MOORTIDEVI AWARD FOR MP VEERENDRA
KUMAR
मलयालम लेखक एमपी वीरेंद्र कुमार
को मूर्तिदेवी पुरस्कार
മൂര്ത്തീദേവി പുരസ്കാരം എം പി വീരേന്ദ്രകുമാറിന്
Rajya Sabha MP and writer M P
Veerendra Kumar has been selected for the prestigious Moortidevi Award of
Bharatiya Jnanpith organization. The Bharatiya Jnanpith presents the
Moortidevi Award annually for a work which gives importance to Indian
philosophy and culture. The award has been given for Veerendra Kumar’s work
Haimavatha Bhoovil. The award carries an amount of Rs 4 lakh, a statue of
Saraswati and a plaque. Haimavathabhoovil had bagged the Vayalar Award and
Kendra Sahitya Akademi Award in 2008 and 2010 respectively. Poet Akkitham and
short story writer C Radhakrishnan are the other Keralites who received the
Moortidevi award before
मलयालम लेखक एमपी वीरेंद्र कुमार को 30वां मूर्तिदेवी पुरस्कार दिया गया। वर्ष 2016 का यह पुरस्कार वीरेंद्र कुमार को उनकी पुस्तक हैमवाता भूमिइल के लिए प्रदान किया गया। भारतीय ग्यानपीठ द्वारा यहां जारी बयान में बताया गया कि प्रो. सत्यव्रत शास्त्री की अध्यक्षता में आज हुई मूर्तिदेवी पुरस्कार चयन समिति की बैठक में सर्वसम्मति से मलयालम लेखक एमपी वीरेंद्र कुमार को वर्ष 2016 का 30वां मूर्तिदेवी पुरस्कार देने का निर्णय किया गया।
2016 ലെ മൂര്ത്തീദേവി പുരസ്കാരത്തിന് രാജ്യ സഭാ എം പിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാര്‍ അര്‍ഹനായി. ഇന്ത്യന്‍ സംസ്കാരത്തിനും തത്വജ്ഞാനത്തിനും ഊന്നല്‍ നല്കുന്ന കൃതികള്‍ പരിഗണിച്ച് കൊണ്ട് ജഞാനപീഠ സമിതി വര്ഷാവര്ഷം നല്കുന്നതാണ് പുരസ്കാരം. വീരേന്ദ്രകുമാര്‍ രചിച്ച 'ഹൈമവതഭൂവില്‍' എന്ന കൃതിക്കാണ് പുരസ്കാരം. പുസ്തകത്തിന്റെ അമ്പതാം പതിപ്പിറക്കുന്ന ഘട്ടത്തിലാണ് പുരസ്കാരം ലഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്. നാല് ലക്ഷം രൂപയും സരസ്വതി ശിൽപവും പ്രശംസ ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇതേ കൃതിക്ക് 2008ലെ വയലാര്‍ അവാര്ഡും 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡും ലഭിച്ചിട്ടുണ്ട്.
അന്വേഷണാത്മകത, ആത്മീയത, ചരിത്രകഥനം എന്നിവ സമ്മേളിച്ചുകൊണ്ടുള്ള ഹിമാലയന്‍ യാത്രാനുഭവമാണ് ഹൈമവതഭൂവില്‍ എന്ന പുസ്തകം വായനക്കാര്ക്ക് പകര്ന്ന് നല്‍കുന്നത്. ആഖ്യാനത്തിലെ വേറിട്ട സമീപനം കൊണ്ടും ചരിത്രത്തിലെ ഇടപെടലുകള്‍ കൊണ്ടും ഏറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നു ഈ പുസ്തകം. കവി അക്കിത്തം, നോവലിസ്റ്റ് സി രാധാകൃഷ്ണന് എന്നിവരാണ് മൂര്ത്തീദേവി പുരസ്കാരം മുമ്പ് ലഭിച്ച മലയാളികള്‍.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്ഡുകള്‍, വയലാര്‍ അവാര്ഡ്, ഓടക്കുഴല്‍ അവാര്ഡ്, നാലപ്പാടന് അവാര്ഡ്, മഹാകവി ജി. അവാര്ഡ്, ബാലാമണിയമ്മ പുരസ്കാരം, ... ഡോ. ശിവറാം കാരന്ത് അവാര്ഡ്, കെ.വി. സുരേന്ദ്രനാഥ് അവാര്ഡ് സ്വദേശാഭിമാനി പുരസ്കാരം തുടങ്ങി എണ്പതോളം പുരസ്കാരങ്ങള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ കൂടിയായ വീരേന്ദ്രകുമാറിനെ തേടിയെത്തിയിട്ടുണ്ട്. സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി. ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം ആത്മാവിലേക്ക് ഒരു തീര്ഥയാത്ര, പ്രതിഭയുടെ വേരുകള്‍ തേടി, ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും, രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, സ്മൃതിചിത്രങ്ങള്‍, വേണം നിതാന്തജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍ സ്മരണകള്‍ എന്നിവയാണ് വീരേന്ദ്രകുമാറിന്റെ മറ്റ് കൃതികള്‍ .
Prof. John Kurakar
No comments:
Post a Comment