Pages

Saturday, December 10, 2016

WITH DEMONETIZATION,EXPLOITATION OF POOR WILL BE HISTORY—PM MODI

WITH DEMONETIZATION,EXPLOITATION OF POOR WILL BE HISTORY—PM MODI
പാവങ്ങളെ സഹായിക്കാനാണ് നോട്ട് അസാധുവാക്കിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദി
Asserting that demonetisation will curb the epidemic of corruption and black money, Prime Minister Narendra Modi on Saturday said it would strengthen the poor, and also help to weaken terror activities. "We took the decision on currency notes to strengthen the hands of the poor of the nation," said Prime Minister Modi while addressing a speech at the inaugural ceremony of a dairy plant in Deesa. "With our step on currency notes, we have been successful in weakening the hands of terrorists, those in fake currency rackets," Modi said. Prime Minister Modi urged the people to move towards digitization, which will not only help the economy, but also, save them from the pain of going to banks and standing in queues. "I urge you all to integrate people with e-banking, e-wallets," he said. Assuring people will see a new and better face of India, the Prime Minister said people will see things changing with demonetisation getting into place. "These games of looting the poor and exploiting the middle classes will now be history," he said. Prime Minister Modi, on November 8, announced a ban on the high-denomination currency notes worth Rs, 500 and Rs. 1000, after which new notes of Rs. 2000 were introduced in the Indian Monetary System for the first time. 
100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാവങ്ങളെ സഹായിക്കാനാണ് നോട്ട് അസാധുവാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ സാധാരണക്കാരായിരുന്നു അഴിമതിയുടേയും കള്ളപ്പണത്തിന്റേയും ഭാരം പേറിയിരുന്നത്. തീവ്രവാദികളും നക്‌സലേറ്റുകളുമായിരുന്നു കള്ളപ്പണം കൊണ്ടുള്ള ഗുണം അനുഭവിച്ചിരുന്നത്. കള്ളപ്പണം കൊണ്ട് സാധാരണക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് അവസ്ഥ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നോട്ട് നിരോധനനം ഭീകരവാദികളെയും നക്‌സല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരായാണ് തന്റെ പോരാട്ടമെന്നും മോദി വ്യക്തമാക്കി. സത്യസന്ധരായ ജനങ്ങള്‍ കഴിഞ്ഞ 70 വര്‍ഷമായി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞുഅഴിമതിയിൽ സന്തോഷിക്കാത്തത് പാവപ്പെട്ടവരാണ്. അല്ലാതെ അഴിമതി ചെയ്യുന്നവരല്ല. നമ്മെക്കുറിച്ച് ചിന്തിക്കാതെ വരും തലമുറയ്ക്കുവേണ്ടി ചിന്തിക്കുന്നവരുടെ രാജ്യമാണിതെന്നും മോദി പറഞ്ഞു.100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടി. നവംബര്‍ 8ന് മുന്‍പ് ആരും ചോദിക്കാത്ത നോട്ടുകളായിരുന്നു 100ന്റെയും 50ന്റെയും നോട്ടുകള്‍. ഇന്ന് അവക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍ എന്നും മോദി പറഞ്ഞു.
പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ നടപടികള്‍, ഇത്രയുമധികം അനുഭവസമ്പത്തുള്ള രാഷ്ട്രപതിയെപ്പോലും ദുഖിപ്പിക്കുന്നു. നോട്ടുപിന്‍വലിക്കല്‍ വിഷയത്തിലുള്ള ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. ചര്‍ച്ചക്ക് തയാറാണെന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ അറിയിച്ചിട്ടുണ്ട്. ലോക് സഭയില്‍ സംസാരിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടാണ് താന്‍ ജനസഭയില്‍ സംസാരിക്കുന്നതെന്ന്  മോദി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന് എന്നെ എതിർക്കാം. എന്നാൽ ജനങ്ങളെ ബാങ്കിങ് പഠിപ്പിക്കേണ്ട ആവശ്യമില്ല. ഇടപാടുകൾക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് അവർക്കറിയാം. 50 ദിവസങ്ങളാണ് ഞാൻ ആവശ്യപ്പെട്ടത്. അഴിമതിയിൽനിന്ന് നമ്മുടെ രാജ്യമെങ്ങനെ മാറുന്നുവെന്ന് ദിവസങ്ങളിൽ ഞാൻ കാണിച്ചുതരാം. കുറ്റക്കാരായ ഒരാളും രക്ഷപെടില്ലെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു. ബാങ്കിലോ എടിഎമ്മിലോ വരിനിന്നു സമയം കളയേണ്ട ആവശ്യമില്ല. എല്ലാവരും വോലറ്റുകളിലൂടെയും ബാങ്കിലൂടെയും ഇടപാടുകൾ നടത്തണം.
Prof. John Kurakar


No comments: