ഗുരു-ശിഷ്യബന്ധംതകരുന്നകാലം
കേരളത്തിലെ വിദ്യഭ്യാസ രംഗം കുറേകാലമായി അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ് . പ്രഫഷണൽ കോളജുകളിലുൾപ്പെടെ ഉന്നതവിദ്യാഭ്യാസ മേഖലയാണ് തകർച്ചയിലേക്ക് നീങ്ങുന്നത്
. ചില കോളജുകളിൽ രൂക്ഷമായ
വിദ്യാർഥിസമരം അരങ്ങേറുന്നു. ഗുരു-ശിഷ്യ
ബന്ധത്തിനു വിശുദ്ധി
കല്പിക്കുന്ന പാരന്പര്യമാണു നമുക്കുണ്ടായിരുന്നത്
. അധ്യാപകരോടു പണ്ടു കിട്ടിയിരുന്ന ബഹുമാനം ഇപ്പോൾ കിട്ടാത്തതിന് ഒരു കാരണം.
സമൂഹത്തിൽ പൊതുവേയുള്ള
മൂല്യച്യുതി ആയിരിക്കാമെന്നു
കരുതുന്നു .ഒന്നേകാൽ
നൂറ്റാണ്ടിലേറെ
പാരന്പര്യമുള്ള പാലക്കാട് വിക്ടോറിയ
കോളജിലെ പ്രിൻസിപ്പലിനു റിട്ടയർമെന്റ്
സമ്മാനമായി
വിദ്യാർഥികൾ ഒരുക്കിയതു
കുഴിമാടത്തിന്റെ
മാതൃക.വിദ്യാർഥിസമരത്തെ
അതുനടത്തുന്ന വിദ്യാർഥിപ്രസ്ഥാനവുമായി
ബന്ധപ്പെട്ട രാഷ്ട്രീയക്കാർ ന്യായീകരിക്കുക സ്വാഭാവികമാണെങ്കിലും പ്രിൻസിപ്പലിന്റെ
കസേര
കത്തിക്കുന്നതിനും കുഴിമാടം തീർക്കുന്നതിനും ന്യായവാദങ്ങൾ നിരത്തുന്ന നേതാക്കളെ കുറിച്ച് എന്തുപറയാൻ
?
നിരവധി സ്വാശ്രയ
എൻജിനിയറിംഗ്
കോളജുകളിൽ ഗുരുതരമായ ചില ആരോപണങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നു . വിദ്യാർഥി
വിരുദ്ധ
നിലപാടുകളും എടുക്കുന്ന വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
നിലയ്ക്കു
നിർത്താൻ ഇവിടെ
നിയമസംവിധാനവും ഭരണകർത്താക്കളുമുണ്ട്.
എന്നാൽ,
പലയിടത്തും അഴിമതി കൊടികുത്തി വാഴുകയാണ്
.. എന്നാൽ, അനീതിക്കും അതിക്രമങ്ങൾക്കും മുതിരുകയും പണവും
സ്വാധീനവുമുപയോഗിച്ച്
അവ മൂടിവയ്ക്കുകയും
ചെയ്യുന്ന
ചില സ്വാശ്രയ
മാനേജ്മെന്റുകളുണ്ട്. അവയെ നിലയ്ക്കുനിർത്താൻ സർക്കാരിനു
കെല്പുണ്ടാകണം..
വിദ്യാഭ്യാസരംഗത്തു
പതിറ്റാണ്ടുകളായി നിസ്വാർഥ
സേവനം
നടത്തുന്ന സ്ഥാപനങ്ങളെ തകർക്കാനുംആക്ഷേപിക്കാനും ശ്രമിക്കരുത്
. ഗുരുശിഷ്യ ബന്ധം പവിത്രമാണ് അത് കാത്തു
സൂക്ഷിക്കാൻ അധ്യാപകരും കുട്ടികളും ഒരുപോലെ
.ശ്രമിക്കണം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment