Pages

Monday, December 5, 2016

JAYALALITHA REMAINS IN GRAVE SITUATION—DR.RICHARD BEALE

JAYALALITHA REMAINS IN GRAVE SITUATION—DR.RICHARD BEALE
ജയലളിതയ്ക്ക് എന്തും സംഭവിക്കാമെന്ന്
ഡോ. റിച്ചാര്ഡ് ബെയ്ല്

Tamil Nadu Chief Minister J. Jayalalithaa "continues to be under grave situation", but everything is being done to give her the best chance of surviving, said London-based intensivist Dr. Richard Beale on 5th December,2016,Monday.He said in spite of the progress she had made, her underlying health conditions inevitably meant that the "risk of further problems always remained".He further said the Chief Minister is now on extra-corporal support, which is the most advance support level.
"The situation is extremely grave, but I can confirm that everything possible is being done to give her the best chance of surviving this shocking event. She is being cared for by a highly expert multidisciplinary team, and is now on extra-corporal life support. This is the most advanced level of support available, and is the approach the best centres internationally would take in this situation," he said in a statement. Jayalalithaa, who was undergoing treatment at Apollo Hospitals here, suffered a cardiac arrest Sunday evening.Meanwhile, the government swung into action, as the Centre's brass got in touch with the state governor C. Vidyasagar Rao and assured complete central assistance.
Union Minister Venkaiah Naidu spoke to the Governor and state Chief Secretary P. Rama Mohana Rao enquiring about her health and will also fly down to Chennai to assess the situation.Also, Union Home Minister Rajnath Singh also spoke to the Governor in regard with the law and order situation in the state given the tense state of affairs regarding Jayalalithaa, and was assured that the situation was under control.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരനിലയില് തന്നെ തുടരുകയാണെന്ന് വ്യക്തമാക്കി ലണ്ടനിലെ ഡോക്ടറുടെ സന്ദേശം. അപ്രതീക്ഷിത ഹൃദയ സ്തംഭനം കണക്കുകൂട്ടലുകള് തെറ്റിച്ചെന്നും എന്തും സംഭവിക്കാമെന്നുമാണ് ഡോ. റിച്ചാര്ഡ് ബെയ്ലി അറിയിച്ചത്. ലണ്ടനില് നിന്നുളള ഡോക്ടറാണ് റിച്ചാര്ഡ് ബെയ്ല്. ഇദ്ദേഹത്തിന്റെ നിര്ദേശ പ്രകാരമാണ് അപ്പോളോ ആശുപത്രി അധികൃതര് ജയലളിതയെ ചികിത്സിക്കുന്നത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര് നേരത്തെ പുറത്തുവിട്ട മെഡിക്കല് ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സംവിധാനത്തിലാണ് ആരോഗ്യം നിലനിര്ത്തുന്നതെന്നും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ അപ്പോളോ ആശുപത്രിയില് വലിയ ഡോക്ടര്മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോഴും ജയലളിത. ഹൃദയവും ശ്വാസകോശവും പ്രവര്ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില് നിന്നുളള ഡോ. റിച്ചാര്ഡ് ബെയ്ലിന്റെ നിര്ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര് വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ഡല്ഹി എയിംസില് നിന്നും നാലു വിദഗ്ധ ഡോക്ടര്മാര് അടങ്ങുന്ന സംഘവും അപ്പോളയില് എത്തിച്ചേര്ന്നിട്ടുണ്ട്. ശ്വാസകോശത്തിലുണ്ടായ അണുബാധയും പ്രമേഹവുമാണ് ജയലളിതയുടെ ചികിത്സയ്ക്ക് തടസമാകുന്നത്. ഇതുമൂലം ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജയലളിതയ്ക്ക് വേണ്ടി പ്രാര്ത്ഥിക്കണമെന്നാണ് അപ്പോളോ ആശുപത്രി അധികൃതരുടെ ട്വീറ്റ്.
ഇന്നലെ വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായ ശേഷം ആയിരക്കണക്കിന് ‘അമ്മ’ അനുയായികളാണ് അപ്പോളോ ആശുപത്രി പരിസരത്തേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല് പ്രശ്നങ്ങള് ഉണ്ടാകാതിരിക്കാനും അതീവ സുരക്ഷയാണ് തമിഴ്നാട്ടിലെങ്ങും ഒരുക്കിയിരിക്കുന്നതും. കര്ണാടക ബസിനു നേരെ തമിഴ്നാട്ടില് കല്ലേറ് ഉണ്ടായിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് ലോറിയില് ഇടിച്ച് ബസിന് സാരമായ കേടുപാടുകള് ഉണ്ടായിട്ടുണ്ട്. സംഭവത്തില് ആര്ക്കും പരുക്കേറ്റിട്ടില്ല. ഇതിനെ തുടര്ന്ന് തമിഴ്നാട്ടിലേക്കുളള മുഴുവന് കര്ണാടക ബസുകളും താത്കാലികമായി സര്വീസ് നിര്ത്തിവെച്ചിട്ടുണ്ട്. ഡിഎംകെയുടെ പാര്ട്ടി ആസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.െചന്നൈയിലെയു.എസ് കോൺസുലേറ്റിെൻറ പ്രവർത്തനം താൽകാലികമായി നിർത്തിെവച്ചതായി കോൺസുലേറ്റ് അറിയിച്ചു.  തിങ്കളാഴ്ചയാണ്  ഇത് സംബന്ധിച്ച പ്രസ്താവന  പുറത്തിറക്കിയത്. ഇനി മുതൽ കുറഞ്ഞ ജീവനക്കാരുമായിട്ടാവും കോൺസുലേറ്റ് പ്രവർത്തിക്കുക.
ചന്നൈയിൽ താമസിക്കുന്ന അമേരിക്കൻ പൗരൻമാരോടെ അവരുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാവാനും കോൺസുലേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രാദേശികമായ സംഭവങ്ങൾ നിരീക്ഷിക്കാനും കൂടുതൽ വാർത്തകൾക്കായി പ്രാദേശികചാനലുകൾ നിരന്തരമായി  ശ്രദ്ധിക്കാനും കോൺസുലേറ്റ് പൗരൻമാർക്ക് നിർദ്ദേശം നൽകി.സമാധാനപരമായ ഇപ്പോഴത്തെ അന്തരീക്ഷം മാറി കലാപത്തിെൻറ സാഹചര്യം ഉണ്ടായാൽ അത്തരം സ്ഥലങ്ങൾ നിന്നും മാറി നിൽക്കാനും വൻപ്രകടനങ്ങേളാ വലിയ ആൾകൂട്ടമോ കണ്ടാൽ അത്തരം സാഹചര്യം ഒഴിവാക്കാനും കോൺസുലേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അമേരിക്കൻ കോൺസുലേറ്റ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട് കൂടാതെ കേരളം, കർണ്ണാടക  എന്നീ സംസ്ഥാനങ്ങളിലും പോലീസ് ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ് . അതിർത്തികളും കനത്ത സുരക്ഷയിലാണ് .ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നിൽ സംഘർഷം. ജയലളിത അന്തരിച്ചതായി ചില തമിഴ്ചാനലുകൾ വാർത്ത കൊടുത്തതിനു..പിന്നാലെയാണ് സംഘർഷമുണ്ടായത്. എന്നാല്‍, ഇത്തരം വാർത്തകൾ ആശുപത്രി അധികൃതർ തള്ളി....തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കേരളത്തിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ സുരക്ഷ കർശനമാക്കാൻ ഡിജിപി ലോക്നാഥ്ബെഹ്റ ഉത്തരവിട്ടു...ആശുപത്രിക്കു ചുറ്റും രണ്ടായിരത്തോളം പൊലീസുകാരെയാണു വിന്യസിച്ചിട്ടുളളത്. ആശുപത്രിയിലേക്കുള്ള എല്ലാ എല്ലാറോഡുകളും അടച്ചു.

Prof. John Kurakar

No comments: