Pages

Sunday, January 1, 2017

ANGRY CUSTOMERS STAGE PROTESTS IN FRONT OF BANKS

ANGRY CUSTOMERS STAGE PROTESTS IN FRONT OF BANKS

പണവിതരണംനടന്നില്ല; ജനക്കൂട്ടം ബാങ്ക്ഉപരോധിച്ചു, സംഘർഷത്തിൽ ഒരാൾക്ക്പരിക്ക്

The severe currency shortage in the banks on Wednesday led to law and order problems and chaos with angry customers staging protests in front of many banks in Kozhikode district. Fearing public unrest, the Canara Bankauthorities have written to the district collector and district police chief seeking police protection for its 45 branches in the district.Most of the bank's ATMs remained closed and majority of its branches in the district had to suspend cash transactions on Wednesday due to the cash crunch.
Tension prevailed at the Canara Bank branches at Payyoli, Koyilandy, Thottilpalam and Thuneri following protests by angry customers who could not withdraw money.Public also forcibly closed down the Syndicate Bank branch at Perambra and the Kerala Grameen Bank branch at Vilangad on Tuesday.At Payyoli, people prevented the Canara Bank employees from entering the bank after the authorities put up a notice stating that cash withdrawals would remain suspended for the day due to currency shortage.Koyilandy too, customers staged a blockade before the Canara Bank after many of them who were provided tokens on Monday failed to withdraw money. The situation was brought under control after the intervention of the police.

പണവിതരണം നടക്കാത്തതിനെ തുടർന്ന്‌ കോഴിക്കോട്‌ ജില്ലയിൽ മൂന്നിടത്ത്‌ ബാങ്കുകൾക്കു മുന്നിൽ സംഘർഷം. രോഷാകുലരായ ജനം ബാങ്കുകൾ ഉപരോധിക്കുകയും ചെയ്തു. സംഘർഷത്തിനിടെ ഒരാൾക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.
കൊയിലാണ്ടിയിലും പയ്യോളിയിലും തൊട്ടിൽപാലത്തും കനറാ ബാങ്ക്‌ ശാഖകൾക്കു മുന്നിലാണ്‌ ജനരോഷം ഉപരോധത്തിലേക്ക്‌ നീങ്ങിയത്‌. പണമില്ലാത്തതിനാൽ ഇന്ന്‌ പണമിടപാട്‌ നടക്കില്ലെന്നു കാണിച്ച്‌ കൊയിലാണ്ടിയിലെ കനറാ ബാങ്ക്‌ ശാഖയിൽ നോട്ടീസ്‌ പതിച്ചതോടെ ഉപഭോക്താക്കൾ ബാങ്കിലേക്ക്‌ തള്ളിക്കയറാൻ ശ്രമിച്ചു. അതിനിടെ ഒരാൾക്ക്‌ പരിക്കേറ്റു. ബാങ്കിൽ പണം പിൻവലിക്കാനെത്തിയ നടേരി മൂഴിക്കുമീത്തൽ കൊളക്കോട്‌ അമ്മദി(65)നാണ്‌ പരിക്ക്‌ ഇദ്ദേഹത്തെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര മാസം മുമ്പ്‌ അപകടത്തിൽ വാരിയെല്ലിന്‌ പരിക്കേറ്റ ആളാണ്‌ അമ്മദ്‌. ഈ ഭാഗത്താണ്‌ പൊലിസിന്റെ തള്ളൽ ഉണ്ടായത്‌. ഈ ശാഖയിൽ രണ്ടു ദിവസം മുമ്പു നൽകിയ ടോക്കൺകാർക്കും ഇതുവരെ പണം ലഭിച്ചിട്ടില്ല
പയ്യോളിയിൽ കനാറാ ബാങ്ക്‌ ശാഖക്കു മുന്നിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ്‌ ഉപരോധം തുടങ്ങിയത്‌. ‘പണമെത്താത്തതിനാൽ ഇന്ന്‌ പണമിടപാട്‌ ഉണ്ടാവില്ലെ’ന്ന്‌ ബാങ്കിനു മുന്നിൽ ബോർഡ്‌ സ്ഥാപിച്ചിരുന്നു. ഇതുകണ്ട ഇടപാടുകാർ ബാങ്കിൽ ജോലിക്കെത്തിയ 10 ജീവനക്കാരെ തടഞ്ഞുവെച്ചു. ബാങ്ക്‌ തുറക്കാൻ സാധിക്കാതെ വന്നപ്പോൾ പൊലീസ്‌ എത്തി. ഇടപാടുകാരുമായി പൊലീസ്‌ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബാങ്ക്‌ ഉച്ചയോടെയാണ്‌ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്‌.
തൊട്ടിൽപാലത്ത്‌ കനറാ ബാങ്ക്‌ ശാഖയിൽ പുലർച്ചെ അഞ്ചു മുതൽ ജനം ക്യൂനിൽക്കുകയായിരുന്നു. 9.30 ഓടെ ജീവനക്കാർ എത്തി. പണമില്ലെന്ന കാര്യം ജീവനക്കാർ അറിയിച്ചതോടെ ജനം രോഷാകുലരായി. അതോടെ ജനങ്ങൾ ജീവനക്കാരെ ബാങ്കിനകത്തേക്ക്‌ കയറാൻ സമ്മതിച്ചില്ല. പൊലീസ്‌ വന്ന്‌ ഇവരെ ഉള്ളിലേക്ക്‌ കടത്തി. അപ്പോൾ ജനങ്ങൾ വാതിൽ പുറത്തുനിന്നു പൂട്ടി. കെ എസ്‌ ആർ ടി സിയിൽ നിന്നും മറ്റും നിക്ഷേപങ്ങൾ സ്വീകരിച്ച്‌ 2000 രൂപ വീതം കുറച്ച്‌ ഇടപാടുകാർക്ക്‌ നൽകി തൽക്കാലത്തേക്ക്‌ പ്രശ്നം പരിഹരിക്കുകയായിരുന്നു.
Prof. john Kurakar

.

No comments: