SHOULD WE SHUT OUT CORRUPTION OR SHUT DOWN NATION- PM
MODI
അഴിമതി ഇല്ലാതാക്കണോ അതോ രാജ്യത്തെ നിശ്ചലമാക്കണോ –മോദി
അഴിമതി ഇല്ലാതാക്കുകയാണോ അതോ രാജ്യത്തെ നിശ്ചലമാക്കുകയാണോ നാം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഉത്തർപ്രദേശിലെ കുഷിനഗറിൽ ബി.ജെ.പി സംഘടിപ്പിച്ച
പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ അഭിപ്രായപ്രകടനം.നോട്ട് പിൻവലിച്ച തീരുമാനത്തിനെതിരെ തിങ്കളാഴ്ച എതിർകക്ഷികൾ
രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന
പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളെ പേരെടുത്ത്
പരാമർശിക്കാതെ മോദി വിമർശിച്ചത്.
കറൻസി രഹിത പണമിടപാടിലേക്ക്
മാറാനും മോദി ജനങ്ങളോട്
ആവശ്യപ്പെട്ടു.
കറൻസിയുടെ ആവശ്യമില്ലാതെ ഫോണിലൂടെ പണമിടപാട് നടത്തി നിങ്ങൾക്ക്
വളരെ എളുപ്പത്തിൽ ബിസിനസ് ചെയ്യാൻ കഴിയും. സാേങ്കതിക വിദ്യകൾ വളരെയേറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇനി ആരും പണസഞ്ചിയുമായി നടക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ഫോൺ മതിയെന്നും ഫോൺ തന്നെ ബാങ്കിെൻറ ബ്രാഞ്ചായി മാറിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.നേരത്തെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിെൻറ 26ാമത് പതിപ്പിൽ നോട്ടുമാറ്റം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും കള്ളപ്പണം എന്ന വിപത്തിനെ ഉൻന്മൂലനം ചെയ്യുകയെന്ന ചുമതലയാണ് ഇൗ നടപടിയിലൂടെ നിറവേറ്റിയിരിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.
Prof. John Kurakar
No comments:
Post a Comment