Pages

Wednesday, November 9, 2016

DONALD TRUMP PLEDGES TO BE PRESIDENT FOR “ALL AMERICANS”

DONALD TRUMP PLEDGES TO BE PRESIDENT FOR “ALL AMERICANS”
ഡൊണാള്ഡ് ട്രംപ് അമേരിക്കന്പ്രസിഡന്റ്
Donald Trump will be the 45th
President of America
Donald Trump won the US presidential election early this morning in a stunning victory that sent shockwaves around the world.The Republican took the key swing states of Florida, North Carolina and Ohio early this morning, as he marched towards the White House.Mr Trump pledged that he would be "president for all Americans" in his New York victory speech. He said he was "reaching out" to the people who had not supported him to "unify the country"."Now it's time to bind the wounds of division. I say to Democrats and Republicans it is time come together as one united people," he said.
"I pledge to be president for all Americans," he said, adding: "The forgotten men and women of our country will be forgotten no longer." He said it was not a campaign but a movement that had won him the White House, comprised of "all people of different backgrounds and beliefs".He said victory had been "tough". "This political stuff is nasty and it's tough," he said, while thanking his family.It was an extraordinary election night. Mr Trump won some early east coast states and did not look back. When he secured the key swing state of Florida, a clear path to the presidency was laid out. He went on to win Ohio and South Carolina.In an extraordinary development, Mrs Clinton did not initially concede the election - but then later called Mr Trump to congratulate him on his victory.
ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമായി. പ്രവചനങ്ങളെ കാറ്റില്പറത്തി അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി റിപ്പബ്ലിക്കന്സ്ഥാനാര്ഥിയും പ്രമുഖ വ്യവസായിയുമായ ഡൊണാള്ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു.  288 സീറ്റുകള്നേടിയാണ് റിപ്പബ്ലിക്കന്പാര്ട്ടി ഇലക്ട്രല്കോളജില്ഭൂരിപക്ഷം ഉറപ്പിച്ചത്. 50 സംസ്ഥാനങ്ങളില്നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്നിന്നും 538 അംഗങ്ങളുള്ള ഇലക്ട്രല്കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക....
70 വയസുള്ള ട്രംപ് അമേരിക്കന്ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റാണ്. മാര്ക്ക് പെന്സാണ് പുതിയ വൈസ് പ്രസിഡന്റ്. 57 കാരനായ പെന്സ് നിലവില്ഇന്ഡ്യാന ഗവര്ണറാണ്. 219 വോട്ടുകള്നേടിയ ഹില്ലരിയുടെ പരാജയത്തോടെ എട്ടു വര്ഷത്തെ ഡെമോക്രാറ്റിക്ക് ആധിപത്യമാണ് അവസാനിച്ചത്
യു.എസ് ഹൗസിലേക്ക് 221 വോട്ടുകളിലൂടെയും യു.എസ് സെനറ്റിലേക്ക് 51 വോട്ടുകളിലൂടെയും റിപ്പബ്ലിക്കന്സ് ഭൂരിപക്ഷം നേടി. യു.എസ്. കോണ്ഗ്രസിലേക്ക് പാലക്കാട്ട് വേരുകളുള്ള പ്രമീള ജയ്പാല്തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്സ്റ്റേറ്റ് സെനറ്റര്കൂടിയായ ഇവര്സിയാറ്റിലില്നിന്നാണ് വിജയിച്ചത്. യു.എസില്മനുഷ്യാവകാശപ്രവര്ത്തനങ്ങളിലൂടെയാണ് മുഖ്യധാരയിലെത്തിയത്. യു.എസ്. സെനറ്റിലെ ആദ്യ ഇന്ത്യന്വനിതയായി കമല ഹാരിസും തിരഞ്ഞെടുക്കപ്പെട്ടു. കമലയുടെ അമ്മ ചെന്നൈ സ്വദേശിയും അച്ഛന്ജമൈക്കക്കാരനുമാണ്. ഡെമോക്രാറ്റ് കോട്ടകളില്ആധിപത്യം സ്ഥാപിക്കാനായി എന്നതാണ് ട്രംപിന്റെ വിജയത്തിന്റെ സുപ്രധാന ഘടകമെന്നു പറയാം.... രാഷ്ട്രീയ വിദഗ്ധരുടെ പ്രവചനങ്ങളെല്ലാം ഹില്ലരിക്ക് അനുകൂലമായിരുന്നു. ഡെമോക്രാറ്റിക്ക് പാര്ട്ടിയുടെ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്പലതും ഇത്തവണ റിപ്പബ്ലിക്കന്പാര്ട്ടിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്
2012-ല്ബറാക്ക് ഒബാമയെ വിജയിപ്പിച്ച സ്ഥലമാണ് മിഷിഗണ്‍. വ്യാവസായിക തകര്ച്ചയും തൊഴിലില്ലായ്മയും രൂക്ഷമായ മിഷിഗണിലെ ജനങ്ങള്ഇത്തവണ ട്രംപിന് അനുകൂലമായി വോട്ടു ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ തൊഴില്പ്രശ്നങ്ങളെ കുറിച്ചുള്ള ട്രംപിന്റെ നിലപാടുകള്ജനങ്ങളെ അനുകൂലമാക്കിയെന്നാണ് ഇതുവ്യക്തമാക്കുന്നത്. ഹിസ്പാനിക് വംശജരുടെ മേഖലയായ, മെക്സികോ അതിര്ത്തിയിലെ അരിസോണയിലും ട്രംപ് ഒന്നാമനായി. കഴിഞ്ഞ തവണ ഒബാമ തോറ്റ സംസ്ഥാനമാണെങ്കിലും ഹില്ലരിക്ക് സ്വാധീനമുണ്ടെന്ന് പ്രതീക്ഷിച്ച സ്ഥലമാണിത്. മെക്സികന്അതിര്ത്തിയില്മതിലുകെട്ടണമെന്നുള്ള പ്രസംഗവും ഇലക്ട്രല്കോളേജിലെ നിര്ണായകശക്തിയായ ഒഹിയോയുടെ വോട്ടും ട്രംപിന് തന്നെ ലഭിച്ചു. 1960 ഒഴികെ ഒഹിയോയില്വിജയിക്കാതെ റിപ്പബ്ലിക്കന്പാര്ട്ടി അധികാരത്തില്എത്തിയിട്ടില്ല നിര്ണായകമായ ആറ് സ്വിങ് സ്റ്റേറ്റുകളില്അഞ്ചിലും ട്രംപിന് വ്യക്തമായ ഭൂരിപക്ഷം നേടാനായി. ഒബാമ പ്രചരണം നടത്തിയ സ്ഥലങ്ങളിലൊക്കെ ഹില്ലരി തോറ്റു എന്നതും എന്നതും അമേരിക്കന്ജനതയുടെ ഭരണവിരുദ്ധ വികാരം വ്യക്തമാക്കുന്നു. 32 ലക്ഷം ഇന്ത്യന്വോട്ടുകളാണ് അമേരിക്കയിലുള്ളത്. ഇതില്ഭൂരിഭാഗവും റിപ്പബ്ലിക്കന്ചായ്വുള്ളവരും. എന്നാല്ഇന്ത്യന്പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദുക്കളെയും പുകഴ്ത്തി പ്രചാരണത്തില്തിളങ്ങിയ ട്രംപിന് ഇന്ത്യന്വോട്ടുകളും അനുകൂലമായി. മോദിയുടെ തിരഞ്ഞെടുപ്പ് പരസ്യം അനുകരിച്ച് അബ് കേ ബാര്ട്രംപ് സര്ക്കാര്എന്ന പരസ്യം പോലും പ്രത്യക്ഷപ്പെട്ടിരുന്നു.

DONALD TRUMP WANTS 
TO UNITE THE COUNTRY

ഒറ്റ രാജ്യമായി മാറണം ; എല്ലാവരുടെയും

പ്രസിഡന്റായിരിക്കുമെന്ന് ട്രംപ്

എല്ലാവരുടെയും പ്രസിഡന്റാകാനാണ് ശ്രമിക്കുന്നതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യത്തെ എല്ലാവരും ഒരുമിക്കണം, ഒറ്റ രാജ്യമായി മാറണം. ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എല്ലാവര്‍ക്കും ഞാന്‍ പ്രസിഡന്റ് ആകും. എന്നെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്, ട്രംപ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്ത് അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെത് ഒരു തെരഞ്ഞെടുപ്പ് ക്യാംപയ്ന്‍ മാത്രമായിരുന്നില്ല. ഒരു മുന്നേറ്റമായിരുന്നു. രാജ്യത്തിനുവേണ്ടി. എല്ലാ വംശത്തിലുള്ള അമേരിക്കക്കാരുടെ ലക്ഷ്യമായിരുന്നു അത്. ഒരുമിച്ച് നമ്മള്‍ ഇനി അമേരിക്കന്‍ സ്വപ്നം പുതുക്കും. എന്റെ ബിസിനസില്‍ പുലര്‍ത്തിയ നിഷ്ഠ രാജ്യത്തോടും പുലര്‍ത്തും’ അദ്ദേഹം പറഞ്ഞു.
ഹിലരി തനിക്കു ആശംസ അറിയിച്ചെന്നും എല്ലാ കഠിനാദ്ധ്വാനത്തിനും ഹിലരിക്ക് താന്‍ ആശംസ അറിയിച്ചെന്നും ട്രംപ് പറഞ്ഞു. തന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യ, മക്കള്‍ എന്നിവരെയും ട്രംപ് പരിചയപ്പെടുത്തി. ഇന്ന് ചരിത്ര ദിനമാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ അത് ചരിത്രപരമാണെങ്കില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. അത് നിറവേറ്റുമെന്ന് താന്‍ വാക്കുനല്‍കുന്നു. ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങളോടും നല്ല സഹകരണത്തിന് ശ്രമിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും സാമ്പത്തികരംഗത്തെ വളര്‍ച്ച ഇരട്ടിയാക്കുമെന്നും വ്യക്തമാക്കി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഉയരത്തിലെത്തിക്കാന്‍ ട്രംപിന്റെ വിജയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രചാരണ സമയത്ത് ഇന്ത്യയോട് കാണിച്ച സൗഹൃദത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. 

Prof. John Kurakar

No comments: