Pages

Thursday, December 22, 2016

ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്

“അത്യുന്നതങ്ങളില് ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം”. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്  നേരുന്നു
“അത്യുന്നതങ്ങളില് ദൈവത്തിനു മഹത്വം ..ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം.” എല്ല സ്നേഹിതർക്കും അനുഗ്രഹത്തിന്റെയും,സ്നേഹത്തിന്റെയും, കരുതലിന്റെയും, കരുണയുടെയും, ഐശ്വര്യത്തിന്റെതുമായ ഒരു ക്രിസ്മസ്  ആശംസിക്കുന്നു.. ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള  വിശ്വാസികള് ക്രിസ്തുമസ് ആഘോഷിക്കുന്നു. ലോകം മുഴുവന് പ്രകാശം പകര്ന്ന പുല്ത്തൊഴുത്തില് പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ലോകമൊട്ടാകെ ആഘോഷത്തിലാണ്.
ക്രി സ്തുമസ്ദിനം പടിവാതിക്കൽ  എത്തി കഴിഞ്ഞു .  ദൈവം ഭൂമിയില് അവതരിച്ചതിന്റെ ഓര്മ്മ കൊണ്ടാടുകയാണ്. ഇത് സര്വ്വ ജനത്തിനും ഉണ്ടാകുവാനുള്ള വലിയ സന്തോഷത്തിന്റെ ദിനമാണ്. അന്ധകാരത്തില് കഴിഞ്ഞിരുന്നവര് ഒരു വെളിച്ചം കണ്ടു എന്നാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള വിവരണം.തന്റെ ഏകജാതനായ പുത്രനെ ലോകത്തിന് നല്കുവാന് തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു'. സ്നേഹത്തിലൂടെയാണ് ദൈവം ലോകത്തെ കീഴ്പ്പെടുത്തിയത്. നമുക്കും ദൈവമാകുന്ന സ്നേഹത്തിലൂടെ സകലത്തേയും കീഴ്പ്പെടുത്താന് കഴിയണം. ദൈവസ്നേഹം നമ്മില് വന്നുനിറയുമ്ബോള് നമുക്കുള്ളത് ഇല്ലാത്തവര്ക്ക് പങ്ക് വയ്ക്കുവാനുള്ള മനസ്സ് നമുക്കുണ്ടാകും.
ഇന്ന് ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് സമാധാനമാണ്. ക്രിസ്തുമസ് സന്ദേശം എന്നു പറയുന്നത് 'ഭൂമിയില് ദൈവപ്രസാദമുള്ള മനുഷ്യര്ക്ക് സമാധാനം എന്നതാണ്. ദൈവസാന്നിധ്യം നമ്മില് നിറയുമ്ബോള് സമാധാനവും സ്നേഹിക്കാനുള്ള കൃപയും നമുക്ക് ലഭിക്കുന്നുക്രിസ്തുമസ് അതിന്റെ അര്ത്ഥപൂര്ണ്ണതയില് ആഘോഷിക്കുവാന് നമുക്ക് കഴിയണം.കിസ്മസ് നമ്മെ പഠിപ്പിക്കുന്ന രണ്ട് വലിയ കാര്യങ്ങളുണ്ട്; താഴ്മയും ആനന്ദവും. മനുഷ്യജീവിതത്തിന്റെ ഭംഗിയും ദൈവത്തിന്റെ പക്കലുള്ള സ്വീകാര്യതയും തുറന്നുവക്കുന്ന ദിനമാണ് ക്രിസ്മസ്എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്  നേരുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: