ജയലളിതയുടെ ശവകുടീരത്തില് നിന്നും അസാധാരണ ശബ്ദം കേട്ട് ആരാധകഒഴുക്ക്
അന്തരിച്ച മുന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില് നിന്നും അസാധാരണ ശബ്ദം കേള്ക്കുന്നുവെന്ന് പ്രചരിച്ചതോടെ അമ്മ ആരാധകര് മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്ത്തകള് പുറത്തുവിട്ടത്. എന്നാല് ജയലളിതയുടെ കയ്യില് കെട്ടിയിരുന്ന വാച്ചില് നിന്നുള്ള ശബ്ദമാണ് പുറത്തുകേള്ക്കുന്നതെന്നാണ് വാസ്തവം.നിത്യവും ജയലളിതക്ക് ആദരമര്പ്പിച്ച് പ്രാര്ത്ഥിക്കാനായി അനേകം പേരാണ് ശവകുടീരത്തില് എത്തുന്നത്. അവരാണ് ശബ്ദം കേള്ക്കുന്നുവെന്ന് പറയുന്നത്. വാര്ത്ത പരന്നതോടെ അമ്മ ആരാധകര് ചെന്നൈ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മൃതദേഹത്തില് കെട്ടിയ വാച്ചിന്റെ ശബ്ദമാണ് അസാധാരണ ശബ്ദം. വാച്ചിലെ സൂചികള് ചലിക്കുന്നതാണ് പുറത്തേക്ക് കേള്ക്കുന്ന ശബ്ദം. ഈ ശബ്ദം കേള്ക്കാനായി പലരും ശവകുടീരത്തിനോട് ചേര്ന്ന് ചെവിവെച്ചുനില്ക്കുകയും ചെയ്യുന്നുണ്ട്.
സാരിയോടും വാച്ചുകളോടും ചെരിപ്പിനോടും അതിയായ കമ്പമുള്ളയാളായിരുന്നു ജയലളിത. അതുകൊണ്ടുതന്നെ സംസ്ക്കരിക്കുമ്പോള് പച്ചസാരിയായിരുന്നു ധരിപ്പിച്ചിരുന്നത്. മറീനാ ബീച്ചില് എംജിആറിന്റെ സ്മാരകത്തിനു സമീപമാണ് ജയലളിതയുള്ള ശവകുടീരം സ്ഥിതി ചെയ്യുന്നത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുതന്നെ അനേകം ദുരൂഹതകള് ഉയര്ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാര്ത്തകളും വരുന്നത്. മരണത്തില് ദുരൂഹതയുണ്ടെന്ന് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള് ആരോപിച്ചിരുന്നു. അതേസമയം, ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ജയയുടെ മരണത്തോടെ ചര്ച്ചാവിഷയമായിരിക്കുകയാണ്. കേസില് കോടതി വിധി ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എഐഡിഎംകെ നേതാക്കള്.
ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില് ഹര്ജി. ചെന്നൈ ആസ്ഥാനമായ തമിഴ്നാട് തെലുങ്ക് യുവശക്തി എന്ന സന്നദ്ധ സംഘടനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹര്ജിയില് പറയുന്നു. ജയലളിതയുടെ മുഴുവന് മെഡിക്കല് റിപ്പോര്ട്ടുകള് കണ്ടെടുക്കണമെന്നും കേസില് തീരുമാനം ഉണ്ടാകുംവരെ സ്വത്തുക്കളുടെ കൈമാറ്റം സ്റ്റേ ചെയ്യണമെന്നും ഹര്ജി ആവശ്യപ്പെടുന്നു.
ജയലളിതക്ക് നല്കിയ ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചും മരണത്തിലെ ദുരൂഹതകളെക്കുറിച്ചും അന്വേഷണം വേണം. ഇതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹര്ജിയില് പറയുന്നു. ഹര്ജി ക്രിസ്മസ് അവധിക്കുശേഷം കോടതി പരിഗണിക്കും.
ചെന്നൈ അപ്പോളോ ആസ്പത്രിയില് ചികിത്സയിലിരിക്കെ അന്തരിച്ച തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള് നീളുന്നതിനിടെ ആസ്പത്രിയുടെ സര്വറിലെ വിവരങ്ങള് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്ട്ട്.
ഹാക്കര് ഗ്രൂപ്പായ ലീജിയനാണ് അപ്പോളോ ആസ്പത്രിയുടെ സര്വറിലെ വിവരങ്ങള് ചോര്ത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക മെസഞ്ചറിലൂടെ വാഷിങ്ടണ് പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ലീജിയന് ഇത്തരമൊരു വെളിപ്പെടത്തല് നടത്തിയിരിക്കുന്നത്. തങ്ങള് ചോര്ത്തിയെടുത്തിട്ടുള്ള വിവരങ്ങള് പുറത്തുവിട്ടാല് ഇന്ത്യയില് കലാപമുണ്ടാകുമെന്നും ലീജിയണ് പറയുന്നു.
സെപ്തംബര് 22 ന് പനിയും നിര്ജ്ജലീകരണവും മൂലം ജയലളിതയെ ആസ്പത്രിയില് പ്രവേശിപ്പിച്ചതു മുതലുള്ള വിവരങ്ങള് പ്രമുഖരുടെ നിര്ദേശത്തെ തുടര്ന്ന് അപ്പോളോ ആസ്പത്രി അധികൃതര് രഹസ്യമാക്കി വച്ചിരുന്നു.ജയലളിതയുടെ ആരോഗ്യനിലയില് പുരോഗതിയുണ്ടെന്ന റിപ്പോര്ട്ട് പുറത്തു വിടുമ്പോഴും ആസ്പത്രിയില് പ്രവേശിപ്പിക്കപ്പെട്ടതു മുതല് മൃതദേഹമായി പുറത്തു വരും വരെ ജയലളിതയെ കണ്ടവര് തോഴി ശശികലയ്ക്ക് പുറമേ ചുരുക്കം ചിലര് മാത്രമായിരുന്നു.
അതുകൊണ്ടു തന്നെ ജയലളിത ഡിസംബര് അഞ്ചിന് മുന്പ് മരിച്ചിരുന്നുവെന്നും മൃതദേഹം എംബാം ചെയ്തിരുന്നു എന്നത് ഉള്പ്പെടെയുള്ള റിപ്പോര്ട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതകള് ഏറുന്നതിനിടെയാണ് ആസ്പത്രിയുടെ സര്വര് ചോര്ത്തിയെന്ന് അവകാശപ്പെട്ട് ഹാര്ക്കര്മാര് രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള് പുറത്തു വിട്ടാല് കലാപത്തിന് ഇടയാകുമെന്ന് പറയുമ്പോഴും ചോര്ത്തിയെടുത്തിട്ടുള്ള വിവരങ്ങള് പുറത്തുവിടുമെന്ന് ലീജിയന് ഗ്രൂപ്പ് മുന്നറിയിപ്പ് നല്കുന്നുണ്ട്.
രാജ്യത്തെ കുറ്റവാളികളുടെ രഹസ്യ നീക്കങ്ങള് പുറത്തു കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുള്ള ഹാക്കര് സംഘം രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റര് അക്കൗണ്ട് ചോര്ത്തി നിരവധി രഹസ്യ വിവരങ്ങളും പുറത്തു വിട്ടിരുന്നു.ജയലളിതയുടെ ചികിത്സയിലും മരണത്തിലും ദുരൂഹതയുണ്ടെന്ന വാദം ശക്തമാകുന്നു. അപ്പോളോ ആശുപത്രിയില് ജയലളിതയ്ക്ക് സെപ്തംബര് 22 മുതല് നല്കി്യ ചികിത്സയുടെ വിശദാംശങ്ങള് ആശുപത്രി പുറത്തുവിടാത്തത് ദുരൂഹത വര്ധിിപ്പിക്കുന്നു. മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് നടി ഗൌതമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതോടെ വിവാദം ശക്തിയാര്ജിിക്കുന്നു.
അപ്പോളോ ആശുപത്രിയില് ജയലളിതയെ കാണാന് പ്രധാന നേതാക്കളെപ്പോലും അനുവദിച്ചിട്ടില്ല. ഒരു ഘട്ടത്തില് ജയലളിത പൂര്ണോസുഖം പ്രാപിച്ചെന്നും ഉടന് ആശുപത്രി വിടുമെന്നും അറിയിച്ചു. പിന്നീട് പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അറിയിപ്പുണ്ടായി. ഒരുദിവസം കഴിഞ്ഞ് മരിക്കുകയും ചെയ്തു. നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങള് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അവശേഷിക്കുകയാണെന്നും ഇതിനുള്ള ഉത്തരം ലഭിക്കാന് ജനങ്ങള്ക്ക് അവകാശമുണ്ടെന്നും ഗൌതമി ബ്ളോഗിലൂടെ ആവശ്യപ്പെട്ടു. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള് മൂടിവെച്ചിരിക്കുന്നു എന്നാണ് ഗൌതമിയുടെ പ്രധാന ആരോപണം. ആരുടെ നിര്ദേമശപ്രകാരമാണ് വിവരങ്ങള് മൂടിവച്ചതെന്നും സന്ദര്ശടകരെ അകറ്റിനിര്ത്തി യതെന്നുമാണ് അവരുടെ ചോദ്യം.
ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായെന്നു പറയുന്ന ഡിസംബര് നാലിന് വൈകിട്ട് 4.15ന് പതിവുപരിശോധനയ്ക്ക് വന്ന ഡോക്ടറാണ് ജയലളിതയുടെ ഹൃദയാഘാതം കണ്ടെത്തിയത് എന്നാണ് വിശദീകരണം. ടെലിവിഷന് പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ജയലളിതയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സമുണ്ടാകുന്നത്് ശ്രദ്ധയില്പ്പെകട്ടെന്ന് ഡോക്ടര് പറഞ്ഞെന്നാണ് ആശുപത്രിയുടെ വിശദീകരണം. പെട്ടെന്ന് ഉപകരണങ്ങള് കൊണ്ടുവന്ന് ഹൃദയമിടിപ്പും രക്തസമ്മര്ദഉവും പരിശോധിച്ചതായും ഹൃദയസ്തംഭനം സ്ഥിരീകരിച്ചെന്നുമാണ് ആശുപത്രി പുറത്തുവിടുന്ന വിവരങ്ങള്.
ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്മാപരാണ് ജയലളിതയുടെ ചികിത്സ നിശ്ചയിച്ചത്. ഹൃദയാഘാതം ഉണ്ടായശേഷമുള്ള ചികിത്സയ്ക്ക് കൂടിയാലോചനകള് കൂടുതലായി നടത്താന് സാവകാശമുണ്ടായിരുന്നില്ലെന്നാണ് അവര് പറയുന്നത്. നല്കി്യ മരുന്നുകള്, ചികിത്സ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള് ഇനിയും ആശുപത്രി അധികൃതര് നല്കി്യിട്ടില്ല.
മരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സാവകാശം ശരീരത്തില് വിഷം കടത്തിവിട്ടിട്ടുണ്ടെന്നാണ് ഒരു പ്രചാരണം. ഇത് വര്ഷതങ്ങള്ക്കുനമുമ്പ് ചെയ്തതാണെന്നും പറയുന്നു.
ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള് ഗവര്ണ്റെ അറിയിച്ചെന്നാണ് കരുതുന്നത്. ശശികലയാണ് വിശദാംശങ്ങള് അറിഞ്ഞിരുന്ന മറ്റൊരാള്. വിശദാംശങ്ങള് ഇതുവരെ അവരും പുറത്തുവിട്ടിട്ടില്ല. സംസ്കാരച്ചടങ്ങ് കഴിഞ്ഞ് പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് ജനങ്ങള് പ്രതീക്ഷിച്ചിരുന്നത്. എന്നാല്, അര്ധരാത്രിതന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ജയലളിത വിടപറഞ്ഞെങ്കിലും തമിഴ്നാട് സര്ക്കാാരിനെ നിയന്ത്രിക്കുന്ന കാര്യത്തില് അവസാന വാക്ക് ഇപ്പോഴും പോയസ് ഗാര്ഡ നിലെ 'വേദനിലയ'ത്തില്നികന്ന്. ജയലളിതയുടെ തോഴി ശശികലയും ഭര്ത്താ വ് നടരാജനുമാണ് എഐഎഡിഎംകെയുടെയും ഭരണത്തിന്റെയും കാര്യങ്ങളില് തീര്പ്പു കല്പ്പിിക്കുന്നത്. തന്റെ കുടുംബാംഗങ്ങളുടെ ഒരു തരത്തിലുള്ള ഇടപെടലുകളും മുഖ്യമന്ത്രിയായിരിക്കെ ജയലളിത അനുവദിച്ചിരുന്നില്ല. ജയലളിതയുടെ കുടുംബാംഗങ്ങള്ക്ക്ു 'വേദനിലയ'ത്തില് എത്താന് കഴിയുമായിരുന്നില്ല. ഇപ്പോള് മുഖ്യമന്ത്രി പന്നീര്ശെരല്വനമാണെങ്കിലും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ശശികലയും ഭര്ത്താ വും സഹോദരനുമാണ്. പാര്ടിി സംവിധാനത്തെയാകെ ഇരുട്ടില് നിര്ത്തി യാണ് ഇടപെടല്.
മുഖ്യമന്ത്രി പന്നീര്ശെില്വംു, മന്ത്രിമാരായ എടപ്പാടി കെ പളനി സ്വാമി, ദിണ്ടിഗല് ശ്രീനിവാസന് തുടങ്ങിയവരും മുതിര്ന്നമ എഐഎഡിഎംകെ നേതാവ് കെ എ ശെങ്കോട്ടയനുമടക്കം നേതൃത്വമാകെ ശശികലയുടെ വാക്കുകള്ക്കാ യി കാത്തിരിക്കുന്നു. തന്റെ മേധാവിത്വം ജനങ്ങളെ ബോധ്യപ്പെടുത്താന് മുഖ്യമന്ത്രിയടക്കമുള്ളവരെ ശശികല ബോധപൂര്വംത പോയസ് ഗാര്ഡനനിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയാണ്. ശനിയാഴ്ച പകല് 11.30നാണ് പന്നീര്ശെരല്വംാ മന്ത്രിസഭയുടെ ആദ്യയോഗം.
ശശികലയുടെ മേല് നിയന്ത്രണമുള്ളത് ഭര്ത്താ വ് നടരാജനു മാത്രം. 1991ല് ജയലളിത മുഖ്യമന്ത്രിയായപ്പോള് നടരാജന് അഴിമതിയും അനാവശ്യ ഇടപെടലുകളും നടത്തിയിരുന്നു. 1996ല് ജയലളിത നടരാജനെ പോയസ് ഗാര്ഡ നില്നി6ന്ന് പുറത്താക്കി. ശശികലയും നടരാജനുമായി അകന്നു. 2011ല് ശശികലയും പോയസ് ഗാര്ഡ നില്നിരന്ന് പുറത്തായി. പിന്നീട് അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും ജയലളിതയുമായി അടുത്തത്.
1989ലെ തെരഞ്ഞെടുപ്പില് എഐഎഡിഎംകെയുടെ തോല്വിംയെ തുടര്ന്ന്ട ജയലളിത എംഎല്എഎ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി. കത്ത് തയ്യാറാക്കിയെങ്കിലും നല്കിയയില്ല. പിന്നീട് നടരാജന്റെ സഹായത്തോടെ എഐഎഡിഎംകെയുടെ രണ്ടു വിഭാഗങ്ങളെ ഒന്നിപ്പിച്ച് പുതിയ ശക്തിയായി തെരഞ്ഞെടുപ്പില് വിജയിക്കുകയും ചെയ്തു. ആ സ്വാധീനം പിന്നീടുള്ള കാലം പരമാവധി ഉപയോഗിക്കാന് ശ്രമിച്ച നടരാജനും ശശികലയും ഇപ്പോള് ജയലളിതയുടെ വിയോഗത്തെ തുടര്ന്നു്ണ്ടായ രാഷ്ട്രീയ ശൂന്യതയില്നിിന്ന് പരമാവധി നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്.
Prof. John Kurakar

No comments:
Post a Comment