HEAVY RAINS POUND COASTAL TAMIL NADU AS CYCLONE VARDHA
APPROACHES
വര്‍ദ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത്;
ജാഗ്രതയിൽ തമിഴകം
Tamil Nadu and Andhra Pradesh are on high alert as the severe
cyclonic storm, Vardah over west central and adjoining southwest Bay of Bengal
moved further nearly west-southwest-wards and lay centred at about 180 km
east-northeast of Chennai and 250 km east-southeast of Nellore according to
Cyclone Warning Centre in Visakhapatnam. Heavy rains today pounded the
city and north coastal districts of Tiruvallore and Kancheepuram in Tamil Nadu,
inundating low lying areas, while high velocity winds uprooted hundreds of
trees as the severe cyclonic storm Vardha reached about 60 kms northeast of
Chennai and was likely to make landfall in the next couple of hours. According
to the IMD bulletin at noon, by the time Vardha hits the coast, winds with
speed of 100-110 kmph to 120 kmph are like to sweep the region.
Squally
winds hit Chennai this morning as the very severe cyclonic storm approached
Tamil Nadu. Power supply was suspended in many parts of these regions as a
precautionary measure. The rains intensified as the cyclone neared leading to
waterlogging in many areas.
വര്‍ദ ചുഴലിക്കാറ്റ്
ചെന്നൈ തീരത്തെത്തി. നഗരത്തിലും കടലോര പ്രദേശമായ കാഞ്ചീപുരം, തിരുവള്ളൂർ തടുങ്ങിയ പ്രദേശങ്ങളിലും
കനത്ത മഴയും കാറ്റും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ
താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ വ്യോമ-കര ഗതാഗതം പൂർണമായും സത്ംഭിച്ചിരിക്കുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി
അടച്ചിട്ടിരിക്കുകയാണ്. ദീർഘദൂര-സബർബൻ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണ് റോഡ് ഗതാഗതം മുടങ്ങിയിട്ടുണ്ട്. രാവിലെ മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
ചെന്നൈയിൽ മൈലാപുരിൽ മരം വീണ് സ്ത്രീ മരിച്ചു. വിഴുപുരത്ത്
ശക്തമായ കാറ്റിൽ വീടുകൾ തകർന്നാതായി റിപ്പോർട്ടുണ്ട്. റോഡുകളിൽ വൻമരങ്ങൾ കടപുഴകി വീണതിനാൽ പലയിടത്തും ഗതാഗതം സ്തംഭിച്ചു.
ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വര്‍ധ നിലം തൊട്ടു. പാകിസ്ഥാൻ നാമകരണം ചെയ്ത ഈ കൊടുങ്കാറ്റിന്റെ അർഥം തന്നെ ചുവന്ന റോസാപുഷ്പമെന്നാണ്. പേര് പോലെ സുന്ദരിയല്ലെന്നും പകരം അതീവ അപടകാരിയാണെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഇതിനോടകം തന്നെ മുന്നറിയിപ്പു തന്നു കഴിഞ്ഞു. കടല്‍ കടന്നെത്തുന്ന കാറ്റ് വലിയ അളവ് വെള്ളത്തെ ചുമന്നാവും എത്തുക. പേമാരിക്കുള്ള സാധ്യത ഏറെയാണ്. വരാനിരിക്കുന്ന വിപത്തുണ്ടാക്കുന്ന ആഘാതത്തെ നമുക്കെങ്ങനെയെല്ലാം ലഘൂകരിക്കാം
വര്‍ധ ചുഴലിക്കാറ്റിൽ
ചെന്നൈയിലും സമീപ പ്രദേശത്തുമായി രണ്ടുപേർ മരിച്ചു. തമിഴ്നാട് സർക്കാരിനെ
ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതു
സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ബംഗാള്‍ ഉള്‍ക്കടലില്‍
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട വര്‍ധ ചുഴലിക്കാറ്റ് ഉച്ചയോടെ
തമിഴ്നാടിന്റെ തീരംതൊട്ടു. കരയിലേക്ക് മണിക്കൂറില്‍ 150 കിലോമിറ്റര്‍ വേഗതയിലാണ്
കാറ്റ് ആഞ്ഞുവീശുന്നത്. ആന്ധ്രപ്രദേശിലും പുതുച്ചേരിയിലും കാറ്റ് വിശുന്നുണ്ട്.
വൈകിട്ട് അഞ്ചിനുള്ളില്‍ ചുഴലികാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും. 17000പേരെ
സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. കണ്‌ട്രോള്‍ റൂമുകള്‍ തുറന്നു. കനത്ത
നാശനഷ്ടത്തിന് സാധ്യത.വൈകിട്ട് ആറോടെ കാറ്റിന്റെ തീവ്രത കുറയും .അതുവരെ
ജനങ്ങള്‍ പുറത്തിറങ്ങരുതെന്നു അറിയിപ്പുണ്ട്. ഇലക്ട്രിക് ഉപകര ണങ്ങള്‍
ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.
കാറ്റില്‍ മഴങ്ങള്‍ മറിഞ്ഞുവീണു. ചിലയിടങ്ങളില്‍ വീടുകള്‍തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അര്‍ദ്ധസൈനികവിഭാഗം രംഗത്തിറങ്ങി. തീരദേശങ്ങളില്‍നിന്ന് നേരത്തെതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു.റോഡുകളില്‍ വെള്ളംപൊങ്ങിയിരിക്കയാണ്. റെയില്‍ പാളങ്ങള്‍ തകര്‍ന്നു.കനത്ത മഴയില്‍ ചെന്നൈ നഗരം പ്രളയ ഭീതിയിലാണ്. തമിഴ്‌നാട്ടിലേ അണക്കെട്ട് മേഖലയില്‍ ജാഗ്രത വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.ചെന്നെയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും വഴി തിരിച്ചുവിട്ടു. ചെന്നെ വിമാനത്താവളം അടച്ചു. സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി. വൈദ്യുതി,ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍ ലഭ്യമല്ല.മെട്രോ ടെയിന്‍ സര്‍വീസും നിര്‍ത്തിവെച്ചു. അടുത്ത 36 മണിക്കൂര്‍ കടലില്‍ പോകരുത്.കാറ്റിന് മുന്നോടിയായി ഞായറാഴ്ച രാത്രി മുതലേ ശക്തമായ മഴയാണ് തീരപ്രദേശങ്ങളില്‍ പെയ്യുന്നത്.
പുലര്‍ച്ചെതന്നെ കാറ്റ് വീശിത്തുടങ്ങി. ആകാശം മൂടിക്കെട്ടിയ നിലയിലാണ്.എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കനത്ത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ആന്ധ്രപ്രദേശിലും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പനീര്‍സെല്‍വം ദുരന്തനിവരണ സേനാവിഭാഗങ്ങളുമായി ബന്ധപെട്ടു. ഭക്ഷണവും മരുന്നും ആവശയത്തിന് കരുതിയിട്ടുണ്ടെന്നും മുങ്ങല്‍ വിദഗ്ധരും ബോട്ടുകളും സജ്ജമാണെന്നും അറിയിച്ചു. അനാവശ്യയാത്രകള്‍ ഒഴിവാക്കണശംന്നും ജനങ്ങളോട് നിര്‍ദ്ദേശിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും വില്ലുപുരം ജില്ലയിലെ കടലോര താലൂക്കുകളിലെയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച അവധി നല്‍കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിിലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.
Prof. John Kurakar
No comments:
Post a Comment