Manjinikkara Dayara Church Located at Omallur in Pathanamthitta,
Manjinikkara Dayara Church is a famous pilgrimage centre. It is here the
mortal remains of Mar Ignatius Elias III, the Holy Patriarch of Anthioch, are
kept. The important festival of the church is held in February every year. A
large number of pilgrims visit the church to receive spiritual blessings.
|
ഓമല്ലൂർ, മഞ്ഞനിക്കര ദയറാ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 85-ാമത് ഓർമപ്പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഇന്നു രാവിലെ ആറിന് കണ്ണൂർ ഇരിട്ടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽനിന്നു കാൽനട തീർഥയാത്ര ആരംഭിക്കും. ഹൈറേഞ്ച് മേഖലയിൽനിന്നുള്ള തീർഥയാത്ര അടുത്ത മാസം നാലിനും അങ്കമാലി മേഖലയിൽനിന്ന് ആറിനും കരിങ്ങാച്ചിറ, വടക്കൻ പറവൂർ, മുളന്തുരുത്തി, മണീട്, പിറവം, തൊടുപുഴ, കോട്ടപ്പടി, കുറുപ്പംപടി തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് ഏഴിനും ആരംഭിക്കും. യാത്രയ്ക്കിടയിലെ പ്രധാന കേന്ദ്രങ്ങളിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും മെത്രാപ്പോലീത്തമാരും തീർഥയാത്രകളെ ആശീർവദിക്കും.
അന്ത്യോഖ്യാ വിശ്വാസ തീർഥയാത്രാ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തീർഥയാത്രയുടെ രക്ഷാധികാരി കുരിയാക്കോസ് മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയാണ്. 10ന് മഞ്ഞനിക്കര പള്ളിയിൽ തീർഥാടക സംഘം എത്തിച്ചേരും. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന, സന്ധ്യാപ്രാർഥന എന്നിവയ്ക്കു ശേഷം രാത്രി കബറിങ്കൽ അഖണ്ഡ പ്രാർഥന നടക്കും. 11ന് രാവിലെ വി. കുർബാന ഉണ്ടായിരിക്കും.പത്രസമ്മേളനത്തിൽ അന്തോഖ്യാ വിശ്വാസ തീർഥയാത്രാ സംഘം പ്രസിഡന്റ് ഫാ. ഷിബിൻ പോൾ പെരുന്പാട്ട്, ഫാ. ടി.വി. ജോണി, വൈസ് പ്രസിഡന്റ് ഷെവലിയർ സി.എ. വർഗീസ് ചെറുവുള്ളിൽ, സെക്രട്ടറി ബിജു കുര്യാക്കോസ്, ട്രഷറർ ജോണ്‍ എം. വർഗീസ്, കണ്‍വീനർ പോൾ കൂരൻ, കോ-ഓർഡിനേറ്റർ ഷെവലിയർ എൻ.വി. ബേബി എന്നിവർ പങ്കെടുത്തു.
|
|
No comments:
Post a Comment