Pages

Thursday, November 3, 2016

ജയിൽചാട്ടവും തടവുകാരുടെ വധവും

ജയിൽചാട്ടവും തടവുകാരുടെ വധവും

ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന്വിചാരണത്തടവുകാരിൽ ഏതാനം പേരുടെ ജയിൽചാട്ടവും തുടർന്ന്‌  നടന്ന അവരുടെ വധവും  ജനാധിപത്യ സമൂഹത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ് .രാജ്യത്തിനും ജനജീവിതത്തിനും ഭീഷണിയായ കുറ്റവാളികൾക്ക്ശിക്ഷാനിയമം അനുവദിക്കുന്ന നിയമാനുസൃതം സാധ്യമായ പരമാവധി ശിക്ഷ ഉറപ്പുവരുത്തേണ്ടത്ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്‌. അത്കെട്ടുറപ്പും സുരക്ഷിതത്വവുമുള്ള സമൂഹത്തിന്റെ നിലനിൽപ്പിന്അനിവാര്യവുമാണ്‌. എന്നാൽ  കുറ്റാരോപിതരെ നിർദയം കൊല്ലുന്നത്  ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത്സാർവലൗകിക മനുഷ്യാവകാശങ്ങളുടെ നഗ്നവും ക്രൂരവുമായ ലംഘനമാണ്‌.അതീവ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ജയിലിൽ എട്ട്കുറ്റവാളികൾ സംഘം ചേർന്ന്സ്പൂൺ, ഗ്ലാസ്‌, സ്റ്റീൽപാത്രം എന്നിവ ഉപയോഗിച്ച്സുരക്ഷാ കാവൽക്കാരനെ വധിച്ചുവെന്നും  ജയിൽഭേദിച്ച്പുറത്തുകടന്നുവെന്നുംപറയുന്നത്  വിശ്വസിക്കാൻ കഴിയുന്നില്ല   ജയിൽ ചാടിയവർക്ക്പരിമിതമായ സമയത്തിനുള്ളിൽ ആയുധം ലഭ്യമായെന്നും അതുപയോഗിച്ച്സുരക്ഷാസേനയുമായി ഏറ്റുമുട്ടിയെന്നും പറയുന്നതും വിശ്വസിക്കാൻ കഴിയുന്നില്ല .വിചാരണയിലിരിക്കുന്ന കുറ്റാരോപിതരെ കുറ്റവാളികളെന്ന്മുദ്രകുത്താൻ ഇന്നത്തെ സ്ഥിതിയിൽ കഴിയുമോ ? ജനങ്ങളുടെ സംശയം ദൂരീകരിക്കാൻ അധികാരികൾക്ക് കഴിയുമോ ?നീതിപൂർവവും സ്വതന്ത്രവുമായ ജുഡീഷ്യൽ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: