Pages

Friday, November 4, 2016

THRISSUR GANG RAPE- CPM SUSPENDS JAYANTHAN

THRISSUR GANG RAPE- CPM SUSPENDS JAYANTHAN
ജയന്തന് സസ്പെന്ഷന്
The Communist Party of India-Marxist (CPM) Friday suspended Wadakkancherry municipal councilor P.N. Jayanthan against whom rape charges were raised by a woman from Thrissur.... Announcing the decision, CPM Thrissur district secretary and MLA K. Radhakrishnan said that both Jayanthan and his brother Bineesh, who was also accused of rape by the woman, were suspended from the primary membership of the party. However, he will continue to be the councilor. ""In addition to the police investigation, the party will conduct a probe into the allegations. If the charges are proven, party will not protect the culprits," Radhakrishnan told reporters.
minister-balan-culprits-action.htmlകൂട്ടമാനഭംഗക്കേസില്ആരോപണ വിധേയരായ വടക്കാഞ്ചേരി സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ജയന്തന്‍, പാര്ട്ടി അംഗം ബിനീഷ് എന്നിവരെ പാര്ട്ടിയില്നിന്ന് സസ്പെന്ഡ് ചെയ്തു. സി.പി.എം തൃശ്ശൂര്ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വെള്ളിയാഴ്ച ചേര്ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.ആരോപണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിന് പുറമെ പാര്ട്ടി തലത്തിലുള്ള അന്വേഷണവും നടത്തുമെന്ന് രാധാകൃഷ്ണന്പറഞ്ഞു...... കുറ്റക്കാരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കുന്ന പാര്ട്ടിയല്ല സി.പി.എം. മുതിര്ന്ന നേതാക്കള്ക്കെതിരെയടക്കം നടപടിയെടുത്ത പാര്ട്ടിയാണ്. അതേ നിലപാട് തന്നെയായിരിക്കും ജയന്തനെതിരെയുമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.


കേസ് കെട്ടിച്ചമച്ചതാണോയെന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് അക്കാര്യം തള്ളിക്കളയാനാവില്ലെന്നും സി.പി.എമ്മിനെതിരെ നടത്തുന്ന പൊതുവെയുള്ള കള്ളപ്രചാരണത്തിന്റെ തുടര്ച്ചയാണോ ആരോപണമെന്നതിനെ കുറിച്ചും പാര്ട്ടി അന്വേഷിക്കുമെന്ന് കെ.രാധാകൃഷ്ണന്പറഞ്ഞു.. ഒമ്പത് വര്ഷമായി സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാന്തയ്യാറാവാത്തവരാണ് ആരോപണമുന്നയിച്ചവരെന്ന് അവരുടെ അച്ചനും അമ്മയും കഴിഞ്ഞ ദിവസം  വെളുപ്പെടുത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തിന് പുറമെ ഇവരുമായി ബന്ധപ്പെട്ട പണമിടപാട് കാര്യമടക്കം അന്വേഷണിക്കേണ്ടതുണ്ട്. കുറ്റക്കാരെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്നത് പോലെ നിരപരാധികളെ ശിക്ഷിക്കുന്നതും പാര്ട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗം നടത്തിയെന്ന കേസില്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തിന്റെവാക്കുകളില്‍സത്യത്തിന്റെ അംശമുണ്ടെന്ന് ഹൈക്കോടതിയിലെ അഭിഭാഷകയായ സംഗീത ലക്ഷ്മണ. ഭാഗ്യ ലക്ഷ്മി പറയുന്നത് അപ്പാടെ വിഴുങ്ങാന്‍ താന്‍ ഇല്ലെന്നും അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടുമാത്രം അത് വിശ്വസിക്കന്‍ തനിക്ക് കഴിയുന്നില്ലെന്നും സംഗീത ലക്ഷ്മണ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു..
Prof. John Kurakar

No comments: