നോട്ടിനു വേണ്ടിയുള്ള
സാധാരണക്കാരൻറെ നെട്ടോട്ടം തുടരുന്നു
നോട്ട് മരവിപ്പിച്ചിട്ട്
ഒരുമാസം കഴിഞ്ഞിട്ടും പെൻഷനും
ശമ്പളവും ഇന്നും
പലർക്കും കിട്ടിയില്ല .ട്രഷറികളിലും ബാങ്കുകളിലും ആവശ്യത്തിന്
പണമില്ല . കിട്ടുന്നതാകട്ടെ 2000 ത്തിൻറെ നോട്ടുകൾ മാത്രം
.നോട്ടു മരവിപ്പിക്കൽ ചർച്ച
ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന്
രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ജീവനക്കാർക്ക് ശമ്പളവും
പെൻഷനും ലഭിക്കാത്ത സാഹചര്യത്തെകുറിച്ച് പ്രധാനമന്ത്രിയുടെ
സാന്നിധ്യത്തിൽ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.എന്നാൽ, പ്രധാനമന്ത്രിക്ക് മറ്റ്
വലിയ ഉത്തരവാദിത്തങ്ങൾ കൂടി
നിർവഹിക്കേണ്ടതുണ്ട് എന്ന് ധനമന്ത്രി അരുൺ
ജെയ്റ്റ്ലി പറഞ്ഞു. ചർച്ചയിൽ
നിന്ന് സർക്കാർ ഒളിച്ചോടുന്നില്ല. വിഷയം
പ്രാധാന്യമുള്ളതും സഭയിൽ ചർച്ച ചെയ്യപ്പെടേണ്ടതും
ആണ്. പ്രധാനമന്ത്രി
ചർച്ചയിൽ പങ്കെടുക്കണമന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം
ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. സമ്പന്നർക്ക് കള്ളപ്പണം മാറാൻ സഹായം
നൽകുകയാണ് പ്രധാനമന്ത്രിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പണം
പിൻവലിക്കലിനു ശേഷം 84 പേർക്കാണ് ജീവൻ
നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് ഗുലാം
നബി ആസാദ് രാജ്യസഭയിൽ
പറഞ്ഞു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് പദ്ധതി നടപ്പാക്കിയത്.
ആരാണ് ഈ മരണങ്ങൾക്കെല്ലാം
ഉത്തരവാദിയെന്നും ആസാദ് ചോദിച്ചു.
നോട്ട് അസാധുവാക്കലിന് എതിരല്ലെന്നും
അത് നടപ്പാക്കിയ രീതിയോടാണ്
വിയോജിപ്പെന്നും ബി.എസ്.പി അധ്യക്ഷ
കുമാരി മായാവതി പറഞ്ഞു. 90 ശതമാനം
ആളുകളും ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ഇക്കാര്യത്തിൽ മറുപടി പറയുന്നതിൽ നിന്നു
മോദിക്ക് ഒളിച്ചോടാനാകില്ല.എ.ടി.എമ്മിനു മുമ്പിൽ പണത്തിനായി
വരി നിൽക്കുന്നതിനിടെ ജനം
മരിച്ചു വീഴുകയാണ്. പ്രധാനമന്ത്രി മാപ്പു
പറയണം. പാവങ്ങളാണ് നോട്ട് അസാധുവാക്കൽ
മൂലം ബുദ്ധിമുട്ടുന്നത്. ഒരു
മാസം കഴിഞ്ഞിരിക്കുന്നു എന്നിട്ടും
പ്രശ്നങ്ങൾ അവസാനിക്കുന്നില്ല -മായാവതി ചൂണ്ടിക്കാട്ടി.പെൻഷൻനും
ശമ്പളവും എടുക്കാൻ കഴിയാതെ ജനം
നട്ടം തിരിയുകയാണ്
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment