ഹരിത കേരള മിഷന്‍ ഒരുവൻ
വിജയമായി തീരട്ടെ
വിജയമായി തീരട്ടെ
ജനങ്ങളുടെ അറിവില്ലായ്മകൊണ്ടുംഅമിതമായ ചൂഷണം കൊണ്ടും ഹരിതാപമായിരുന്ന കേരളം പരിതാപകരമായി
തീർന്നു .ഭരണകർത്താക്കളുടെ അശ്രദ്ധയും അഴിമതിയുമാണ്
പലതിനും കാരണം .ഹരിത കേരളം സഫലമാകണമെങ്കിൽ
ജലസ്രോതസ്സുകള്‍ സംരക്ഷിക്കാൻ കഴിയണം
.നാട്ടിൻപുറങ്ങളിൽ പോലും തോടുകളും അരുവികളും
പരിപാവനവും മനോഹരവുമായ സൂക്ഷിക്കണം .വാർഡുതലത്തിൽ
സംരക്ഷണത്തിന് സമിതികൾ ഉണ്ടാകണം . തോടുകൾ
ആരും കയ്യേറാതെ സൈഡുകൾ
കെട്ടി നടപ്പാത
ഉണ്ടാകണം തൊട്ടടുത്ത രാജ്യമായ ശ്രീലങ്ക
എത്ര മനോഹരമായിട്ടാണ്
അവരുടെ ജലശ്രോതസുകൾ സംരക്ഷിച്ചിരിക്കുന്നത്
. പ്രഭാത സവാരിക്ക് നാട്ടുകാർ ഈ
നടപ്പാതയാണ് ഉപയോഗിക്കുന്നത് .അവിടെ ആരും മാലിന്യം ജലശ്രോതസുകളിൽ തള്ളുകയില്ല
. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കടുത്ത
ശിക്ഷ നൽകണം
മഴവെള്ള സംഭരണം, മഴക്കുഴികളുടെ
നിര്‍മാണം ,കുളങ്ങളുടെ നവീകണം
എന്നിവയും ഹരിതമിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കേരളത്തില്‍ പണ്ട്
എല്ലാ വീട്ടിലും കുളങ്ങളും കിണറുകളും
ഉണ്ടായിരുന്നു. ഇവ എല്ലാവര്‍ഷവും ശുദ്ധീകരിച്ചിരുന്നു. ആധുനിക
സംസ്‌കാരത്തില്‍ മയങ്ങിയ
മലയാളികള്‍ ഇന്ന് കുളങ്ങളോ കിണറുകളോ
ഉപയോഗിക്കുന്നില്ല. ജലജാഗ്രത എന്ന വിഷയംപോലും
ഇന്ന് മലയാളി മനസ്സുകളില്ല. ഹോട്ടല്‍
മാലിന്യവും വലിയ സാമൂഹിക പ്രശ്‌നമാണ്. എല്ലാ ഹോട്ടലുകളിലും
മാലിന്യ നിര്‍മാര്‍ജ്ജന
പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഹരിതകേരളം
പദ്ധതിയുടെ ആദ്യ പടി ജലസ്രോതസ്സുകള്‍
ശുദ്ധീകരിക്കലാണ്. നദികളും തടാകങ്ങളും മറ്റു
ജലസ്രോതസ്സുകളും മലിനീകരണ വിമുക്തമാക്കാന്‍ ഗാനഗന്ധര്‍വന്‍ യേശുദാസ് അംബാസഡറായ
പദ്ധതി വിഭാവനം ചെയ്യുന്നു. മാലിന്യമുക്തമായ
കേരളമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
ഇന്ന്
പൊതുസ്ഥലങ്ങളും തോടുകളും റോഡരികുകളും കുളങ്ങളുമെല്ലാം
കേരളീയര്‍ കാണുന്നത് മാലിന്യം തള്ളാനുള്ള
സ്ഥലങ്ങളായാണ്. അതുകൊണ്ടുതന്നെ കേരള ജനത ഡെങ്കിപ്പനി,
കുരങ്ങുപനി, മഞ്ഞപ്പിത്തം മുതലായ രോഗങ്ങള്‍ക്ക്
അടിമകളാകുന്നുമുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡും കേരളത്തിലെ
ജലത്തില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്.
ഭാരതപുഴയും പെരിയാറും മറ്റു നദികളും
തോടുകളും എല്ലാം മാലിന്യകൂമ്പാരങ്ങളായി, മനുഷ്യന്
ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ദേഹശുചിത്വത്തില്‍ അത്യധികം ശ്രദ്ധിക്കുന്ന മലയാളിപൊതുശുചിത്വത്തിൽ
ശ്രദ്ധിക്കുന്നില്ല . സാക്ഷരതയും വിദ്യാഭ്യാസവും മാനസിക
പുരോഗതിയും നേടിയ മലയാളിക്ക് മാലിന്യ
നിര്‍മാര്‍ജ്ജന
അവബോധം ഇല്ല. മാലിന്യം നിറയുന്ന
തോടുകളും പുഴകളുമെല്ലാം ഇക്കാര്യം സ്ഥിരീകരിക്കുന്നു. നമ്മുടെ
ജലശ്രോതസുകൾ പഴയതുപോലെ
മാലിന്യമുക്തമാക്കാൻ നമുക്ക് ഒന്നിക്കാം . അത്
നമ്മുടെ കടമയാണ് ഉത്തരവാദിത്വമാണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment