Pages

Tuesday, November 8, 2016

PM MODI SAYS RS 500 AND RS 1000 NOTES BEING DISCONTINUED

PM MODI SAYS RS500 AND RS 1000 NOTES BEING DISCONTINUED
500, 1000 രൂപയുടെ നോട്ടുകള്സര്ക്കാര്പിന്വലിച്ചു.
Prime Minister Narendra Modi, addressing the country tonight, announced that Rs. 500 and Rs. 1000 notes will not be used from midnight onwards. The Rs.500 and Rs. 1000 notes must be deposited at post offices and banks by the end of December, the PM said, adding the move was essential to fight "the disease of black money."
: കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിവാങ്ങാം. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് നോട്ടുകള്‍ മാറ്റിവാങ്ങേണ്ടത്.ബുധനാഴ്ച ബാങ്കുകളും എടിഎമ്മും പ്രവര്‍ത്തിക്കില്ല. വ്യാഴാഴ്ച എടിഎമ്മുകള്‍ക്ക് നിയന്ത്രണമുണ്ടാകും. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പച്ചക്കറി, പാല്‍, മാര്‍ക്കറ്റുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ വാങ്ങിക്കുന്നതിനും റെയില്‍വേ , വിമാന ടിക്കറ്റുകള്‍ ഹോസ്പിറ്റലുകള്‍, പെട്രോള്‍ പമ്പുകള്‍, എന്നിവയില്‍ നവംബര്‍ 11 വരെ നോട്ടുകള്‍ ഉപയോഗിക്കാം.കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാകൂ. കള്ളപ്പണവും അഴിമതിയുമാണ് വികസനത്തിന് തടസമെന്നും പ്രധാനമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ദാരിദ്രത്തിനെതിരെയാണ് പോരാട്ടം നടത്തുന്നത്. പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പ്രധാനമന്ത്രി കര, വ്യോമ, നാവിക സേന മാധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Prof. John Kurakar

No comments: