Pages

Wednesday, November 30, 2016

അതിര്‍ത്തിരക്ഷ അപകടത്തിലാണെന്ന് എ.കെ. ആന്‍റണി

അതിര്ത്തിരക്ഷ അപകടത്തിലാണെന്ന്
.കെ. ആന്റണി
കേന്ദ്ര സര്‍ക്കാര്‍ നിലപാടുമൂലം അതിര്‍ത്തിരക്ഷ അപകടത്തിലാണെന്ന് മുന്‍പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്‍റണി. പരിചയസമ്പന്നരും രാജ്യസ്നേഹികളുമുള്ള കരുത്തുറ്റ സേനയാണ് ഇന്ത്യയുടേത്. എന്നാല്‍, നയപരമായ പിഴവ് മാറ്റിയെടുക്കാനോ സൈന്യത്തിന് പിന്തുണ നല്‍കാനോ തയാറല്ലാത്തതുകൊണ്ട് സൈനിക കേന്ദ്രങ്ങളിലേക്കുവരെ ഭീകരര്‍ കടന്നാക്രമണം നടത്തുകയാണെന്ന് ആന്‍റണി ചൂണ്ടിക്കാട്ടി.പത്താന്‍കോട്ട് ആക്രമണത്തിനുപുറകേ ഭീകരര്‍ ഇന്ത്യന്‍ സേനയെ ലക്ഷ്യമിട്ട അഞ്ചു സംഭവങ്ങളാണ് ഉണ്ടായത്. നഗ്രോട്ടക്കു മുമ്പ് ഉറി ആക്രമണം നടന്നു. അതിര്‍ത്തിയില്‍ രണ്ടുതവണ സൈനികന്‍െറ മൃതദേഹം വികൃതമാക്കി. എന്നാല്‍ സര്‍ക്കാര്‍ ഉണര്‍ന്നില്ല. പത്താന്‍കോട്ട് സംഭവത്തിനു ശേഷം സുരക്ഷാ വീഴ്ച പരിശോധിച്ച് പരിഹാരനിര്‍ദേശം സമര്‍പ്പിക്കാന്‍ ഉന്നത സൈനിക മേധാവിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കി മാസങ്ങളായെങ്കിലും തുടര്‍നടപടിയുണ്ടായില്ല. നടപടി എടുത്തിരുന്നെങ്കില്‍ നഗ്രോട്ട ഭീകരാക്രമണം സംഭവിക്കുമായിരുന്നില്ല.
ദേശസ്നേഹികളായ ജവാന്മാരുടെ ജീവന്‍ പന്താടുകയാണ് മോദിസര്‍ക്കാര്‍. സര്‍ക്കാറിന്‍െറ വീഴ്ച മൂലം ദിനേന അതിര്‍ത്തിയില്‍ ജവാന്മാരുടെ ജീവന്‍ കുരുതി കഴിക്കുന്നു. എത്രയായിട്ടും സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല. മിന്നലാക്രമണത്തിന്‍െറ വീരസ്യം കൊട്ടിഘോഷിക്കുമ്പോള്‍ തന്നെയാണ് മറ്റൊരു സൈനിക കേന്ദ്രത്തില്‍ ആക്രമണം നടന്നത്. അവിടെയും ജവാന്മാരെ നഷ്ടപ്പെട്ടു. മിന്നലാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ രണ്ടു ഡസനിലേറെ പേരെയാണ് പാകിസ്താന്‍ സേന കൊലപ്പെടുത്തിയത്.മിന്നലാക്രമണം കഴിഞ്ഞപ്പോള്‍ പാക് സൈന്യവും ഭീകരരും ഭയപ്പെടുകയല്ല, അവര്‍ക്ക് ധൈര്യവും തന്‍േറടവും ധിക്കാരവും ഉണ്ടാവുകയാണ് ചെയ്തത്. അതിര്‍ത്തിരക്ഷ വലിയ അപകടത്തിലാണ് എന്നതിനൊപ്പം നുഴഞ്ഞുകയറ്റം വര്‍ധിക്കുകയുമാണ്. നമ്മുടെ സൈനിക താവളങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കിയേ തീരൂ. നഗ്രോട്ടയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിക്കാന്‍പോലും പാര്‍ലമെന്‍റില്‍ തയാറാകാത്ത മോദിസര്‍ക്കാറിന്‍െറ മന$സാക്ഷി മരവിച്ചുപോയോ എന്ന് ആന്‍റണി ചോദിച്ചു.
Prof. John Kurakar


No comments: