Pages

Wednesday, November 23, 2016

HEALTH BENEFITS OF NAAVAL PAZHAM

HEALTH BENEFITS OF NAAVAL PAZHAM
ഞാവല്പ്പ ഴത്തിൻറെ ഗുണങ്ങൾ

Naaval pazham or Black plum (its science name Syzygium Cumini) is a nutiritious seasonal fruit (in the month of June or July or August) found in Asia. Jamun is a delicious tropical plum-like fruit which is rich in vitamins and minerals and it has so many medicinal properties. It has unique colour (purplish black) and taste (sweet and tangy). As compared to other fruits, it is loaded with nutrients essential for good health and is very less in a calorie which makes it a perfect choice of healthy diet. The fruit, its seed, leaves and bark has may medicinal values and it has been used in various home remedy and ayurvedic treatments and its demand has been increasing significantly.
Njaval tree is an ever green tree. Its fruits are called njaval pazham(jamun). The fruit is unique in its taste and colour. As the fruit ripens the purple colour turns into black. We can see njaval tree in temple premises, because it is the favourite of Krishna according to puranas. In English it is known as black plum tree, it has also the name as jamun tree. The fruit is used for making jam, squash,wine, vinegar and jelly. Bark, flowers and seeds are used in the treatment of diabetis.
നമ്മുടെ നാട്ടില് ഇഷ്ടം പോലെ ലഭ്യമാണെങ്കിലും ഉപയോഗിക്കപ്പെടാതെ പോവുന്ന ഒന്നാണ് ഞാവല് പഴം. നേരിയ ചവര്പ്പ് രുചിയോടുകൂടിയ ഞാവല് പഴത്തെ അകറ്റി നിര്ത്താന് കാരണം അതിന്റെ നീല നിറമാണ്. കഴിച്ചുകഴിഞ്ഞാല് വായും ചുണ്ടും നീലനിറത്തിലാകുമെങ്കിലും വളരെയധികം ഔഷധ ഗുണങ്ങളുള്ള പഴമാണ് ഞാവല് . ആയുര്വേദത്തില് നിരവധി ഔഷധങ്ങളില് ഇത് ഉപയോഗിക്കുന്നുണ്ട്. യൂജിനിയ ജമ്പോല നം എന്നതാണ് ശാസ്ത്രനാമം. വായിലുണ്ടാകുന്ന മുറിവിന് ഞാവലിന്റെ തൊലി കഷായംവച്ച് കവിള്ക്കൊള്ളുന്നത് നല്ലതാണെന്ന് ആയുര്വേദം പറയുന്നു.
തീപ്പൊള്ളലിന് 100 ശതമാനം വിശ്വാസയോഗ്യമായ ദിവ്യൗഷധമാണ് 
ഞാവലിന്റെ ഇല. പൊള്ളലേറ്റ ഉടനെ ഞാവലിന്റെ പച്ചയില പറിച്ച് തിളച്ച വെള്ളത്തില് രണ്ടുമിനിറ്റ് ഇട്ടുവച്ച് ഇലയെടുത്ത് വെള്ളം തുടച്ചുകളഞ്ഞ് ഓരോന്നായി അടുപ്പിച്ച് പൊള്ളിയഭാഗത്ത് പതിച്ചുവയ്ക്കുക. ഇതിനുശേഷം വൃത്തിയുള്ള തുണികൊണ്ട് ബാന്ഡേജ് ചെയ്യുക. ഇങ്ങനെ ഒരാഴ്ച ചികിത്സിച്ചാല് വ്രണം ശുദ്ധിയായി തവിട്ടുനിറമാകാന് തുടങ്ങുമത്രെ. പ്രമേഹം അകറ്റുന്നതിന് നല്ലതാണ് ഞാവലിന്റെ കുരു. എത്ര കടുത്ത അവസ്ഥയിലുള്ള പ്രമേഹമായാലും ചുരുങ്ങിയ ദിവസംകൊണ്ട് നിയന്ത്രണവിധേയമാക്കാം. തുടര്ച്ചയായ ചികിത്സകൊണ്ട് പ്രമേഹം നിയന്ത്രിച്ച് ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാം. ഞാവലിന്റെ കുരു ഉണക്കിച്ചൊടിച്ച് ഒരൗണ്സ് ശുദ്ധജലത്തില് കലക്കി ദിവസം മൂന്നുനേരം ഭക്ഷണത്തിനു മുമ്പ് സേവിക്കുക.
പാര്ശ്വഫലങ്ങളില്ലാതെ പ്രമേഹം നിയന്ത്രിക്കാന് ഞാവല് കുരുവിനോളം കഴിവ് മറ്റൊരു ഔഷധത്തിനും ഇല്ലെന്നുതന്നെ പറയാം. പ്രമേഹരോഗികള്ക്ക് ദേഹമാസകലം ഉണ്ടാവുന്ന ചെറിയ ഉണലുകള്പോലുള്ള കുരുക്കള് , മാറാത്ത വ്രണങ്ങള് എന്നിവയെ സുഖപ്പെടുത്താനും ഔഷധം അത്യുത്തമമാണ്. അര്ശസ്, വയറുകടി, വിളര്ച്ച എന്നിവ മാറുന്നതിനും ഞാവല് പഴം ഉത്തമമാണ്. മാര്ച്ച്, ഏപ്രിലിലാണ് ഞാവല് പൂക്കുന്നത്. സുഗന്ധം വമിക്കുന്ന ചെറിയ പൂക്കള്. മധുരം, പുളി, ചവര്പ്പ് ഇവ ചേര്ന്ന സമ്മിശ്ര സ്വാദ് ആര്ക്കും ഇഷ്ടപ്പെടും. ഞാവലിന്റെ കൂട്ടത്തില് വെളുത്ത പഴങ്ങളുണ്ടാവുന്ന ഒരുതരവും ഉണ്ട്. ഇനത്തിന് വെഞ്ഞാവല് എന്നുപറയും. പഴത്തില് വൈറ്റമിന്യുംസിയും സമൃദ്ധിയായുണ്ട്. പ്രോട്ടീന്സ്, ഫോസ്ഫറസ്, കാത്സ്യം, ഫൈബര് എന്നിവയും അടങ്ങിയിട്ടുണ്ട്. വൈനും, വിനാഗിരിയും ഉണ്ടാക്കാനും ഞാവല്പ്പഴം ഉപയോഗിക്കാം.
ഞാവല് പഴം ജ്യൂസ്

കുരുകളഞ്ഞ് അരിഞ്ഞ ഞാവല് പഴം- രണ്ട് കപ്പ് ഐസ് കട്ടകള്- ഒരു കപ്പ് വെള്ളം- ഒരു കപ്പ് പഞ്ചസാര- ഒരു ടേബിള് സ്പൂണ് അല്ലെങ്കില് മൂന്ന് ടീ സ്പൂണ് തേന് കാരുപ്പ്- ഒരു നുള്ള് കുരുമുളക് പൊടി- ഒരു നുള്ള് നാരങ്ങാ നീര്- ഒരു ടീസ്പൂണ് പുതിനയില, ഞാവല് പഴം അരിഞ്ഞത്- അലങ്കരിക്കുന്നതിന് തയ്യാറാക്കുന്ന വിധം ഒരു മിക്സര് ബൗളില് അരിഞ്ഞ ഞാവല്പ്പഴം, പഞ്ചസാര അല്ലെങ്കില് തേന്, നാരങ്ങാ നീര്, കാരുപ്പ്, കുരുമുളക് പൊടി, വെള്ളം, കുറച്ച് ഐസ് കട്ടകള് എന്നിവ ചേര്ത്ത് നന്നായി യോജിപ്പിക്കുക. ഒരു ഗ്ലാസിലേക്ക് ബാക്കിയുള്ള ഐസ് കട്ടകള് ഇട്ട് അതിനുമീതെ ഞാവല്പ്പഴം ജ്യൂസ് ഒഴിക്കുക. പുതിനയില, ഞാവല്പഴം കഷ്ണങ്ങളാക്കിയത് എന്നിവ കൊണ്ട് അലങ്കരിച്ച ശേഷം വിളമ്പുക.

Prof. John Kurakar

No comments: