DOPPLER RADARS FOR DISASTER
MANAGEMENT IN KERALA
MANAGEMENT IN KERALA
പ്രകൃതിദുരന്തം മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ രണ്ട്
ഡോപ്ലര്‍ റഡാറുകള്‍ തയ്യാര്‍
ഡോപ്ലര്‍ റഡാറുകള്‍ തയ്യാര്‍
As many as three Doppler radar stations will be installed in the State to improve the weather forecasting mechanism for disaster management. A meeting held in Thiruvananthapuram on Thursday decided to station two units of the National Disaster Response Force in the State and set up a State Disaster Response Force.
The meeting resolved to establish a centralised emergency operations centre for disaster management. The Centre for Earth Science Studies will be asked to take up a detailed study on the landslips triggered by monsoon rain in the State.
Chief Minister Oommen Chandy and Revenue Minister Adoor Prakash held discussions with the Central team deputed to assess the measures for disaster management adopted by the government in the wake of floods and landslips. The team comprising T. Nandakumar, Member, National Disaster Management Authority, and Satyajit Rajan, Joint Secretary, reviewed the situation.
പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ രണ്ടു ഡോപ്ലര്‍ റഡാറുകള്‍ തയ്യാര്‍. തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഡോപ്ലര്‍ റഡാര്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച റഡാര്‍ പരീക്ഷണ ഘട്ടത്തിലാണ്. വടക്കന്‍ ജില്ലകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മംഗലാപുരത്ത് ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. വിഎസ്എസ്സിയില് സി-ബാന്‍ഡ് പൊളാരിമെട്രിക് വിഭാഗത്തിലുള്ള വെതര്‍ റഡാര്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട ദക്ഷിണേന്ത്യയിലെ ആദ്യ റഡാര്‍ ആണിത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ കാലാവസ്ഥാ വിഭാഗത്തിന് ലഭ്യമായിത്തുടങ്ങും.
മറ്റു റഡാറുകളെ അപേക്ഷിച്ച് കാലാവസ്ഥാ മാറ്റങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ സംബന്ധിച്ചു വളരെ നേരത്തേ മുന്നറിയിപ്പു നല്കാന് കഴിയുന്നവയാണ് ഇവ. ഭാരത് ഇലക്ട്രോണിക്സ് ആണ് റഡാര്‍ നിര്‍മിച്ചത്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകള്‍ റഡാറിന്റെ പരിധിയില്‍ വരും. കൊച്ചി തോപ്പുംപടിയിലാണു കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തില്‍ ഡോപ്ലര്‍ റഡാര്‍ സ്ഥാപിച്ചിരിക്കുന്നത്. തുടക്കത്തിലെ ചെറിയ സാങ്കേതികത്തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇടുക്കി മുതല്‍ മലപ്പുറം വരെയുള്ള ജില്ലകള്‍ റഡാറിന്റെ പരിധിയില്‍ വരും. ചൈനയില്‍ നിര്‍മിച്ച എസ്–ബാന്‍ഡ് റഡാറാണു കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്നത്. 15 കോടിയോളം രൂപയാണ് ഇതിന്റെ ചെലവ്. റഡാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കാലാവസ്ഥാവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു വിദഗ്ധപരിശീലനം നല്‍കിയിട്ടുണ്ട്. കോഴിക്കോടു മുതല്‍ കാസര്‍കോടു വരെയുള്ള മേഖലകളാണു മംഗലാപുരത്തു സ്ഥാപിക്കുന്ന റഡാറിന്റെ പരിധിയില്‍ വരിക. ഒരു വര്‍ഷത്തിനകം ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നു അറിയിച്ചു.
Prof.John Kurakar
Prof.John Kurakar
No comments:
Post a Comment