മതത്തിനതീതം ഫാദര്‍ ഷിബുവിന്‍റെ ക്രിസ്തുമസ് സമ്മാനം, ഖൈറുന്നീസയ്ക്ക് ലഭിച്ചത് ജീവിതം
ഇരു വൃക്കകളും തകരാറിലായതിനെത്തുടര്ന്ന് ഒന്നര വര്ഷത്തോളമായി ഡയാലിസിസിനു വിധേയയാകുകയായിരുന്നു ഖൈറുന്നീസ. വാഹനാപകടത്തില്‍ പരിക്കേറ്റു തളര്ന്നു കിടക്കുന്ന ഭര്ത്താവും മൂന്നു വയസുള്ള മകളും ഉള്ള കുടുംബത്തിനു ചികിത്സാ ചെലവു താങ്ങാവുന്നതിനപ്പുറമായിരുന്നു. അതിനാല്ത്തന്നെ വൃക്കമാറ്റിവയ്ക്കല്‍ അവരുടെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല.
വര്ഷങ്ങള്ക്കു മുന്പുതന്നെ തന്റെ വൃക്ക ദാനം ചെയ്തു ഫാദര്‍ ഡേവിസ് ചിറമ്മേല്‍ തുടങ്ങിവച്ച കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ഖൈറുന്നീസയ്ക്കു തുണയായത്. പ്രത്യാശയുടെ അവസാന വെളിച്ചമായ ഫെഡറേഷനില്‍ ഖൈറുന്നീസ സ്വീകര്ത്താവായി രജിസ്റ്റര്‍ ചെയ്തു. ഫാദര്‍ ചിറമ്മേലില്‍ നിന്നും ഖൈറുന്നീസയെപ്പറ്റി അറിഞ്ഞ ഫാദര്‍ ഷിബു വൃക്ക നല്കാന് തയാറാകുകയായിരുന്നു.
എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ നെഫ്രോളജി ട്രാന്സ്പ്ലാന്റ് വിഭാഗം ഡയറക്റ്റര്‍ ഡോ എബി എബ്രഹാം, സര്ജന് ഡോ ജോര്ജ് പി എബ്രഹാം, അനസ്തേഷ്യ വിഭാഗം ഡയറക്റ്റര്‍ ഡോ മോഹന് എ മാത്യൂ എന്നിവരുടെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം ഖൈറുന്നീസയും ഫാദര്‍ ഷിബുവും സുഖം പ്രാപിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഫാദര്‍ നാലു ദിവസത്തിനു ശേഷം ആശുപത്രി വിടും. ഖൈറുന്നീസയ്ക്ക് ഒരാഴ്ചയ്ക്കു ശേഷം ആശുപത്രി വിടാമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്.
Prof. John Kurakar
No comments:
Post a Comment