പ്ലാസ്റ്റിക്കും കാലാവസ്ഥാ വ്യതിയാനവും
വലിയശാല രാജു
നമ്മുടെ നിത്യോപയോഗത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും നിറഞ്ഞുനിൽക്കുന്ന വസ്തുവായി മാറിയിരിക്കുകയാണ് പ്ലാസ്റ്റിക്. ഏത് രൂപത്തിലും വാർത്തെടുക്കാവുന്ന വിധം ചൂടാക്കിയാൽ രൂപമാറ്റം സംഭവിക്കുകയും തണുപ്പിച്ചാൽ ഉറച്ച് കട്ടിയാവുകയും ചെയ്യുന്ന സ്വഭാവ സവിശേഷതയാണ് പ്ലാസ്റ്റിക്കിനെ ഇത്രയേറെ സ്വീകാര്യമാക്കിയത്. മനുഷ്യജീവിതത്തെ മാറ്റിമറിച്ചതിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ സന്തതിയാണ് പ്ലാസ്റ്റിക്. അന്നുണ്ടായ ലോഹക്ഷാമം പരിഹരിക്കൻ പ്ലാസ്റ്റിക് കണ്ടുപിടിക്കപ്പെട്ടതോടെയാണ് ഈ അത്ഭുത വസ്തു ലോകവ്യാപകമായത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിയതോടെ അതിന്റെ ദുരുപയോഗവും വർധിച്ചു. ഇത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടാൻ കാരണമായി. മറ്റ് ജൈവഖര മാലിന്യത്തിൽ നിന്നും വ്യത്യസ്തമായി പ്ലാസ്റ്റിക് മാലിന്യം മാനവരാശിയെയാകെ ഇന്ന് ഭീഷണിയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്.
സങ്കീർണമായ നിരവധി രാസപദാർഥങ്ങളുടെ മിശ്രിതമാണ് പ്ലാസ്റ്റിക്. ഇവ കത്തുമ്പോൾ ആർസെനിക്, ബേരിയം, കാഡ്മിയം, ചെമ്പ്, ലെഡ്, മെർക്കുറി, നിക്കൽ, ടിൻ, സിർക്കോണിയം തുടങ്ങിയ ലോഹങ്ങൾ പുകയിൽ അലിഞ്ഞ് അന്തരീക്ഷത്തിലേയ്ക്കും ചാരത്തിലൂടെ മണ്ണിലേയ്ക്കും വ്യാപിക്കുന്നു. ഈ വിഷരാസപദാർഥങ്ങൾ ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ചർമത്തിലൂടെയും ശരീരത്തിൽ കടക്കും. ശ്വാസകോശങ്ങൾ, കരൾ ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകൾ, ത്വക്ക് രോഗങ്ങൾ, ജനനവൈകല്യങ്ങൾ, ഹോർമോൺ തകരാറുകൾ, പ്രത്യുൽപ്പാദന തകരാറുകൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇവ കാരണമാകും.
നാം നിസാരമായി കാണുന്ന ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ അത് അവസാനം ചെന്നെത്തുന്നത് കടലിലേയ്ക്കാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ 71 ശതമാനം വരുന്ന സമുദ്രത്തിന്റെ 40 ശതമാനം മൂടാൻ തക്കവണ്ണം പ്ലാസ്റ്റിക്കുകൾ ഇപ്പോൾത്തന്നെ കടലിൽ എത്തിക്കഴിഞ്ഞു. ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ 40,000 പ്ലാസ്റ്റിക് കഷണങ്ങൾ വരെ കണ്ടെടുത്തിട്ടുണ്ട്. നാഷണൽ അക്കാഡമി ഓഫ് സയൻസിന്റെ കടൽ ഗവേഷണത്തിൽ ഒരു മണിക്കൂറിൽ 1.5 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം കടലിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വടക്ക് പസഫിക് സമുദ്രത്തിൽ ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി മധ്യപ്രദേശും ഉത്തർപ്രദേശും കൂട്ടിയിണക്കിയാലുണ്ടാവുന്നത്ര വിസ്തീർണത്തിൽ ഒരു ദ്വീപ് തന്നെ രൂപംകൊണ്ടു. 2050 ആകുമ്പോഴേക്കും കടലിൽ മീനിനെക്കാൾ പ്ലാസ്റ്റിക്കിന്റെ അവശിഷ്ടമായിരിക്കുമെന്ന് ലോകസാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മൂന്നാര്റിയിപ്പ് നൽകുന്നു. മനുഷ്യൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 32 ശതമാനം സംസ്കരണ പ്രക്രിയക്ക് വിധേയമാകാതെ പ്രകൃതിയിൽ ഉപേക്ഷിക്കുകയാണ്. ഇവയിൽ ഭൂരിഭാഗവുമാണ് കടലിൽ എത്തിച്ചേരുന്നത്.
പ്ലാസ്റ്റിക് തിന്ന് ജീവിക്കുന്ന
മത്സ്യങ്ങൾ
സമുദ്രതീരത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള 504 ഇനം മൽസ്യങ്ങളെ പരിശോധിച്ചതിൽ 184 മൽസ്യങ്ങളുടെ ഉദരങ്ങളിലും പ്ലാസ്റ്റിക്കിന്റെ അംശം കലർന്നിട്ടുള്ളതായി കണ്ടെത്തി. കടലിലെത്തുന്ന പ്ലാസ്റ്റിക്കുകൾ സൂര്യകിരണത്തിന്റെയും തിരമാലകളുടെയും ഫലമായി വളരെ ചെറുകഷണങ്ങളായി മാറുന്നു. ഇത്തരം കഷണങ്ങൾ കണ്ടാൽ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള കടൽജീവികൾക്ക് തങ്ങളുടെ ഭക്ഷണമായി തോന്നും. കടൽഗവേഷകരുടെ കൂടുതൽ പഠനത്തിൽ പസഫിക് സമുദ്രത്തിൽ മാത്രം ജീവിക്കുന്ന മത്സ്യങ്ങൾ ഒരു വർഷം 24,000 ടൺ പ്ലാസ്റ്റിക് ഭക്ഷിക്കുന്നതായി കണ്ടെത്തി. അവിടെ 35 ശതമാനം മത്സ്യങ്ങൾ പ്ലാസ്റ്റിക് മാത്രം തിന്ന് ജീവിക്കുന്നു. സമുദ്രത്തിൽ ഒഴുകിനടക്കുന്ന വലിയ വാട്ടർ ബോട്ടിലുകൾ പോലും ഇരയാണെന്ന് കരുതി വമ്പൻ മൽസ്യങ്ങൾ അതേപടി വിഴുങ്ങുന്നു. പ്ലാസ്റ്റിക് കുപ്പികൾ, കൈയുറകൾ, ഗർഭനിരോധന ഉറകൾ, നെയിലോൺ കയറുകൾ, വലയുടെ അവശിഷ്ടങ്ങൾ, നെയിൽ പോളിഷ് അടപ്പുകൾ, സ്ട്രോ എന്നിവയെല്ലാം മത്സ്യങ്ങളുടെ ഉദരത്തിൽ കണ്ടെത്തുകയുണ്ടായി. പ്ലാസ്റ്റിക് ഭക്ഷണമാക്കുന്നത് മത്സ്യങ്ങളുടെ പ്രജനന ശേഷിയെപ്പോലും നഷ്ടപ്പെടുത്തുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. പല മൽസ്യങ്ങളുടെയും വംശനാശത്തിനും ഇത് കാരണമായിട്ടുണ്ട്. മറ്റ് കടൽജീവികളെയും ഇത് നാശത്തിലെത്തിക്കും. ആൽബട്രോസ് പോലുള്ള കടൽപ്പക്ഷികൾ പോലും പ്ലാസ്റ്റിക് ഭക്ഷണമാക്കുന്നതുമൂലം ആമാശയം ചുരുങ്ങി ഭക്ഷണം കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങുന്നു.
കടലിൽ എത്തുന്ന പ്ലാസ്റ്റിക്കിന്റെ ആധിക്യത്തെക്കുറിച്ച് പഠനം നടത്താനിറങ്ങിയ ശാസ്ത്രസംഘം പ്ലാസ്റ്റിക്കിനായി വ്യാപകമായി വലവീശി. ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. നാല് കപ്പലുകളിലായി പോയ ശാസ്ത്രസംഘം മാസങ്ങൾകൊണ്ട് ശേഖരിച്ചത് 40,000 ടൺ പ്ലാസ്റ്റിക്കുകൾ മാത്രമായിരുന്നു. ഇത് ശാസ്ത്രസംഘത്തെ ഞെട്ടിച്ചു. കടലിലെ പ്ലാസ്റ്റിക്കുകൾ ഭൂരിഭാഗവും മൽസ്യങ്ങൾ അകത്താക്കുന്നതായാണ് ശാസ്ത്രസംഘത്തിന്റെ നിഗമനം. പ്ലാസ്റ്റിക്കുകൾ ഭക്ഷിക്കുന്ന മത്സ്യങ്ങളെയാണ് മനുഷ്യൻ വിലകൊടുത്ത് വാങ്ങി കഴിക്കുന്നത്. ഇത് മനുഷ്യരിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഭാവിയിൽ ഗുരുതരമായി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ലോകത്ത് 90 ശതമാനം പേരും മത്സ്യം ഭക്ഷണത്തിലുൾപ്പെടുത്തുന്നവരാണ്. ശാസ്ത്രസംഘത്തിന്റെ കണ്ടെത്തലിന്റെ ഫലമായി അമേരിക്കൻ കടലിൽ പ്ലാസ്റ്റിക്ക് നിക്ഷേപിച്ച ഭാഗത്തുനിന്നും ‘ലാൻസർ’ എന്നയിനം മൽസ്യങ്ങളെ പിടിച്ച് പരിശോധിച്ചതിൽ അതിന്റെ ശരീരത്തിൽ പ്ലാസ്റ്റിക്കിന്റെ അംശം വൻതോതിലാണ് കണ്ടെത്തിയത്. ഈ ചെറുമത്സ്യങ്ങളെ വലിയ മത്സ്യങ്ങൾ ഭക്ഷിക്കുന്നു. അവയെ ഭക്ഷിക്കുന്നതിലൂടെ മനുഷ്യശരീരത്തിലും പ്ലാസ്റ്റിക് എത്തുന്നു.
കടലിലെ ബ്ലീച്ചിങ് പ്രതിഭാസം
കടൽ ഗവേഷകരുടെ ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തിയതാണ് ബ്ലീച്ചിങ് പ്രതിഭാസം. കടലിലെ ദ്വീപുകൾ താഴ്ന്ന് പോകാതെ പിടിച്ചുനിർത്തുന്നതും അവയുടെ കരയെ സംരക്ഷിക്കുന്നതും പവിഴപ്പുറ്റുകളാണ്. ദ്വീപുകളുടെ മഴക്കാടുകളെന്ന് ഇവയെ വിശേഷിപ്പിക്കാറുണ്ട്. സമുദ്രതാപ നിലയിൽ വർധനവുണ്ടാകുമ്പോ ൾ പവിഴപ്പുറ്റുകളിൽ നിന്നും അവയുടെ സ്വാഭാവിക നിറത്തിനും നിലനിൽപ്പിനും കാരണമാകുന്ന ‘സുഡാൻ തലെ’ എന്ന ആൽഗെ നഷ്ടമാവുക യും അവയ്ക്ക് വെള്ളനിറം കൈവരുകയും ചെയ്യുന്നതിനെയാണ് ബ്ലീച്ചിങ് അഥവാ ദ്രവീകരണം എന്ന് പറയുന്നത്. ഇന്ത്യൻ മഹാസമുദ്രങ്ങളിലെ ദ്വീപസമൂഹങ്ങളിൽ ഇപ്പോഴാണിത് വ്യാപകമായി കണ്ടുതുടങ്ങിയത്. ലക്ഷദ്വീപിലെ പവിഴശൃംഖലകൾക്കിടയിൽ വ്യാപകമായ ബ്ലീച്ചിങ്ങാണ് സംഭവിച്ചിരിക്കുന്നത്. ആൻഡമാൻ കടലിന്റെ കിഴക്കൻ തീരങ്ങളിലും തായ്ലൻഡിന്റെ വിനോദസഞ്ചാര തീരങ്ങളിലും പവിഴശൃംഖലയിൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ 80 ശതമാനം വരെ ബ്ലീച്ചിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആൻഡമാൻ നിക്കോബർ ദ്വീപിലും ഗൾഫ് ഓഫ് മാന്നാറിലും 2010ലും രൂക്ഷമായ ബ്ലീച്ചിങ് സംഭവിച്ചിരുന്നു. വലിയൊരു പാരിസ്ഥിതിക ആഘാതമാണ് ഈ ബ്ലീച്ചിങ് പ്രതിഭാസം. പല ദ്വീപുകളുടെയും നിലനിൽപ്പ് തന്നെ ഇത് അപകടപ്പെടുത്തും.
പ്ലാസ്റ്റിക്കും കാലാവസ്ഥാ
വ്യതിയാനവും
കടൽ കൂടുതൽ ചൂട് പിടിക്കുന്നതിന് പ്ലാസ്റ്റിക് വഹിക്കുന്ന പങ്ക് ഗവേഷകർക്ക് ഇന്നൊരു പഠനവിഷയമാണ്. കരയിലെ ജീവജാലങ്ങളുടെ നിലനിൽപ്പ് കടലിലെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഭൂമിയിൽ ആകെ കരപ്രദേശമെന്ന് പറയുന്നത് ആകെ വിസ്തൃതിയുടെ 29 ശതമാനം മാത്രമാണ്. 71 ശതമാനം കടലാൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. ഭൂമിയിലെ ആകെ ജീവജാലങ്ങളുടെ 83 ശതമാനവും കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ പകുതിപോലും നമുക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കടലിലെ ചെറിയ മാറ്റങ്ങൾ പോലും കരയുടെ നിലനിൽപ്പിനെ അപകടപ്പെടുത്തും. കരയിലെ സുഖകരമായ കാലാവസ്ഥ കടലിന്റെ സംഭാവനയാണ്. മഴയിൽ വന്നുകൊണ്ടിരിക്കുന്ന കുറവ് കടൽവ്യതിയാനങ്ങളിലെ അമ്പരപ്പിക്കുന്ന മാറ്റം കാരണമാണ് സംഭവിക്കുന്നത്. ആഗോളതാപനത്തിന് കാരണമായ കാർബൺഡൈഓക്സൈഡ് 50 ശതമാനത്തിലേറെ വലിച്ചെടുത്ത് ഓക്സിജനാക്കി ജീവജാലങ്ങൾക്ക് തിരിച്ചുനൽകുന്നത് കടലിലെ സസ്യങ്ങളാണ്.
കടലിലെ സസ്യ-ജീവജാല ആവാസവ്യവസ്ഥകൾ നിലനിന്നാലെ കരയിലെ ജീവിതം സുരക്ഷിതമാകൂ. നാം വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക് മാലിന്യവും കടലിന്റെ നാശത്തിലേക്കാണെത്തുന്നത്. ഇത് തിരിച്ചറിയപ്പെടാതിരിക്കുന്നത് മനുഷ്യന്റെ ഭാവിക്ക് ഭീഷണിയാകും. മാനവരാശി നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്തായിരിക്കുമിത്. നാം അലക്ഷ്യമായി വലിച്ചെറിയുന്നതും നിസാരമെന്ന് തോന്നുന്നതുമായ ഒരു തുണ്ട് പ്ലാസ്റ്റിക് പോലും ഭാവിയിൽ വരുത്തിവയ്ക്കാവുന്ന വമ്പിച്ച പാരിസ്ഥിതിക ആഘാതങ്ങളെയും കാലാവസ്ഥ വ്യതിയാനങ്ങളെയും കുറിച്ച് സ്വയം ബോധവാന്മാരാവുകയും ഇത് നമ്മുടെ ഏറ്റവും വലിയ വർത്തമാനകാല കടമയായി കണക്കാക്കുകയും ചെയ്യുക.

Prof. John Kurakar
No comments:
Post a Comment