PRESIDENT OBAMA
INVITES DONALD TRUMP TO THE WHITE HOUSE
ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഒബാമ
President Obama invited president-elect
Donald Trump to meet
with him at the White House this week, according to a statement by the White
House press secretary.The president extended the invite during a phone call to
his Republican successor, where he congratulated Trump on his victory over
Democratic nominee Hillary Clinton.The meeting, should Trump accept, could take
place as early as Thursday, Nov. 10, at the White House.
According to the Wednesday
statement, the meeting is meant to “update” Trump on the transition planning
that the president’s team “has been working on for nearly a year.”Kellyanne
Conway, Trump’s campaign manager, spoke with “CBS This Morning” Wednesday about
the “cordial” conversation the president-elect had with Mr. Obama, saying the
two “talked well into the wee hours” of the morning.Conway told “CBS This
Morning” that the details of the meeting were still being worked out.
The president also called
Clinton, his former secretary of state, on Wednesday, expressing his
“admiration for the strong campaign she waged.”Mr. Obama, who campaigned
heavily for Clinton, is expected to give a statement on the results of the
election Wednesday.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തു. അധികാരം കൈമാറുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനായി ഒബാമ തന്റെ പിന്‍ഗാമിയായ ട്രംപുമായി ഓവല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ട്രംപ് ”എന്റെ പ്രസിഡന്റല്ല” എന്ന മുദ്രാവാക്യം റാലികളില്‍ മുഴങ്ങി.ചരിത്രവിജയം നേടിയ ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡന്റ് പദവിയിലേക്കാണ് എത്തുന്നത്. വെറ്റ്ഹൗസിന് ട്രംപ് അനുയോജ്യനല്ലെന്ന് പറഞ്ഞ് ട്രംപിനെതിരെ കാംപെയ്ന് നടത്തിയ ഒബാമ, ചൊവ്വാഴ്ചയിലെ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കണമെന്ന് എല്ലാ അമേരിക്കക്കാരോടും ആഹ്വാനം ചെയ്തു.
രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിക്കാനും അദ്ദേഹത്തോടൊപ്പം നമ്മളെല്ലാം ഒന്നിച്ചുനില്‍ക്കണമെന്നും ഒബാമ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച ഹിലരിയും തന്റെ അനുയായികളോട് ട്രംപിന് നമ്മെ നയിക്കാനുള്ള ഒരു അവസരം നല്‍കണമെന്ന് പറഞ്ഞു.എന്നാല്‍ നിരവധി നഗരങ്ങളില്‍ ട്രംപിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ന്യൂയോര്‍ക്കില്‍ നിരവധി പേര് ട്രംപ് ടവറിലേക്ക് പ്രതിഷേധ റാലി നടത്തി. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ , സ്വവര്‍ഗ വിവാഹത്തോടുള്ള സമീപനം, അബോര്ഷന് നയങ്ങള്‍ എന്നിവയോടുള്ള ട്രംപിന്റെ സമീപനത്തിനെതിരെയായിരുന്നു പ്രതിഷേധം.
ചിക്കാഗോയിലും ആയിരങ്ങള്‍ ട്രംപ് ടവറിന്റൈ പ്രവേശനകവാടം തടഞ്ഞു. നോ ട്രംപ്, നോ കെകെകെ, നോ ഫാസിസ്റ്റ് യുഎസ്എ, നോട്ട് മൈ പ്രസിഡന്റ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. പോര്‍ട്ട്ലാന്‍ഡ്, ഒറിഗണ്‍ എന്നിവിടങ്ങിലെ ചില സ്ഥലങ്ങളില്‍ പ്രക്ഷോധകര് ദേശീയ പതാക കത്തിച്ചു. ഫിലാഡല്‍ഫിയയിലും സാന്‍ഫ്രാന്‍സിസ്കോയിലും പ്രതിഷേധങ്ങള്‍ നടന്നു.
അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് നടത്തിയ പ്രസംഗത്തില്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.ഒബാമ ട്രംപിനെ കാണുമെന്നും സുഗമമായി അധികാരം കൈമാരുമെന്നും വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള ഒരു കൂടിക്കാഴ്ചയാകുമെന്ന് താന്‍ പറയുന്നില്ലെന്നും ഏണസ്റ്റ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നിയുക്ത പ്രസിഡന്റ് ട്രംപ് ഭാര്യ മെലാനിയയുമായി വൈറ്റ് ഹൗസിലെത്തും. ഇരുവരും പ്രഥമ വനിയ മിഷേലുമായും വൈറ്റ് ഹൗസ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.നേരത്തെ ഒബാമ ഡൊണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചക്ക് വേണ്ടി ട്രംപിനെ ക്ഷണിക്കുകയും ചെയ്തു. രാജ്യത്തിന് ഏറ്റവും മികച്ചതു വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഒബാമ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment