Pages

Thursday, November 10, 2016

KERALA MAGISTRATE BOOKED FOR ASSAULTING COPS COMMITS SUICIDE

KERALA MAGISTRATE BOOKED FOR ASSAULTING COPS COMMITS SUICIDE
സസ്പെന്ഷനിലായ മജിസ്ട്രേട്ട് ജീവനൊടുക്കി
A judicial first class magistrate, who was under suspension pending inquiry, was found dead in his official residence near court premises in northernmost Kasargod district in Kerala today.Police said Kasargod First Class Judicial Magistrate V K Unnikrishnan was found hanging.Unnikrishnan was placed under suspension pending inquiry by Kerala High Court yesterday for leaving the state without permission after jumping bail in connection with a criminal case in neighboring Karnataka three days ago.
 ഹൈക്കോടതി സസ്പെന്ഡ്ചെയ്ത മജിസ്ട്രേട്ട് ക്വാര്ട്ടേഴ്സില്ജീവനൊടുക്കി. കാസര്കോട് ഒന്നാംക്ലാസ് മജിസ്ട്രേട്ട് വി.കെ. ഉണ്ണിക്കൃഷ്ണനെ (46) യാണ് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ വിദ്യാനഗറിലെ ക്വാര്ട്ടേഴ്സില്തൂങ്ങിമരിച്ച നിലയില്കണ്ടെത്തിയത്. തൃശ്ശൂര്മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രത്തിന് സമീപത്തെ വാഴപ്പുള്ളി കണ്ടക്കുട്ടിയുടെയും വള്ളിയമ്മയുടെയും മകനാണ്. രണ്ടുദിവസം മുമ്പ് കര്ണാടകയിലെ സുള്ള്യയില്ഉണ്ടായ കശപിശയുടെ പേരില്ചൊവ്വാഴ്ചയാണ് ഹൈക്കോടതി അദ്ദേഹത്തെ സസ്പെന്ഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന ആള്രാവിലെ ഭക്ഷണം വാങ്ങാന്പുറത്തുപോയിരുന്നു. തിരിച്ചുവന്നപ്പോള്വാതില്അകത്തുനിന്ന് പൂട്ടിയതായി കണ്ടു. ജനലിലൂടെ നോക്കിയപ്പോള്സംശയം തോന്നി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്വിവരമറിയിച്ചു. പോലീസ് വാതില്ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിനില്ക്കുന്നതായി കണ്ടത്. ഉടന്സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജനറല്ആസ്പത്രിയിലെത്തിച്ച മൃതദേഹം അവിടെ നിന്ന് മെഡിക്കല്കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി
പോലീസ് സര്ജന്പോസ്റ്റ്മോര്ട്ടം പരിശോധന നടത്തിയ ശേഷം വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്സംസ്കരിക്കും. സുഹൃത്തുക്കള്ക്കൊപ്പം സുള്ള്യയില്പോയ ഉണ്ണിക്കൃഷ്ണന്ഓട്ടോറിക്ഷക്കാരനുമായി വാക്തര്ക്കമുണ്ടായതായി പോലീസ് പറയുന്നു. ഇതിന്റെ തുടര്ച്ചയായി കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ പോലീസ് മര്ദിച്ചതായി ആരോപണമുണ്ടായിരുന്നു. കാസര്കോട്ടുനിന്ന് അഭിഭാഷകര്എത്തിയാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത്. ഇവിടെ സ്വകാര്യ ആസ്പത്രിയില്ചികിത്സയ്ക്കുശേഷം ബുധനാഴ്ച ഉച്ചയോടെയാണ് ആസ്പത്രി വിട്ടത്. വൈകിട്ടോടെ സസ്പെന്ഷന്ഉത്തരവ് വന്നു. വിവരമറിഞ്ഞ് നാട്ടില്നിന്ന് ബന്ധുക്കളും മറ്റും വന്നിരുന്നു.   പട്ടികജാതി വിഭാഗത്തില്പെട്ട ഉണ്ണിക്കൃഷ്ണന്ഏഴുവര്ഷം മുമ്പാണ് ജുഡീഷ്യല്സര്വീസില്ചേര്ന്നത്. മലപ്പുറം, വയനാട് ജില്ലകളില്പ്രവര്ത്തിച്ചിരുന്നു. കേസ് വേഗം തീര്പ്പാക്കുന്നതില്സമര്ഥനായിരുന്ന അദ്ദേഹം കേസ് പഠിക്കാനായി നേരത്തെ കോടതിയിലെത്തുന്ന പ്രകൃതക്കാരനുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ഗൗരികൃഷ്ണ, സായുകൃഷ്ണ..

സുള്ള്യയില്പോലീസ് കസ്റ്റഡിയില്തന്നെ മര്ദിച്ചവര്ക്കെതിരെ ഉണ്ണിക്കൃഷ്ണന്നല്കിയ പരാതിയില്അന്വേഷണം എങ്ങുമെത്തിയില്ല. ഒരു സബ് ഇന്സ്പെക്ടറും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ചേര്ന്നാണ് തന്നെ മര്ദിച്ചതെന്ന് ആസ്പത്രിയില്ചികിത്സയില്കഴിയുന്നതിനിടെ അദ്ദേഹം വെളിപ്പെടുത്തി... ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ എന്നാണ് സുള്ള്യ പോലീസ് അറിയിച്ചത്. പോലീസ് ഇവിടെ വന്ന് ഉണ്ണിക്കൃഷ്ണന്റെ മൊഴിയെടുത്തിരുന്നു. മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് കേരള നിയമസഹായവേദി ജില്ലാ പ്രസിഡന്റ് അഡ്വ. ബഷീര്ആലടി ഹൈക്കോടതി രജിസ്ട്രാര്ക്ക് അയച്ച പരാതിയില്അഭ്യര്ഥിച്ചു

Prof. John Kurakar

No comments: