടുകളുടെ കുടിയേറ്റചരിത്രത്തെയും മനപ്പൂർവം തമസ്കരിച്ച് മുസ്‌ലിംഭീതിയിൽ അടിയുറച്ച വിവേചനത്തിന്റെ
പാതയിലൂടെ നീങ്ങുകയാണ് അദ്ദേഹം .മുസ്‌ലിം
വിരോധം തെരഞ്ഞടുപ്പു തന്ത്രമായിട്ടു മാത്രമാണ് അന്നു ജനം
കണ്ടിരുന്നത് എന്നാൽ
ഇപ്പോൾ .ഭരണത്തിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും
രാഷ്ട്രീയംഡൊണാൾഡ്ട്രംപ്മുറുകെപ്പിടിച്ചിരിക്കുന്നു.
അമേരിക്കഇനിയൊരിക്കലും പഴയപോലാവില്ല എന്ന ചിന്ത ലോകത്തെ നടുക്കുകയാണ് .ഏതെങ്കിലും
പ്രത്യേക മതത്തോട് പ്രീതിയോ വിവേചനമോ
കാണിക്കില്ലെന്ന യു.എസ്.
ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ പ്രകടമായ
ലംഘനമാണ് ട്രംപ് ചെയ്തിരിക്കുന്നത്
.ഇറാഖ്, ഇറാൻ, ലിബിയ, യെമെൻ,
സൊമാലിയ, സിറിയ, സുഡാൻ എന്നീ
രാജ്യങ്ങളിൽനിന്നുള്ളവരെ വിലക്കുന്ന ഉത്തരവിന്റെ പേരുതന്നെ
‘അമേരിക്കയിലേക്കുള്ള വിദേശഭീകരരുടെ പ്രവേശനത്തിൽനിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന നിയമം’എന്നാണ്.
ഭീകരത ഒരു
മതമല്ല , എല്ലാ മതത്തിൽ പെട്ടവരും
ഭീകരരുടെ കൂട്ടത്തിലുണ്ട് . 2001 സപ്തംബർ പതിനൊന്നിലെ ഭീകരാക്രമണത്തിന്റെ
പേരിലാണ് തന്റെ പ്രവൃത്തിയെ ട്രംപ്
ന്യായീകരിച്ചത്. എന്നാൽ, അമേരിക്കൻ വ്യാവസായിക
അഭ്യുന്നതിയുടെ പ്രതീകമായിരുന്ന ഇരട്ടഗോപുരങ്ങൾ ചാരക്കൂമ്പാരമാക്കിയ ഭീകരരുടെ മാതൃരാജ്യങ്ങളൊന്നും വിലക്കിന്റെ
പട്ടികയിൽപ്പെട്ടില്ല. അമേരിക്കൻ
ഭരണഘടന ലംഘനമാണ് ട്രംപ് നടത്തിയിരിക്കുന്നത്..1939-ൽ നാസികളിൽനിന്ന്
രക്ഷതേടി അമേരിക്കൻ തുറമുഖങ്ങളിലെത്തിയ ജർമൻ
ജൂതരെ ആട്ടിയകറ്റി മരണത്തിലേക്ക് പറഞ്ഞയച്ച മനസ്സാക്ഷിയില്ലായ്മയുടെ ഓർമപുതുക്കൽദിനത്തിലാണ് വിദ്വേഷത്തിന്റെ
ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്
യൂറോപ്പിൽനിന്നുള്ള കുടിയേറ്റക്കാർ പടുത്തുയർത്തിയ അമേരിക്കയെ ഇന്നത്തെനിലയ്ക്കുള്ള സാമ്പത്തികശക്തിയാക്കിയതിൽ
ത്ട്രംപ് നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരുടെ യുണ്ട് എന്ന സത്യം
മറക്കരുത് അധികാരത്തിലെത്തിയ അന്നുമുതൽ ജനാധിപത്യമൂല്യങ്ങൾക്കും മാനുഷികനിലപാടുകൾക്..മാനുഷികനിലപാടുകൾക്കും
സ്വന്തംരാജ്യത്തിന്റെ ഭരണഘടനയ്ക്കും നിരക്കാത്ത തീരുമാനങ്ങളെടുക്കുന്ന ട്രംപിനെ
നിയന്ത്രിക്കാനും തിരുത്താനും അമേരിക്കൻ ജനതയ്ക്കെ
കഴിയൂ
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment